Chennai : സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപർ ഒന്നാം സമ്മാനം ലഭിച്ചത് തമിഴ്നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണെന്നും സമ്മാനം നൽകരുതെന്നും തമിഴ്നാട് സ്വദേശിയുടെ പരാതി. കേരള സംസ്ഥാന ലോട്ടറി മറ്റു സംസ്ഥാനങ്ങളിൽ വിൽക്കാൻ പാടില്ലെന്നാണു നിയമം. എന്നാൽ, ഒന്നാം സമ്മാനാർഹമായ ലോട്ടറി കേരളത്തിലെ ഏജൻസിയിൽ നിന്ന് കമ്മിഷൻ വ്യവസ്ഥയിലെടുത്ത് തമിഴ്നാട്ടിലെ ചില ഭാഗങ്ങളിൽ വിറ്റ ടിക്കറ്റിൽ ഉൾപ്പെട്ടതാണെന്നും ബ്രിന്ദ ചാരിറ്റബിൾ ട്രസ്റ്റ് ഉടമ ഡി.അൻപുറോസ് മുഖ്യമന്ത്രിക്കും ലോട്ടറി ഡയറക്ടറേറ്റിനും നൽകിയ പരാതിയിൽ പറയുന്നു. ഇത്തവണത്തെ സമ്മാനത്തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സർക്കാർ വിനിയോഗിക്കണമെന്നും അൻപുറോസ് ആവശ്യപ്പെട്ടു.…
Read MoreTag: bumber
തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് പ്രകാശനം ചെയ്തു; രണ്ടാം സമ്മാനത്തിൽ പുതിയ മാറ്റങ്ങൾ
തിരുവനന്തപുരം : ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു. സമ്മാനത്തുകയിൽ മാറ്റമില്ലാതെയാണ് ഓണത്തിനോട് അനുബന്ധിച്ചുള്ള ബമ്പർ ഭാഗ്യക്കുറിയുടെ വിൽപന ഇത്തവണ സംസ്ഥാന സർക്കാർ സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം റെക്കോർഡ് തുകയായ 25 കോടി രൂപയായിരുന്നു സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തിരുവോണം ബമ്പറിന്റെ സമ്മാനത്തുകയായി പ്രഖ്യാപിച്ചത്. ഇതേ തുകയിൽ തന്നെയാണ് ഇത്തവണത്തെ ബംപർ നറുക്കെടുപ്പ് സംഘടിപ്പിക്കുക. രണ്ടാം സമ്മാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഒരു കോടി വീതം 20 പേർക്ക് ആണ് രണ്ടാം സമ്മാനം. ഒരു ലക്ഷത്തോളം…
Read More