പോപ്പുലർ ഫ്രണ്ട് നിരോധനം രാജ്യവിരുദ്ധ ശക്തികൾക്കുള്ള മുന്നറിയിപ്പ് ; ബസവരാജ് ബൊമ്മെ

ബെംഗളൂരു: പോപ്പുലർഫ്രണ്ട് നിരോധനം രാജ്യവിരുദ്ധ ശക്തികൾക്കുള്ള മുന്നറിയിപ്പെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഇത്തരം സംഘടനകൾക്ക് രാജ്യത്ത് നിലനിൽപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. ദീർഘനാളായി പൊതുജനം പോപ്പുലർഫ്രണ്ടിന്റെ നിരോധനം ആവശ്യപ്പെടുന്നുണ്ടെന്നും  ബൊമ്മെ വ്യക്തമാക്കി. നിരോധിത സംഘടനകളായ സിമി, കെഎഫ്ഡി എന്നിവയുടെ രൂപാന്തരമാണ് പോപ്പുലർഫ്രണ്ട്. സംഘടനയെ നിരോധിക്കണമെന്ന ആവശ്യം കോൺഗ്രസും  സിപിഎമ്മുൾപ്പെടെയുള്ള പാർട്ടികൾ വരെ ഉന്നയിച്ചിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലും, കലാപങ്ങളിലും ഇവർക്ക് പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

പട്ടം പറത്തൽ നിരോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പട്ടം പറത്തല്‍ നിരോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. എന്നാല്‍ പട്ടംപറത്താന്‍ ഉപയോഗിക്കുന്ന ചൈനീസ് സിന്തറ്റിക് ചരടായ മാഞ്ച നിരോധിച്ച ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പാലിക്കണമെന്ന് കോടതി ഡല്‍ഹി പോലീസിനോട് നിര്‍ദേശിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ചൈനീസ് മാഞ്ച നിരോധനം സംബന്ധിച്ച്‌ കാലാകാലങ്ങളില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും ഈ ആഴ്ച റെയ്ഡുകള്‍ വര്‍ധിപ്പിക്കുമെന്ന് ഡല്‍ഹി പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദത്തിനിടെ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിനെയാണ് അഭിഭാഷകന്‍…

Read More
Click Here to Follow Us