ബെംഗളുരു: അന്തരിച്ച കേന്ദ്രമന്ത്രി എച്ച് എൻ അനന്തകുമാറിന്റെ ചിതാഭസ്മം ശ്രീരംഗപട്ടണത്ത് ത്രിവേണിയിൽ നിമജ്ജനം ചെയ്തു. അനന്ദകുമാറിന്റെ സഹോദരൻ നന്ദകുമാറാണ് ചിതാഭസ്മം നിമഞ്ജനം ചെയ്തത്. കുടുംബാഗങ്ങൾക്കൊപ്പം എംപിമാരായ പ്രഹ്ലാദ് ജോഷ്, പ്രതാപ് സിംഹ എന്നിവർ പങ്കെടുത്തു.
Read MoreTag: ashes
കുട്ടികളുടെ വെറൈറ്റി പലഹാരം കേട്ട് ഞെട്ടി പോലീസും ജനങ്ങളും; മുത്തച്ഛന്റെ ചിതാഭസ്മം ചേര്‍ത്ത കുക്കീസ്
സാക്രമെന്റോ: വ്യത്യസ്തമായ കുക്കീസ് ഉണ്ടാക്കി വിദ്യാർഥികൾ. മുത്തച്ഛന്റെ ചിതാഭസ്മം ചേര്‍ത്ത് കുക്കീസ് തയ്യാറാക്കി വിദ്യാര്‍ഥികള്‍ വിതരണം നടത്തി. കാലിഫോര്‍ണിയയിലാണ് സംഭവം. വീട്ടില്‍ പാകം ചെയ്ത ‘രുചികരമായ ഈ പലഹാരം’ സ്‌കൂളിലെ സഹപാഠികള്‍ സന്തോഷത്തോടെ നല്‍കുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ടവർ സ്‌കൂള്‍ വിദ്യാര്‍ഥികളാണെന്നും ഏകദേശം ഒമ്പത് സഹപാഠികള്‍ക്ക് ഈ ബിസ്‌കറ്റുകള്‍ നല്‍കിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ കുട്ടികള്‍ ഇങ്ങനെ ചെയ്തതിന്റെ ലക്ഷ്യമെന്താണെന്നറിയില്ലെന്നും ഇക്കാര്യം കൈകാര്യം ചെയ്യാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വിട്ടുനല്‍കിയതായും പൊലീസ് വ്യക്തമാക്കി. എന്നാലിത് വീട്ടുകാര്യമാണെന്നും കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നുമാണ് സ്‌കൂള്‍ അധികൃതകരുടെപക്ഷം.
Read More