ബെംഗളൂരു : ബെംഗളൂരുവിനടുത്ത് നെലമംഗലയിൽ പുല്ലരിയാൻ പോയ സ്ത്രീ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നെലമംഗല ഗൊല്ലാരഹട്ടി കമ്പാലു സ്വദേശി കരിയമ്മ (50) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. കരിയമ്മ തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ പാതി ശരീരം പുലി തിന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വനമേഖലയോട് ചേർന്ന പ്രദേശമാണിത്. വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിയെ കണ്ടെത്താനായി തിരച്ചിൽ തുടങ്ങി. പുലിയെ പിടിക്കാനുള്ള കൂടുകളും സ്ഥാപിച്ചു.
Read MoreNews
റോഡരികിലെ ഓവുചാലിൽ ബാലറ്റ് പെട്ടികൾ കണ്ടെത്തിയ സംഭവം; അഞ്ചുപേർ അറസ്റ്റിൽ
ബെംഗളൂരു : ഹാവേരിയിൽ പഴയ ബാലറ്റ് പെട്ടികൾ റോഡരികിലെ ഓവുചാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റുചെയ്തു. ഹാവേരി സ്വദേശികളായ സന്തോഷ്, ഗണേഷ്, മുത്തപ്പ, കൃഷ്ണ, മുഹമ്മദ് ജാവേദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഹാവേരിയിലെ എ.പി.എം.സി. ഗോഡൗണിൽനിന്ന് ബാലറ്റ് പെട്ടികൾ മോഷ്ടിച്ചതാണെന്ന് പോലീസ് പറഞ്ഞു. ഹാവേരി ജില്ലയിലെ ഷിഗാവ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നടന്നതിന്റെ പിറ്റേന്നാണ് റോഡരികിൽ ബാലറ്റ് പെട്ടികൾ കണ്ടെത്തിയത്. ഇരുമ്പിന്റെ പഴയ ബാലറ്റ് പെട്ടികളായിരുന്നു. പഴയതായതിനാൽ ഇപ്പോഴത്തെ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് റവന്യു അധികൃതർ വ്യക്തമാക്കിയിരുന്നു. തഹസിൽദാരുടെ ഓഫീസിൽനിന്ന്…
Read Moreപാലക്കാട് വോട്ടർമാർ ഇന്ന് ബൂത്തിലേക്ക്
പാലക്കാട്: വാശിയേറിയ പ്രചരണത്തിനും വിവാദങ്ങളുടെ കുത്തൊഴുക്കിനും ശേഷം പാലക്കാട് പോളിങ് ബൂത്തിലേക്ക്. മോക് പോളിങ് ആരംഭിച്ചു. ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. 184 പോളിങ് ബൂത്തുകളിലായി 1,94,706 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. തികഞ്ഞ വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. എൽ.ഡി.എഫ്, എൻഡിഎ സ്ഥാനാർത്ഥികൾ ഉൾപ്പടെ പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തും. വ്യാജ വോട്ട് തടയാൻ നടപടികൾ സ്വീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. മണ്ഡലത്തിൽ 7 പ്രശ്ന ബാധിത ബൂത്തുകളും 58 പ്രശ്ന സാധ്യത ബൂത്തുകളുമുണ്ട്.
Read Moreസംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 250-ലധികം മരുന്നുകൾ സ്റ്റോക്കില്ല
ബംഗളൂരു: കർണാടകയിലെ സർക്കാർ ആശുപത്രികളിൽ 250-ലധികം മരുന്നുകൾ സ്റ്റോക്കില്ലാത്തതായി കണ്ടെത്തി. പാവപ്പെട്ട രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ പോയാൽ മരുന്ന് കിട്ടുമെന്ന് ഉറപ്പില്ലന്നാണ് നിലവിലെ ആരോപണം. അടിക്കടി മാറുന്ന കാലാവസ്ഥ കാരണം ഒരു വശത്ത് പകർച്ചവ്യാധികളുടെ ഭീഷണി സംസ്ഥാനത്ത് വർധിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് മരുന്ന് സ്റ്റോക്കില്ലായ്മയും റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ മരുന്ന് ശേഖരത്തിൽ മരുന്നുകൾ തീർന്നു. മറുവശത്ത്, കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപ്പറേഷനിൽ 250 മരുന്നുകളുടെ സ്റ്റോക്ക് പൂർണമായും തീർന്നു. എന്താണ് മരുന്ന് ക്ഷാമത്തിന് കാരണം? ടെൻഡർ നടപടികൾ വൈകുന്നതാണ് മരുന്നുക്ഷാമത്തിന് പ്രധാന കാരണമായി…
Read Moreവിവാഹമോചനം ആവശ്യപ്പെട്ട് എആർ റഹ്‌മാൻറെ ഭാര്യ
സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ദമ്പതികള്‍ ഇരുവരും പൂര്‍ണ സമ്മതത്തോടെ ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് സൈറയുടെ വക്കീലായ വന്ദന ഷാ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെ നാളായി ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടാനായി സൈറ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വിവാഹ ബന്ധത്തിലുണ്ടായ സങ്കീര്‍ണതകളാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിന് പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Moreബെംഗളൂരുവില്‍ തീപ്പിടിത്തം; ഇ വി ഷോറൂം ജീവനക്കാരി വെന്തുമരിച്ചു
ബെംഗളൂരു: നഗരത്തിലെ ഇ വി ഷോറൂമില്‍ തീപ്പിടിത്തത്തില്‍ ജീവനക്കാരിക്ക് ദാരുണാന്ത്യം. രാജ്കുമാര്‍ റോഡിലെ ‘മൈ ഇ വി സ്റ്റോര്‍’ ഷോറൂമിലുണ്ടായ തീപ്പിടിത്തത്തില്‍ ജീവനക്കാരിയായ പ്രിയ വെന്തുമരിച്ചു. ഷോറൂമിലെ ഇലക്‌ട്രിക് സ്‌കൂട്ടറുകളും കത്തി നശിച്ചു. നിലവില്‍ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. വൈകിട്ടോടെയായിരുന്നു ഇലട്രിക് സ്‌കൂട്ടറുകള്‍ സൂക്ഷിച്ച ഷോറൂമില്‍ തീയും പുകയും ഉയര്‍ന്നത്. അഗ്‌നിബാധ കണ്ട ജീവനക്കാര്‍ പുറത്തേക്ക് ചിതറി ഓടിയെങ്കിലും ഒരു സ്ത്രീ മാത്രം പുക ശ്വസിച്ചു അകത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ആരും ഷോറൂമില്‍ അകപ്പെട്ടു കാണില്ലെന്ന നിഗമനത്തില്‍ ആയിരുന്നു തീയണക്കാനുള്ള ശ്രമം ആരംഭിച്ചത്.
