ബെംഗളൂരു: മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ എം.എല്‍.സിയാകും. കര്‍ണാടക ലജിസ്ലേറ്റിവ് കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിക്കും. എം.എല്‍.എമാരാണ് എം.എല്‍.സി ഉപതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുക. ഭരണകക്ഷിയായ കോണ്‍ഗ്രസിന് 135 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഫലം മറിച്ചാകില്ല. ജൂണ്‍ 30നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെ ഫലവും പ്രഖ്യാപിക്കും. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി.ജെ.പി നേതാവും ഹുബ്ബള്ളി-ധാര്‍വാഡ് സെൻട്രല്‍ മണ്ഡലം സിറ്റിങ് എം.എല്‍.എയുമായിരുന്ന ഷെട്ടാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്. മണ്ഡലത്തില്‍ കോണ്‍ഗ്രസിനായി മത്സരിച്ചെങ്കിലും തോറ്റത് കനത്ത തിരിച്ചടിയായി. ഷെട്ടാറിനെ പാര്‍ട്ടി കൈവിടില്ലെന്നും പ്രധാന ചുമതല നല്‍കുമെന്നും…
Read More