മനുഷ്യമാംസം വാങ്ങാൻ ബെംഗളൂരുവിൽ നിന്നും ആളെത്തുന്നു, 20 ലക്ഷം വരെ തുക കിട്ടുന്നു

കൊച്ചി: ഇലന്തൂർ നരബലിക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബലി നൽകുന്നവരുടെ മാംസം വിതരണം ചെയ്യാമെന്നും ഇതിലൂടെ ലക്ഷങ്ങൾ നേടാമെന്നും മുഖ്യപ്രതിയായ ഷാഫി കൂട്ടുപ്രതികളോട് പറഞ്ഞിരുന്നതായുള്ള വിവരങ്ങൾ പുറത്ത്. ഇരുപത് ലക്ഷം വരെ കിട്ടുമെന്നായിരുന്നു ഭഗവൽ സിംഗ് – ലൈല ദമ്പതികളോട് ഇയാൾ പറഞ്ഞത്. കൊലപാതകം നടത്തി തൊട്ടടുത്ത ദിനം മനുഷ്യമാംസം വാങ്ങാൻ ബെംഗളൂരുവിൽ നിന്ന് ആളെത്തുമെന്നും കരൾ, മാറിടം, ഹൃദയം എന്നിവയ്ക്ക് കൂടുതൽ വില കിട്ടുമെന്നായിരുന്നു ഷാഫി പറഞ്ഞത്. ഇതുവിശ്വസിച്ച ലൈലയും ഭഗവൽ സിംഗും പത്ത് കിലോ മാംസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്തു.…

Read More

ഓണപ്പരീക്ഷ ഇന്ന് മുതൽ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളിൽ ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കും. യുപി, ഹൈസ്‌കൂൾ, സ്പെഷൽ സ്‌കൂൾ, ടെക്‌നിക്കൽ ഹൈസ്‌കൂൾ പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്. എൽപി സ്കൂൾ പരീക്ഷകൾ 28 മുതലാണ് നടക്കുക. കൂളിംഗ് ഓഫ് സമയം ഉൾപ്പെടുത്തിയാണ് പരീക്ഷാ ടൈംടേബിൾ തയ്യാറാക്കിയിട്ടുള്ളത്. സെപ്റ്റംബർ ഒന്നിനാണ് പരീക്ഷകൾ അവസാനിക്കുന്നത്. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂളുകളിൽ ഓണപ്പരീക്ഷ നടക്കുന്നത്. സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകൾ അടയ്ക്കും. ഏതെങ്കിലും പരീക്ഷാദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിച്ചാൽ അന്നത്തെ പരീക്ഷ സെപ്റ്റംബർ രണ്ടിന് നടത്തുന്നതാണ്.

Read More

സ്വർണക്കടത്ത് കേസ് ബെംഗളൂരുവിലേക്ക് മാറ്റരുത്; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി 

കൊച്ചി :സ്വർണ്ണക്കടത്ത് കേസ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്‌സ്‌മെന്റ് ആവശ്യത്തെ എതിർത്ത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. തൻറെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് ശിവശങ്കർ സുപ്രിംകോടതിയിൽ തടസ്സഹർജി നൽകി. ഐ.ഡി.യുടെ നീക്കത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നാണ് ശിവശങ്കറിൻറെ ആരോപണം. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ നിലവിൽ എറണാകുളം കോടതിയുടെ പരിഗണനയിലുള്ള കേസ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഐഡിയുടെ ട്രാൻസ്ഫർ ഹർജിക്കെതിരെ ശിവശങ്കർ സുപ്രീം കോടതിയെ സമീപിച്ചു. സ്വർണക്കടത്ത് കേസ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സുപ്രിംകോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകിയിരുന്നു. കേസ് അട്ടിമറിക്കാൻ…

Read More

സംസ്ഥാനത്ത് മത്തി വീണ്ടും സ്റ്റാർ

തിരുവനന്തപുരം: സംസ്ഥാനത്ത് മത്തിക്ക് ക്ഷാമം നേരിട്ടതിനെ തുടർന്ന് തൊട്ടാൽ പൊള്ളും വിലയിലേക്ക് മത്തി . കടലിലെ ലഭ്യതകുറവും ട്രോളിങ്ങുമാണ് മത്തിക്ഷാമം രൂക്ഷമാക്കിയത്. ഇതുമൂലം സംസ്ഥാനത്ത് മത്തിക്ക് തീപിടിച്ച വിലയാണ് ഇപ്പോൾ കച്ചവടക്കാർ ഈടാക്കുന്നത്. കടലിൽ ഇറങ്ങുന്ന ചുരുക്കം വെള്ളങ്ങളിൽ മാത്രമേ മതി ലഭിക്കുന്നുള്ളൂ. കിലോയ്ക്ക് 250 രൂപ മുതൽ 320 രൂപ വരെ മത്തിക്ക് നിലവിലെ വില. തമിഴ്നാട്ടിൽ നിന്ന് ചെറിയ മത്തി എത്തുന്നുണ്ടെങ്കിലും മാർക്കറ്റിൽ കേരള മത്തിയാണ് പ്രിയം. കടലിൽ ചൂട് കൂടിയതാണ് മത്തി ക്ഷാമം രൂക്ഷമായതെന്ന് വിലയിരുത്തൽ. സിഎംഎഫ്ആർഐ പോലുള്ള പഠന…

Read More

‘ചക്ക’ ഇനി കേരളത്തിന്‍റെ ഔദ്യോഗിക ഫലമാകും; മാര്‍ച്ച് 21ന് ഔദ്യോഗിക പ്രഖ്യാപനം!

തിരുവനന്തപുരം: ‘ചക്ക’ ഇനി കേരളത്തിന്‍റെ ഔദ്യോഗിക ഫലമാകും. സര്‍ക്കാരിന്‍റെ ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് 21ന്. കാര്‍ഷിക വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് സംസ്ഥാന ഫലവും തിരഞ്ഞെടുക്കുന്നത്. ചക്കയെ പ്രത്യേക ബ്രാന്‍ഡാക്കുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. ചക്കയില്‍ നിന്നും അതിന്‍റെ അനുബന്ധ ഉല്‍പന്നങ്ങളില്‍ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക. ചക്ക സംസ്ഥാനത്തു വന്‍തോതില്‍ ഉണ്ടെങ്കിലും അതിന്‍റെ’…

Read More
Click Here to Follow Us