നടൻ അക്ഷയ് കുമാറിന് ഷൂട്ടിങ്ങിനിടെ പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന് പരിക്കേറ്റു. ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന സിനിമാ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. അക്ഷയ് കുമാറും, ടൈഗര്‍ ഷ്റോഫും ഒരുമിച്ച്‌ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ സിനിമയുടെ ബാക്കി ചിത്രീകരണം ഉടന്‍ തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥിരാജ് പ്രാധാന്യമുള്ള കഥാപാത്രമായി ചിത്രത്തിലുണ്ട്. ബിഗ് ബജറ്റ് ചിത്രമാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍.

Read More
Click Here to Follow Us