ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു 

സിഡ്നി: ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരനായ എംടെക് വിദ്യാർഥി കുത്തേറ്റ് മരിച്ചു. ഹരിയാനയിലെ കർണാല്‍ സ്വദേശിയായ നവ്ജീത് സന്ദു(22)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നവ്ജീതിന്‍റെ സഹപാഠികളും ഹരിയാനയിലെ കർണാല്‍ സ്വദേശികളുമായ അഭിജിത്(26), സഹോദരൻ റോബിൻ ഗാർട്ടൻ(27) എന്നിവർക്കായി വിക്‌ടോറിയ പോലീസ് തെരച്ചില്‍ നടത്തിവരികയാണ്. മെല്‍ബണിടുത്ത് ഓർമൊണ്ടിലായിരുന്നു സംഭവം. വീട്ടുവാടകയെച്ചൊല്ലി ഇന്ത്യൻ വിദ്യാർഥികള്‍ക്കിടയിലുണ്ടായ തർക്കം തീർക്കാൻ ഇടപെട്ടപ്പോഴാണ് നവ്ജീതിന് കുത്തേറ്റത്. സംഭവത്തിനുശേഷം മോഷ്‌ടിച്ച ടൊയോട്ട കാറിലാണ് പ്രതികള്‍ മുങ്ങിയത്. ഒന്നര വർഷം മുമ്പാണ് വിദ്യാർഥി വീസയില്‍ നവ്ജീത് ഓസ്ട്രേലിയയിലെത്തിയത്.

Read More
Click Here to Follow Us