സമയപരിധി അവസാനിച്ചിട്ടും 373 അപ്പാർട്ട്മെന്റ് പ്രോജക്ടുകൾ പൂർത്തിയാക്കിയില്ല; കെ -ആർഇആർഎ നടപടിക്ക് ഒരുങ്ങുന്നു

ബെംഗളൂരു: സമയപരിധി നീട്ടിയിട്ടും, 424 അപ്പാർട്ട്‌മെന്റ് പ്രോജക്റ്റുകളിൽ 51 എണ്ണം മാത്രമാണ് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്ക് പൂർത്തിയാക്കാൻ സാധിച്ചത്,വീട് വാങ്ങുവാൻ കാത്തിരുന്ന ആയിരക്കണക്കിന് പേരെ ബാധിച്ചു,ഇത് കർണാടക റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (കെ-റേറ) കടുത്ത പ്രതികരണത്തിന് കാരണമായി. വീഴ്ച വരുത്തുന്ന ഡവലപ്പർമാർക്കെതിരെ നടപടി എടുക്കാൻ കെ -ആർഇആർഎ തീരുമാനം എടുത്തിട്ടുണ്ടെങ്കിലും, പദ്ധതികൾ അപൂർണ്ണമാകാൻ കാരണം പാൻഡെമിക് മൂലമുണ്ടായ തടസ്സങ്ങളാണെന്നും സമയപരിധി ആറുമാസം നീട്ടണമെന്നും റിയൽറ്റേഴ്സ് പറയുന്നു. എന്നാൽ പാൻഡെമിക് മോശമായി ബാധിച്ച മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ആശ്വാസ നടപടിയായി ഏപ്രിലിലോ അതിനുശേഷമോ പൂർത്തിയാക്കേണ്ട അപ്പാർട്ട്മെന്റ്…

Read More

ഫ്ലാറ്റുകളുടെ ബാൽക്കണി ​ഗ്രില്ലിട്ട് അടക്കരുത്; സുരക്ഷയെക്കാളേറെ ദോഷം ചെയ്യും; മുന്നറിയിപ്പുമായി ബിബിഎംപി

ബെംഗളുരു; കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഫ്ലാറ്റുകളുടെ ബാൽക്കണി ഇരുമ്പ് ഉപയോഗിച്ചോ മറ്റ് ​​ഗ്രില്ലിട്ടോ പൂട്ടിവക്കരുതെന്ന്  മുന്നറിയിപ്പ് നൽകി ബിബിഎംപി രംഗത്ത്. ദേവരചിക്കനള്ളി എസ്ബിഐ കോളനിയിലെ രണ്ട് പേരുടെ മരണത്തിനിടയാക്കിയ തീ പിടിത്തത്തെ തുടർന്നാണ് ബിബിഎംപി മുന്നറിയിപ്പ് നൽകിയത്. അപകടത്തിൽ മരണപ്പെട്ട അമ്മയും മകളും സഹായത്തിനായി ബാൽക്കണിയിൽ എത്തിയെങ്കിലും ഗ്രില്ലിട്ട് അടച്ചു പൂട്ടിയിരുന്നതിനാൽ സഹായത്തിന് ആർക്കും എത്താൻ കഴിഞ്ഞില്ല ബാൽക്കണി അടച്ചുള്ള നിർമ്മാണങ്ങൾ നിയമവിരുദ്ധമാണ് ,തീപിടുത്തം പോലുള്ള അടിയന്തിര ഘട്ടത്തിൽ രക്ഷപ്പെടാനുള്ള മാർഗമാണ് ബാൽക്കണി പോലുള്ളവ. ഭൂരിഭാഗം ഫ്ലാറ്റുകൾക്കുമെല്ലാം പ്രവേശനത്തിനായി ഒരൊറ്റ വാതിൽ മാത്രമാണുള്ളത്.…

Read More

ബെം​ഗളുരു മലയാളികൾ അറിയാൻ; അപ്പാർട്ട്മെന്റുകളിൽ സർക്കാർ നിർദ്ദേശിക്കുന്ന കോവിഡ് പ്രതിരോധ നടപടികൾ ഇതാണ്

ബെം​ഗളുരു; ഐടി ഹബ്ബായ ബെം​ഗളുരു ജന സാന്ദ്രതയുടെ കാര്യത്തിലും ഏറെ മുന്നിലാണ്, അതിനാൽ തന്നെ കർശനമായ നിയന്ത്രണങ്ങളും , കരുതൽ നടപടികളുമായി ആരോ​ഗ്യ വകുപ്പ് അടക്കം മുന്നോട്ട് പോകുന്നത്, ഇത്തരത്തിൽ പാർപ്പിടസമുച്ചയങ്ങളിൽ പാലിക്കേണ്ട സുരക്ഷാ നടപടികൾ സംബന്ധിച്ച മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ രം​ഗത്ത്. ഫ്ളാറ്റുകളിലും മറ്റ് പാർപ്പിട സമുച്ചയങ്ങളിലെത്തുന്നവരെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ച് ശരീരതാപനിലയിൽ വ്യത്യാസം കണ്ടെത്തിയാൽ തൊട്ടടുത്ത ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിക്കണം. അതത് റെസിഡൻഷ്യൽ അസോസിയേഷനുകൾക്കാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്. കൂടാതെ ജിമ്മുകളും നീന്തൽക്കുളവും തുറന്നുകൊടുക്കാൻ അനുമതിയില്ല. 10 വയസ്സിൽ…

Read More
Click Here to Follow Us