ആകാശ എയർ ആദ്യ യാത്ര വിജയകരമായി പൂർത്തിയാക്കി

ന്യൂഡൽഹി : ചുരുങ്ങിയ ചിലവിൽ വിമാന യാത്രയൊരുക്കുന്ന ‘ആകാശ എയർ’ കമ്പനിയുടെ ആദ്യ സർവീസ് വിജയകരമായി പൂർത്തീകരിച്ചു. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു ആദ്യ യാത്ര. രാവിലെ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് വിമാനം ഫ്ലാഗ്ഓഫ് ചെയ്തത്. 10.05 ന് പുറപ്പെട്ട വിമാനം 11.25 ന് ലാൻഡ് ചെയ്തു. ഈ മാസം അവസാനത്തോടെ ബെംഗളൂരു-മുംബൈ, ബെംഗളൂരു-അഹമ്മദാബാദ് എന്നീ റൂട്ടുകളിൽ ‘ആകാശ എയർ’ സർവീസ് ആരംഭിക്കും. ചുരുങ്ങിയ ചിലവിൽ വിമാനയാത്ര ഒരുക്കമാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രധാന ലക്ഷ്യം. ടിക്കറ്റ് നിരക്കിൽ മറ്റ് കമ്പനികളേക്കാൾ പത്തു ശതമാനം…

Read More

പതിനാലാമത് ഉപരാഷ്ട്രപതി, ജഗ്ദീപ് ധനകർ

ന്യൂഡൽഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധനകർ വിജയിച്ചു. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയെ തോൽപ്പിച്ച ധന്കറിന് 528 വോട്ടിനാണ് മിന്നും വിജയം. പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെയായിരുന്നു വോട്ടെടുപ്പ്. 725 എംപിമാർ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ബിജെപിയുടെ സണ്ണി ഡിയോൾ, സഞ്ജയ് ധോരത എന്നിവർ വോട്ട് ചെയ്തില്ല. അനാരോഗ്യം കാരണമാണ് ഇവർ വിട്ടുനിന്നത് എന്നാണ് പാർട്ടി വിശദീകരണം. തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന പാർട്ടി നിർദ്ദേശം മറികടന്ന് രണ്ട് ടിഎംസി എംപിമാർ വോട്ട്…

Read More

ദേശീയ പതാകകൾ വിൽക്കാൻ തയ്യാറെടുത്ത് തപാൽ വകുപ്പ് 

ബെംഗളൂരു:സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 12 ലക്ഷം ദേശീയ പതാകകൾ വിൽക്കാൻ ഒരുങ്ങി തപാൽ വകുപ്പ്. ഓഗസ്റ്റ്‌ ഒന്നു മുതൽ സംസ്ഥാനത്തെ പോസ്റ്റ്‌ ഓഫീസുകളിൽ നിന്നും പതാകകൾ വാങ്ങാൻ കഴിയും. ഒപ്പം സംസ്ഥാനത്തെ എല്ലാ ഹെഡ് പോസ്റ്റ്‌ ഓഫീസുകളിലും സെൽഫി പോയിന്റുകളും സ്ഥാപിക്കുമെന്നും പതാകകൾ വാങ്ങാൻ എത്തുന്നുവർക്ക് ഇവിടെ നിന്നും ചിത്രങ്ങൾ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാമെന്നും ചീഫ് പോസ്റ്റ്‌മാസ്റ്റർ ജനറൽ എസ്. രാജേന്ദ്രകുമാർ അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ പോസ്റ്റ്‌ ഓഫീസുകളിലും ദേശീയ പതാക ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

Read More
Click Here to Follow Us