ബെംഗളൂരു: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഈ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാന പോലീസിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർദേശം നൽകി. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് പരിശോധന ശക്തമാക്കാനുള്ള നിർദേശം നൽകിയത്. എല്ലാ ചെക്ക് പോസ്റ്റുകളിലും നിർബന്ധമായും പരിശോധന നടത്തണമെന്ന് കർശന നിർദേശമുണ്ട്. നാട് നേരിടാൻ പോകുന്ന കോവിഡ് മൂന്നാംതരംഗം തടയാൻ ഉന്നത ഉദ്യോഗസ്ഥർ കൂടുതൽ ഉത്തരവാദിത്ത്വത്തോടെ അതിർത്തി ജില്ലകളിൽ പ്രവർത്തിക്കണമെന്നും സംസ്ഥാനത്തിന്റെ ഭരണ ശിലാ കേന്ദ്രമായ വിധാൻ സൗധയിൽ ചേർന്ന…
Read MoreTag: Border Checking
അതിർത്തികളിൽ പരിശോധന ശക്തം; ആർ.ടി.പി.സി.ആർ ഇല്ലാത്തവരെ കടത്തിവിടുന്നില്ല
ബെംഗളൂരു: കേരളത്തിൽ നിന്ന് കര്‍ണാടകയിലേക്കും തമിഴ്നാടിലേക്കുമുള്ള അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക . 72 മണിക്കൂറിൽ കുറയാത്ത ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിർത്തി കടത്തി വിടുകയുള്ളു. കർണാടകയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മാത്രം ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ രണ്ട് ഡോസ് വാക്സിൻ എടുത്തവർ ആണെങ്കിൽ കൂടെയും അതിർത്തി കടക്കാൻ അനുവദിക്കുന്നതല്ല. കാസറഗോഡ് – മംഗലാപുരം അതിർത്തിയിലെ തലപ്പാടിയിലുള്ള കൊവിഡ് പരിശോധന കേന്ദ്രത്തിൽ പരിശോധനക്കായുള്ള നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. കുറച്ചു ദിവസങ്ങളായി കേരളത്തിൽ കൊവിഡ് വ്യാപനം…
Read More