ബെംഗളൂരു : ഒമ്പത് ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പോലീസ് അന്വേഷണം ഭയന്ന് വിഷം കഴിച്ച് അത്മഹത്യ ചെയ്യാൻ ശ്രമിച്ച ഒരു കുടുംബത്തിലെ അഞ്ച് പേർ തിങ്കളാഴ്ച കോലാറിലെ ആശുപത്രിയിൽ മരിച്ചു. ഞായറാഴ്ചയാണ് കുടുംബത്തിലെ അഞ്ച് പേരും വിഷം കഴിച്ചത്. പ്രശ്നം പരിഹരിക്കാനും കുഞ്ഞിനെ കണ്ടെത്താനുമുള്ള പോലീസുമായി സഹകരിക്കുന്നതിന് പകരം അവർ കടുത്ത നടപടിയാണ് സ്വീകരിച്ചതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (സെൻട്രൽ റേഞ്ച്) എം ചന്ദ്രശേഖർ പറഞ്ഞു. പാരാമെഡിക്കൽ വിദ്യാർഥിനിയായ സുമിത (20) 10 ദിവസം മുൻപാണ് പ്രസവിച്ചതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. അവൾ കുട്ടിയെ ഗീതയ്ക്കും…
Read More