ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിൽ എത്തുമെന്ന് അറിയിച്ചു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നടിയും മറ്റ് നേതാക്കളുമായി ചർച്ചചെയ്യാൻ ഡൽഹി സന്ദർശിക്കുമെന്ന് ജനസങ്കൽപ്പ് യാത്രക്കിടെ മുഖ്യമന്ത്രി അറിയിച്ചു. കോലാപ്പൂരിലെ കന്നടഭവൻ നിർമ്മാണത്തിൽ ശിവസേനയുടെ എതിർപ്പിനെ കുറിച്ച് പരാമർശിച്ച മന്ത്രി ഈ വിഷയത്തിൽ സംസ്ഥാനങ്ങളോ ഭാഷയോ തടസ്സമായി വരരുതെന്ന് കൂട്ടിചേർത്തു.
Read MoreTag: badavarajbomme
തെരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാവില്ല, ബസവരാജ് ബൊമ്മെ
ബെംഗളൂരു: കർണാടകത്തിൽ ഡിസംബറിൽ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന അഭ്യൂഹം തള്ളി ബസവരാജ് ബൊമ്മെ . നാലു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു ഫലം ബിജെപി ക്ക് നൽകിയ വിജയം കർണാടകത്തിലും ആവർത്തിക്കുമെന്ന അഭ്യൂഹമാണ് ഇപ്പോൾ പടരുന്നത്. എന്നാൽ നിയമസഭയുടെ കാലാവധി 2023 മെയ് മാസം വരെ ഉള്ളതിനാൽ കർണാടക സർക്കാരിനെ നേരത്തെ പിരിച്ചു വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന നി ലപാടിലാണ് ബൊമ്മെ . തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി, കോൺഗ്രസ് കൂറുമാറ്റങ്ങൾ സംബന്ധിച്ച അഭ്യൂഹങ്ങളും ബൊമ്മെ പാടെ തള്ളി
Read More