Read More22 വർഷം ലിവിങ് ടുഗെതർ; യുവാവിനെതിരെ നൽകിയ ബലാത്സംഗ കേസ് കോടതി റദ്ദാക്കി
ബെംഗളൂരു: 22 വർഷമായി ലിവ്-ഇൻ റിലേഷൻഷിപ്പില്‍ പങ്കാളിയായ ഒരാള്‍ക്കെതിരെ ചുമത്തിയ ബലാത്സംഗക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. മുൻപ് വിവാഹിതയായിരുന്ന പരാതിക്കാരിക്ക് ആ ബന്ധത്തില്‍ രണ്ടു കുട്ടികളും ഉണ്ട്. അവർ 2004-ല്‍ ബെംഗളൂരുവിലെത്തി ഒരു ഹോട്ടലില്‍ ജോലിക്ക് ചേർന്നു. അവിടെ വച്ച് കണ്ടു മുട്ടിയ ആളുമായി അടുപ്പത്തിലാകുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തു. കുറ്റാരോപിതൻ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതായി വാദിയായ സ്ത്രീ അവകാശപ്പെടുന്നു. നല്ലൊരു ജീവിതം നല്‍കാമെന്ന ഉറപ്പില്‍ അയാളുടെ വീട്ടില്‍ താമസം തുടങ്ങിയ അവരെ തന്റെ ഭാര്യയാണെന്ന് അയാള്‍ എല്ലാവരോടും പരിചയപ്പെടുത്തുകയും ശാരീരികമായി…
Read Moreസാധനങ്ങൾ കയറ്റി വന്ന ലോറി കത്തി നശിച്ചു
ബെംഗളൂരു: ഹാസനില്‍ പെൻഷൻ മൊഹല്ല പൊലീസ് സ്റ്റേഷൻ പരിധിയില്‍ പാതയോരത്ത് നിർത്തിയിട്ട പോളിത്തീൻ സാധനങ്ങള്‍ കയറ്റിയ ലോറി കത്തിനശിച്ചു. ഹാസനില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ലോറിയില്‍ നിന്ന് ഡ്രൈവർ ഭക്ഷണം കഴിക്കാൻ ഇറങ്ങിയ വേളയിലാണ് തീപിടിത്തമുണ്ടായത്. പരിസരവാസികള്‍ കത്തിച്ച ഉണങ്ങിയ മാലിന്യത്തില്‍ നിന്നാണ് അഗ്നിബാധയുണ്ടായതെന്ന് പോലീസ് പറഞ്ഞു. ചിക്കമഗളൂരു ജില്ലയിലെ മുഡിഗെരെ രജിസ്ട്രേഷനിലുള്ളതാണ് ലോറി.
Read Moreചെന്നൈ വിമാനത്താവളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ: വിദേശേത്ത് നിന്ന് വിമാനത്തില്‍ കയറിയ 37 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ക്വാലാലംപൂരില്‍ നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. വിമാനം ചെന്നൈയിലെത്തിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്ന യുവതിയെ ജീവനക്കാർ ശ്രദ്ധിക്കുന്നത്. ഉടനെ ഡോക്‌ടർമാരെത്തി പരിശോധന നടത്തുകയും ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥീരികരിക്കുകയായിരുന്നു. മൃതദേഹം അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്‌നാട്ടിലെ കല്ലുറിച്ചി ജില്ലക്കാരിയാണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
Read Moreകാർ ഡിവൈഡറിലിടിച്ച് അപകടം; ഒരാൾ മരിച്ചു
ബെംഗളൂരു: ദേശീയപാത 75ല്‍ നെല്യാടി മന്നഗുണ്ടിയില്‍ കാർ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന കുമ്പ്ര സ്വദേശി എ.ജഗദീഷാണ് (37) മരിച്ചത്. ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. നെല്യാടി പോലീസ് കേസെടുത്തു.
Read More