ബെംഗളൂരു: എ.ഐ (കൃത്രിമ ബുദ്ധി) സാങ്കേതികവിദ്യയുടെ ഉയർന്ന പ്രവർത്തനച്ചെലവും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും കാരണം ജീവനക്കാർക്ക് നൽകാനിരുന്ന വാർഷിക ശമ്പള വർദ്ധനവ് പൂർണ്ണമായും നിർത്തിവെച്ച് പ്രമുഖ ഇന്ത്യൻ സോഫ്റ്റ്വെയർ ഭീമനായ സോഹോ. നിലവിലെ വിപണിയിലെ തിരിച്ചടികളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ശ്രീധർ വെമ്പു വ്യക്തമാക്കി. സോഫ്റ്റ്വെയർ വ്യവസായ മേഖല വലിയ അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എ.ഐ സാങ്കേതികവിദ്യയുടെ ഉപയോഗം കമ്പനിയുടെ പ്രവർത്തനച്ചെലവ് പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് ഉയർത്തിയെന്നും അദ്ദേഹം ‘എക്സ്’ (X) പ്ലാറ്റ്ഫോമിൽ പങ്കുവെച്ച സന്ദേശത്തിൽ…
Read MoreNews
ബെംഗളൂരുവിൽ ആഡംബര റെസിഡൻഷ്യൽ പ്രോജക്റ്റ്, ചുരുങ്ങിയ സമയത്തിനുള്ളിൽ നേടിയത് ₹550 കോടിയിലധികം ബുക്കിംഗുകൾ!
ബെംഗളൂരു: ഐ.ടി നഗരമായ ബെംഗളൂരു വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് വളരുമ്പോൾ, ജോലിസ്ഥലങ്ങളും വീടുകളും ദൈനംദിന ജീവിതശൈലി ആവശ്യങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന ‘മൾട്ടി-സിറ്റി സെന്ററുകൾ’ക്ക് പ്രിയമേറുന്നു. മികച്ച ഗതാഗത സൗകര്യങ്ങളും അന്താരാഷ്ട്ര വിമാനത്താവള സാമീപ്യവും വടക്കൻ ബെംഗളൂരുവിനെ നഗരത്തിലെ പ്രധാന ജീവിതശൈലി ലക്ഷ്യസ്ഥാനമാക്കി മാറ്റിയ പശ്ചാത്തലത്തിൽ, പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ സെഞ്ച്വറി റിയൽ എസ്റ്റേറ്റ് തങ്ങളുടെ പുതിയ പ്രീമിയം ഇന്റഗ്രേറ്റഡ് റെസിഡൻഷ്യൽ പ്രോജക്റ്റായ ‘സെഞ്ച്വറി ഇമ്മൻസിറ്റി’ അവതരിപ്പിച്ചു. ഇന്റർനാഷണൽ എയർപോർട്ട് റോഡിലെ ജക്കൂറിലുള്ള ‘ദി ആസ്റ്റോറിയ’യിലാണ് ഈ പദ്ധതി സ്ഥിതി ചെയ്യുന്നത്. നഗരവാസികളുടെ…
Read Moreസീറ്റ് തർക്കത്തെ തുടർന്ന് മർദ്ദനമേറ്റ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഞെട്ടലിൽ കുടുംബം; അമ്മയുടെ മൊഴി പുറത്ത്
ഡൽഹി: ഡൽഹി മെട്രോയിൽ സീറ്റിനെച്ചിലുണ്ടായ തർക്കത്തെ തുടർന്ന് 48 കാരനായ പവൻ ശർമ്മ കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്ത സീറ്റിൽ ഇരുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിന് സാക്ഷിയായ, കൊല്ലപ്പെട്ട പവൻ ശർമ്മയുടെ അമ്മ ദുർഗാ ദേവി തങ്ങൾക്ക് നേരിടേണ്ടി വന്ന ക്രൂരതയെക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഒക്ടോബർ 8-നാണ് രാജ്യത്തെ ഞെട്ടിച്ച ഈ ദാരുണ സംഭവം നടന്നത്. സുപ്രീം കോടതി മെട്രോ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം. അന്നേദിവസം അമ്മയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതിനാലാണ് അവർക്കൊപ്പം പവൻ…
Read Moreഇടറോഡിലൂടെ ഇനി മിനി ബസ്; കണ്ടക്ടര് ഇല്ല! 4 മെട്രോ സ്റ്റേഷനുകളില് നിന്ന് സർവ്വീസ്; അറിയാൻ വായിക്കാം
