10 വർഷം മുമ്പ് അനുവദിച്ച ആധാർ കാർഡുകള്‍ ഓണ്‍ലൈൻ വഴി സൗജന്യമായി പുതുക്കാനുള്ള തിയതി ജൂണ്‍ 14 വരെ നീട്ടി. ഇതുവരെ അപ്ഡേഷൻ ഒന്നും ചെയ്തിട്ടില്ലാത്ത കാർഡുകള്‍ പുതുക്കാൻ തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസ രേഖകള്‍ എന്നിവ https://myaadhaar.uidai.gov.in എന്ന വെബ് സൈറ്റില്‍ സൗജന്യമായി അപ് ലോഡ് ചെയ്യാം. മാർച്ച് 14ന് അവസാനിക്കാനിരിക്കെയാണ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തിയതി നീട്ടിയത്. ആധാറില്‍ രേഖപ്പെടുത്തിയ പ്രകാരം പേരും വിലാസവുമുള്ള രേഖകള്‍ ഇതിനായി ഉപയോഗപ്പെടുത്താം. കാലാവധി തീർന്നിട്ടില്ലാത്ത പാസ്പോർട്ട്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ തിരിച്ചറിയല്‍കാർഡ്, കിസാൻ പാസ്ബുക്ക്, ഭിന്നശേഷി…
Read MoreTag: adhar card
ആധാർ സൗജന്യമായി പുതുക്കാനുള്ള സമയം നീട്ടി
ന്യൂഡല്‍ഹി: ആധാര്‍ അനുബന്ധ രേഖകള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കുന്നതിനുള്ള സമയം സെപ്റ്റംബര്‍ 14 വരെ നീട്ടി.നേരത്തെ ഈ മാസം 14 വരെയാണ് സമയം അനുവദിച്ചിരുന്നത്. യുഐഡിഎഐ പോര്‍ട്ടല്‍ വഴിയാണ് ആധാര്‍ രേഖകള്‍ സൗജന്യമായി പുതുക്കാനാവുക. myaadhaar.uidai.gov.in എന്ന വെബ്സൈറ്റില്‍ Document Update ഓപ്ഷന് വഴി രേഖകള്‍ പുതുക്കാം. അക്ഷയ സെന്ററുകള്‍ അടക്കമുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ചെയ്യുന്നതിന് 50 രൂപ നല്‍കണം. 10 വര്‍ഷത്തിലൊരിക്കല്‍ ആധാറിന്റെ അനുബന്ധ തിരിച്ചറിയല്‍ രേഖകള്‍ പുതുക്കാനാണ് യുഐഡിഎഐ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇത് നിര്‍ബന്ധമാക്കിയിട്ടില്ല.
Read Moreമയക്കുമരുന്ന് മാഫിയ ആധാർ കാർഡ് ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട്
ബെംഗളൂരു: ആധാർ വിവരങ്ങൾ എല്ലായിടത്തും പങ്കുവയ്ക്കരുതെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. യുഐഡിഎഐ ബെംഗളൂരു ഓഫീസാണ് ആധാർ വിവരങ്ങൾ പങ്കുവയ്ക്കരുതെന്ന പ്രസ്താവന ദിവസങ്ങൾക്ക് മുൻപ് ഇറക്കിയത്. ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞമാസം മയക്കുമരുന്ന് പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആധാർ ദുരുപയോഗം ചെയ്തതായി കസ്റ്റംസ് കണ്ടെത്തി. ആന്ധ്രാ സ്വദേശിയുടെ ആധാർ വിവരങ്ങളാണ് കള്ളക്കടത്തുസംഘം ദുരുപയോഗം ചെയ്തത്. പല ആവശ്യങ്ങൾക്കായി നൽകുന്ന ആധാറിന്റെ കോപ്പി ഫോട്ടോഷോപ്പിൽ മാറ്റം വരുത്തിയാണ് കള്ളക്കടത്ത് സംഘം ഉപയോഗിക്കുന്നത്. ആധാർ പകർപ്പ് മാസ്ക ചെയ്തതിന് ശേഷം പങ്കുവയ്ക്കണമെന്നായിരുന്നു മെയ് 27ന്…
Read Moreആധാർ കാർഡ് സംബന്ധിച്ച് ബെംഗളൂരു കേന്ദ്രം നൽകിയ നിർദേശം കേന്ദ്ര സർക്കാർ റദ്ദാക്കി
ദില്ലി : ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍. ബെംഗളൂരുവിലെ യുഐഡിഎ മേഖല കേന്ദ്രം പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദ് ചെയ്തത്. ഫോട്ടോഷോപ്പിംഗ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിനാണ് മേഖല കേന്ദ്രം നിര്‍ദ്ദേശം നല്‍കിയതെന്നും എന്നാല്‍ ഇതു തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. യുഐഡിഎഐ നല്കുന്ന ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോൾ ഉടമകള്‍ സാധാരണ നിലയിലുള്ള ജാഗ്രത പാലിക്കാന്‍ മാത്രമേ നിര്‍ദ്ദേശമുള്ളൂ. ആധാര്‍ സംവിധാനം ഉടമയുടെ സ്വകാര്യതയും ബയോമെട്രിക് വിവരങ്ങളും സംരക്ഷിക്കുന്ന തരത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആധാര്‍…
Read Moreപാൻ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയ്യതി അടുത്താഴ്ച
ന്യൂഡൽഹി : ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുന്നോടിയായി പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധു ആവുമെന്ന് അധികൃതർ അറിയിച്ചു. ആധാറുമായി പാന്‍ നമ്പര്‍ ലിങ്ക് ചെയ്യേണ്ട അവസാന തീയതി മാര്‍ച്ച് 31 ആണ്. ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് ഇതിന് മുമ്പ് പല തവണ മാറ്റിവെച്ചിരുന്നു. എന്നാല്‍ ഇത്തവണ തീയതി മാറ്റില്ലെന്നാണ് വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി 2021 സെപ്റ്റംബര്‍ 30 ല്‍ നിന്നാണ് 2022…
Read More