നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ചൂതാട്ടം; ആറുപേർ അറസ്റ്റിൽ

ബെംഗളൂരു : നഗരത്തിലെ ചൂതാട്ടകേന്ദ്രത്തിൽ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) നടത്തിയ റെയ്ഡിൽ ആറുപേരെ അറസ്റ്റുചെയ്തു.  ഇവരിൽനിന്ന് 20.71 ലക്ഷംരൂപ പിടിച്ചെടുത്തു. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മുറിയെടുത്താണ് പ്രതികൾ ചൂതാട്ടം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഹൈഗ്രൗണ്ട് പോലീസ് കേസെടുത്ത് തുടർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

തൂത്തുക്കുടിയിൽ 21 കോടിയുടെ ബ്രൗൺ ഷുഗർ പിടികൂടി.

തൂത്തുക്കുടി: 21 കോടി രൂപ വിലമതിക്കുന്ന 20.162 കിലോഗ്രാം ബ്രൗൺ ഷുഗർ കടത്തിയ സംഭവത്തിൽ 6 പേരെ തൂത്തുക്കുടി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. എം അൻസാർ അലി (26), എം മാരിമുത്തു (26), എസ് ഇമ്രാൻ ഖാൻ (27), എസ് കസലി (27), ആർ പ്രേം (40), എസ് ആന്റണിമുത്തു (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് അന്വേഷിക്കാൻ തൂത്തുക്കുടി പോലീസ് സൂപ്രണ്ട് (എസ്‌പി) എസ് ജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ വിന്യസിച്ചട്ടുണ്ട്. തൂവിപ്പുറത്ത് അലി, ഖാൻ എന്നിവരുടെ വീടുകളിൽ നിന്നാണ്…

Read More

വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ 6 പേർ അറസ്റ്റിൽ.

ബെംഗളൂരു: വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി 1.2 ലക്ഷം രൂപ കവർന്ന കേസിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റിലായവരിൽ രണ്ട് ബിസിഎ വിദ്യാർത്ഥികളും രണ്ട് ബിപിഒ സ്റ്റാഫുകളും , ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും ഒരു ക്യാബ് ഡ്രൈവറും ഉൾപ്പെടുന്നു. പാപ്പാറെഡ്ഡിപാളയ സ്വദേശിയായ അഭിഷേക് ആർ -നെയാണ് കോളേജിന് സമീപമുള്ള നാഗരബാവി ബിഡിഎ കോംപ്ലക്‌സിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. അഭിഷേകിനെ ആറ് പേർ ചേർന്ന് ദേവനഹള്ളിയിലെത്തിച്ച ശേഷം കൊള്ളയടിക്കുകയും, പ്രതികളിൽ നിന്ന് 10 ലക്ഷം രൂപ കടം വാങ്ങിയെന്ന് രേഖപ്പെടുത്തിയ സ്റ്റാമ്പ് പേപ്പറിൽ ഒപ്പിടുകയും ചെയ്ത ശേഷം…

Read More
Click Here to Follow Us