ബെംഗളൂരു: ശ്രീരംഗപട്ടണയിലെ ജാമിഅ മസ്ജിദില്‍ അവകാശമുന്നയിച്ച് ബജ്റംഗ്ദളിന്റെ നേതൃത്വത്തില്‍ ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. മസ്ജിദ് മുമ്പ് ക്ഷേത്രമായിരുന്നുവെന്നതിനുള്ള അടയാളങ്ങള്‍ ഉണ്ടെന്നും പള്ളി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നുമാണ് ആവശ്യം. ഗ്യാന്‍വ്യാപി മസ്ജിദിന്‍റെ കാര്യത്തിലെന്നപോലെ ശ്രീരംഗപട്ടണയിലെ ജാമിഅ മസ്ജിദിലും അവകാശം ഉന്നയിച്ച് പ്രശ്നം കോടതി നടപടികളില്‍ കുരുക്കുകയാണ് സംഘ്പരിവാര്‍ ലക്ഷ്യം. ശ്രീരംഗപട്ടണ ജാമിഅ മസ്ജിദില്‍ അവകാശമുന്നയിച്ച് രംഗത്തെത്തിയ തീവ്രഹിന്ദുത്വ സംഘടനകള്‍ വിഷയത്തില്‍ പുതിയ നിയമക്കുരുക്കുകള്‍ ഉണ്ടാക്കുന്നതിന്‍റെ ഭാഗമായാണ് 108 ആളുകളുടെ ഹർജി നല്‍കിയിരിക്കുന്നത്. ഹിന്ദുമത ഗ്രന്ഥങ്ങളില്‍ 108 എന്നതിന് പ്രത്യേക സ്ഥാനമുണ്ടെന്നും ഇതിനാലാണ് അത്രയും ആളുകള്‍ ഹർജി നല്‍കാന്‍…
Read More