അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ മോഷണത്തിനിറങ്ങിയ മകൻ അറസ്റ്റിൽ 

ബെംഗളൂരു : അമ്മയുടെ കാൻസർ ചികിത്സക്ക് പണം കണ്ടെത്താൻ മോഷണത്തിനിറങ്ങിയ മകൻ അറസ്റ്റിൽ. കനറാ ബാങ്കിന്റെ എടിഎം കുത്തി തുറക്കാനുള്ള ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ പോലീസ് പിടികൂടിയത്. അമ്മയുടെ കാൻസർ ചികിൽസയ്ക്കായി പണം ഇല്ലാത്തതിനാലാണ് എ.ടി.എം കുത്തിത്തുറന്നതെന്നും അറസ്റ്റിൽ പശ്ചാത്താപമില്ലെന്നും പിടിയിലായ യുവാവ് പോലീസിനോട് പറഞ്ഞു. ശുഭം എന്ന യുവാവാണ്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ എ.ടി.എം തകർത്തത്. തുടർന്ന് ബെംഗളൂരുവിലെ കാനറ ബാങ്കിന്റെ കൺട്രോൾ റൂം കാൺപൂർ പോലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ നവാബ്ഗഞ്ച് പോലീസ് സ്ഥലത്തെത്തി സുഭമിനെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം…

Read More

എം.ഡി.എം.എയുമായി മലയാളി വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ 

ബെംഗളൂരു:  എം.ഡി.എം.എ വിൽപനക്കിടെ മൂന്നു പേരെ മംഗളൂരു പാണ്ഡേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പാനൂർ സ്വദേശിയുമായും നഗരത്തിലെ പ്രമുഖ കോളജിൽ ബി.കോം രണ്ടാം വർഷ വിദ്യാർഥി ഉബൈദ് കുന്നുമ്മൽ (21), മംഗളൂരു തലപ്പാടിയിലെ അബ്ദുൾ റൗഫ് (29), കോഴിക്കട ജീവനക്കാരനും ചിക്കമംഗളൂരു മുടിഗെരെ സ്വദേശിയുമായ മുഹമ്മദ് ഇർഷാദ് (21) ആണ് അറസ്റ്റിലായത്. മൂന്നുപേരും ചേർന്ന് നഗരത്തിൽ ജെപ്പുവിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ മനോഹർ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടിവീണത്. 13,750 രൂപ വില കണക്കാക്കുന്ന 5.071…

Read More

വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; 267 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട. 267 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഇയാളുടെ ബാഗേജില്‍ നട്ട്, ബോള്‍ട്ടുകളുടെ രൂപത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കണ്ടെത്തിയത്. ഇത് ഏകദേശം 267 ഗ്രാം തൂക്കമുണ്ടാകും എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്. നേരത്തെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 2.3 കിലോഗ്രാം സ്വര്‍ണ്ണ പേസ്റ്റ് പിടികൂടിയിരുന്നു.  

Read More

ആളുകളെ നഗ്നരായി കാണിക്കുന്ന ‘മാന്ത്രിക കണ്ണാടി’ നൽകാമെന്ന് വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ മൂന്നുപേർ അറസ്റ്റിൽ

ഭുവനേശ്വർ: ആളുകളെ നഗ്നരായി കാണിക്കുന്ന ‘മാന്ത്രിക കണ്ണാടി’ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 72 കാരന്റെ പക്കൽനിന്ന് ഒമ്പതുലക്ഷം രൂപ തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സന്ത്രഗച്ചിയിലെ പാർത്ഥ സിംഗ്‌ റേ (46), നോർത്ത് 24 പർഗാനാസിലെ മൊലയ സർക്കാർ (32), കൊൽക്കത്ത സ്വദേശി സുദീപ്ത സിൻഹ റോയ് (38) എന്നിവരെയാണ് നയപള്ളി പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. അവിനാഷ് കുമാർ ശുക്ലയെന്ന കാൺപൂർ സ്വദേശിയാണ് തട്ടിപ്പിനിരയായത്. കാൺപൂരിലെ തന്റെ സുഹൃത്ത് വീരേന്ദ്ര ദുബെ വഴിയാണ് പ്രതികളുമായി ബന്ധപ്പെട്ടതെന്ന് പരാതിക്കാരനായ അവിനാഷ് കുമാർ…

Read More

പ്രണയം അംഗീകരിക്കാത്തതിലുള്ള വിരോധം; മുത്തശ്ശിയേയും സഹോദരഭാര്യയെയും കൊലപ്പെടുത്തിയ പ്രതിയും സുഹൃത്തും അറസ്റ്റിൽ 

ചെന്നൈ: മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ 19കാരനും സുഹൃത്തും അറസ്റ്റിൽ. ഒന്നാം വർഷ ഫാർമസി വിദ്യാർഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്. ഗുണശീലന്‍റെ പ്രണയം അംഗീകരിക്കാത്തതിലുള്ള വിരോധം കാരണമാണ്​ കൊലപാതകമെന്നാണ്​ പോലീസ് പറയുന്നത്. മധുര എല്ലിസ്​ നഗറിലാണ്​ സംഭവം. എ. മഹിഴമ്മാൾ (58) എം. അലഗു പ്രിയ (22) എന്നിവരാണ്​ കൊല്ലപ്പെട്ടത്​. എല്ലിസ്​ നഗറിലെ ബോഡി ലൈനിലുള്ള എ.മണികണ്ഠന്റെ വീട്ടിലാണ് ഗുണശീലൻ പഠനത്തിനിടെ താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. തന്റെ കോളേജിലെ യുവതിയുമായി ഇതിനിടെ യുവാവ്​ പ്രണയത്തിലായി. ബന്ധം വീട്ടുകാർ അറിഞ്ഞപ്പോൾ മുത്തശ്ശിയും അമ്മായിയും എതിർക്കുകയും…

Read More

വിമാനത്താവളത്തിൽ 30 സ്വർണ ബിസ്കറ്റുകളുമായി യാത്രക്കാരനെ പിടികൂടി

ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ 600 ഗ്രാം വരുന്ന 30 സ്വർണ ബിസ്കറ്റുകളുമായി യാത്രക്കാരനെ പിടികൂടി. കൊൽക്കത്തയിൽ നിന്നെത്തിയ യാത്രക്കാരനെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ വ്യക്തിയുടെ പേരുവിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തു വിട്ടിട്ടില്ല. വിശദമായി അന്വേഷണം നടത്തി വരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

ബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ 

ബെംഗളൂരു : ബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ സുരക്ഷാജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. ഒഡിഷ സ്വദേശി കൃഷ്ണചന്ദാണ് അറസ്റ്റിലായത്. മഹാദേവപുരയിൽ താമസിക്കുന്ന കലബുറഗി സ്വദേശി മഹാനന്ദ (21)യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിൽ കാണാതായ യുവതിയെ വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ വീടിന് മുൻവശത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പെട്രോൾബങ്കിൽ ജോലിചെയ്യുന്ന മഹാനന്ദയും സഹോദരിയും ലക്ഷ്മിസാഗർ ലേഔട്ടലായിരുന്നു താമസം. വ്യാഴാഴ്ച മഹാനന്ദ ജോലിക്കുപോയിരുന്നില്ല. രാത്രിയിലേക്കുള്ള ഭക്ഷണമുണ്ടാക്കിയ ശേഷം പുറത്തേക്കുപോയപ്പോൾ അയൽവാസിയായ കൃഷ്ണചന്ദ് വീട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു. എതിർത്ത് ബഹളംവെച്ച യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം രാത്രി പ്രതിയുടെവീട്ടിൽ…

Read More

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലയാളി ദമ്പതിമാർ അറസ്റ്റിൽ

ബെംഗളൂരു: സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന കേസിൽ ദമ്പതിമാരെ കരുനാഗപ്പള്ളിയിൽ അറസ്റ്റ് ചെയ്തു. ബെംഗളൂരു മലയാളികളാണ് ദമ്പതികൾ. തൃശൂർ സ്വദേശികളായ സുബീഷ്, ശിൽപ്പ എന്നിവരാണ് കേരളാ പോലീസിന്റെ വലയിൽ ആയത്. 250 കോടിയോളം രൂപയാണ് ഇവർ തട്ടിപ്പ് നടത്തിയത്. സംസ്ഥാന പോലീസ് ഇവർക്ക് വേണ്ടി അന്വേഷണം നടത്തുമ്പോൾ ഇവർ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ദമ്പതിമാർ കേരളത്തിലേക്ക് കടന്നിട്ടുണ്ട് എന്ന വിവരങ്ങൾ കർണാടക പോലീസ് കേരളാ പോലീസിനു കൈമാറുകയായിരുന്നു. സുബീഷും ശില്പയും ആഢംബര ജീവിതം നയിക്കുന്നവർ എന്നും സ്വകാര്യ ജറ്റുകൾ വരെ ഇവർ സഞ്ചാരത്തിനു ഉപയോഗിച്ചു…

Read More

യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് മുൻപിൽ ഉപേക്ഷിച്ച പ്രതി അറസ്റ്റിൽ 

ബെംഗളൂരു: യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വീടിന് മുന്നിൽ ഉപേക്ഷിച്ച അയൽവാസിയായ പ്രതി പിടിയിൽ. ഒഡീഷ സ്വദേശി കൃഷ്ണ ചന്ദ് സെറ്റിനെയാണ് പോലീസ് പിടികൂടിയത്. ഇന്നലെയാണ് കലബുർഗി സ്വദേശിയായ 21കാരി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവതിയും സഹോദരിയും മഹാദേവ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മഹേശ്വരി നഗർ എന്ന സ്ഥലത്താണ് കഴിഞ്ഞ മൂന്ന് വർഷമായി താമസിച്ചിരുന്നത്. യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് കഴിഞ്ഞ ദിവസം ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, അടുത്ത ദിവസം പുലർച്ചെ അഞ്ച് മണിക്ക് പുതപ്പിനുള്ളിൽ പൊതിഞ്ഞ നിലയിൽ…

Read More

യാത്രക്കാരെ മർദ്ദിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: വീട്ടമ്മയെയും മകനെയും മർദ്ദിച്ച കേസിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ. ഭോഗനഹള്ളി സ്വദേശിയായ ഡ്രൈവർ ബസവരാജു ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോകുന്നതിനായി വെബ് ടാക്സി ബുക്ക്‌ ചെയ്ത അമ്മയും മകനും ഏറെ നേരം കാത്ത് നിന്നിട്ടും കാർ എത്തിയില്ല. മറ്റൊരു കാർ ബുക്ക്‌ ചെയ്തപ്പോൾ ആദ്യം ബുക്ക്‌ ചെയ്ത ബസവരാജു വന്നു. അമ്മയും മകനും ഈ കാറിൽ കയറാതായതോടെ ഡ്രൈവർ ഇരുവരെയും ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ആയിരുന്നു.

Read More
Click Here to Follow Us