ബെംഗളൂരു: കന്നഡ സിനിമാ നടിയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ഫാഷൻ ഡിസൈനർ പ്രസാദ് ബിഡപ്പയുടെ മകൻ ആദം ബിഡപ്പയെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 25 രാത്രി 11 മണിയോടെ ആദം തനിക്ക് ആ സന്ദേശങ്ങൾ അയച്ചപ്പോൾ പൂർണ്ണമായും മദ്യപിച്ച് ബോധരഹിതനായിരുന്നു എന്ന് നടി പറഞ്ഞു. ആദം തനിക്കയച്ച സന്ദേശങ്ങൾ അധിക്ഷേപകരവും ക്രൂരവും വെറുപ്പുളവാക്കുന്നതും വിലകുറഞ്ഞതും വേദനിപ്പിക്കുന്നതും വളരെ അപമാനകരവുമായിരുന്നെന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തനിക്ക് വളരെയധികം മാനസിക അസ്വസ്ഥതകൾ ആ സന്ദേശങ്ങൾ സൃഷ്ടിച്ചുവെന്നും താരം മാധ്യമങ്ങളോട് പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു. താൻ ഏഴുമാസം ഗർഭിണിയാണെന്നും…
Read More