ബെംഗളൂരു: തിങ്കളാഴ്ച രാത്രി ഹൊസ റോഡ് ജംഗ്ഷനിൽ വെട്ടേറ്റ് മരിച്ച 38 കാരിയായ അർച്ചന റെഡ്ഡിയുടെ രണ്ടാം ഭർത്താവ് ഉൾപ്പെടെ രണ്ട് പേരെ ഇലക്ട്രോണിക്‌സ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. റെഡ്ഡിയുടെ രണ്ടാം ഭർത്താവ് നവീൻ കുമാർ വിയെയും മറ്റൊരു പ്രതിയെയും അറസ്റ്റ് ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതികാരത്തിനുള്ള കൊലപാതകമാണിതെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ദൃക്‌സാക്ഷിയായ മരിച്ച അർച്ചന റെഡ്ഡിയുടെ 16 വയസ്സുള്ള മകനാണു പരാതിക്കാരൻ. നവീൻ കുമാർ, കന്നഡ അനുകൂല സംഘടനയുമായി ബന്ധമുള്ള കസവനഹള്ളി സന്തോഷ് എന്നിവർക്കെതിരെയാണ് മകൻ ആരോപണം ഉന്നയിച്ചത്.…
Read More