ബെംഗളുരു: നഗരത്തില് വലിയ ബസുകള്ക്കു സഞ്ചരി ക്കാനാകാത്ത ഇടറോഡുകളും ജനവാസകേന്ദ്രങ്ങളും ലക്ഷ്യമിട്ടു ബാംഗ്ലൂര് മെട്രോ ട്രാന്സ്പോര്ട്ട് കോര്പറേഷന് (ബിഎംടിസി) കു ടുതല് മിനി ബസുകള് ഇറക്കുന്നു. നിലവില് ബാനസവാടി റെയില്വേ സ്റ്റേഷന് ഉള്പ്പെടെ പല പ്രധാന സ്ഥലങ്ങളിലേക്കുമുള്ള റോഡുകള് ഇടുങ്ങിയതായതിനാല് വലിയ ബസുകള്ക്കു പോകാനാകുന്നില്ല. 7 മീറ്റര് നീളമുള്ള കൂടുതല് ബസുകള് ഇറക്കി പ്രശ്നം പരിഹരിക്കുകയാണു ലക്ഷ്യം. മെട്രോ സ്റ്റേഷനുകളില് നിന്നു വിവിധ സ്ഥലങ്ങളിലേക്കുള്ള ഫീഡര് സര്വീസിനായും മിനി ബസുകളെ ആയിരിക്കും കൂടുതല് ഉപയോഗിക്കുക. മിനി ബസുകള് ഉള്പ്പെടെ 200 പുതിയ ബസുകള് വാങ്ങാന്…
Read Moreപബ്ബിൽ വെച്ച് പൊലീസിനെ ആക്രമിച്ചു; ഐഎഎസ് ഓഫീസറിനും പോലീസിനുമെതിരെ കേസ്
ബെംഗളൂരു: നഗരത്തിലെ പബ്ബിൽ വെച്ച് പൊലീസിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ആന്ധ്രാപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തു. ആന്ധ്രാപ്രദേശ് സ്വദേശിയായ ഐഎഎസ് ഉദ്യോഗസ്ഥൻ വികാസ് മാർമട്ടും സുഹൃത്തുക്കളായ നിതേഷ്, അഭയ്, റോഷൻ എന്നിവർക്കുമെതിരെയാണ് കബ്ബൺ പാർക്ക് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ബെംഗളൂരു സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ കബോർ പബ്ബിലായിരുന്നു സംഭവം. നഗരത്തിൽ പതിവ് പട്രോളിംഗിന്റെ ഭാഗമായി സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് സംഘം പബ്ബിൽ പരിശോധന നടത്താൻ എത്തിയതായിരുന്നു. അവിടെയുണ്ടായിരുന്ന ചില ഉപഭോക്താക്കളെ പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിലാണ്…
Read Moreസൊമാറ്റോ ഡെലിവറി ബോയ് മുതൽ ഇപ്പോൾ വിമാന പൈലറ്റ് വരെ: തടസ്സങ്ങളെ തോൽപ്പിച്ച് യുവാവിന്റെ ആവേശകരമായ വിജയഗാഥ
ജീവിതത്തിൽ സ്വപ്നം കാണുന്നത് എളുപ്പമാണ്, പക്ഷേ ആ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള വഴി ഒരിക്കലും എളുപ്പമല്ല. വഴിയിൽ നേരിടുന്ന തടസ്സങ്ങളെ ഭയന്ന് പലരും തങ്ങളുടെ ലക്ഷ്യങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കാറുണ്ട്. എന്നിരുന്നാലും, അടിയുറച്ച ഇച്ഛാശക്തിയുണ്ടെങ്കിൽ എന്തും നേടാനാകും എന്നതിന് ഉദാഹരണമായി മാറിയിരിക്കുകയാണ് ഇരുപത്തൊമ്പതുകാരനായ ഒരു യുവാവിന്റെ ജീവിതയാത്ര. എഞ്ചിനീയറിംഗ് പഠനത്തിനിടയിൽ ഇരുപത് കോഴ്സുകളുടെ ബാക്ക്ലോഗ് നേരിടുകയും, കുടുംബം പുലർത്താൻ സൊമാറ്റോയിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയും ചെയ്ത ഈ ചെറുപ്പക്കാരൻ ഇന്ന് കഠിനാധ്വാനത്തിലൂടെ വിമാനം പറത്തുന്ന പൈലറ്റായി ഉയർന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലായ ഈ പ്രചോദനാത്മക…
Read Moreസംസ്ഥാനത്തിന് പുതിയ ഗവർണർ:
കർണാടക ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് പുതിയ ഗവർണർമാരെ നിയമിച്ചു. മുൻ ബി.ജെ.പി എം.പിയും പ്രമുഖ രാഷ്ട്രീയ പ്രവർത്തകയുമായ ഡോ. സുധ യാദവാണ് കർണാടകയുടെ പുതിയ ഗവർണർ. നിലവിൽ കർണാടക ഗവർണറായി സേവനമനുഷ്ഠിക്കുന്ന തവാർ ചന്ദ് ഗെലോട്ടിന് പകരമായാണ് സുധ യാദവ് ഈ പദവിയിലെത്തുന്നത്. പ്രസിