ഗന്ധദ ഗുഡിയ്ക്കായി പൂജ നടത്തി പുനീതിന്റെ ഭാര്യ

ബെംഗളൂരു: അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അവസാന സിനിമ ‘​ഗന്ധദ ​ഗുഡി’യുടെ വിജയത്തിനായി ക്ഷേത്രങ്ങളിലെത്തി പ്രത്യേക പൂജനടത്തി ഭാര്യ അശ്വിനി. ഇന്നലെ മൈസൂരുവിലെ ചാമുണ്ഡേശ്വരിക്ഷേത്രം, ശ്രീരംഗപട്ടണയിലെ നിമിഷാംബ ക്ഷേത്രം എന്നിവിടങ്ങളിലാണ് അശ്വിനി ദർശനം നടത്തിയത്. സിനിമയുടെ സംവിധായകൻ അമോഗവർഷയും ഒപ്പമുണ്ടായിരുന്നു. ‘ഗന്ധദ ​ഗുഡി’യിൽ അഭിനയിക്കാൻ തീരുമാനിച്ച ദിവസം പുനീത് നിമിഷാംബ ക്ഷേത്രത്തിലെത്തി ചിത്രത്തിന്റെ വിജയത്തിനായി പ്രാർഥിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അശ്വിനിയും ക്ഷേത്രത്തിൽ എത്തി പൂജകൾ നടത്തിയത്.

Read More
Click Here to Follow Us