നൂറുകോടി ഡോസ് വാക്സിൻ പിന്നിട്ട് ഇന്ത്യ; ബഹുമതി പ്രധാനമന്ത്രി മോദിയുടെ സർക്കാരിന്

ബെം​ഗളുരു; രാജ്യത്ത് കോവിഡ് വാക്സിൻ നൂറുകോടി പിന്നിട്ടു. ഇത് ചരിത്ര നിമിഷമെന്ന് നേതാക്കൾ. 100 കോടി വാക്സിനുകൾ നൽകിയതിന്റെ എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നൽകണമെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ വ്യക്തമാക്കി. ബെം​ഗളുരു ന​ഗരത്തിലും രാജ്യത്ത് നൂറുകോടി വാക്സിൻ നൽകിയതിന്റെ ആഘോഷം നടന്നു. ആരോ​ഗ്യവകുപ്പിന്റെയും ബിബിഎംപിയുടെയും നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടന്നത്. ന​ഗരത്തിലെ വിക്ടോറിയ ആശുപത്രി ദീപാലങ്കാരമാക്കി. അനേകം വർണ്ണ ബലൂണുകളാണ് ഉയർത്തിയത്. നൂറുകോടി വാക്സിനേഷനിലേക്കുള്ള ഇന്ത്യയുടെ യാത്ര എന്നെഴുതിയ കേക്ക് മുറിച്ച് ഡോക്ടർമാരും ആശുപത്രിയിലെ മറ്റ് സ്റ്റാഫുകളും സന്തോഷം പങ്കിട്ടു. ഇതിന്…

Read More
Click Here to Follow Us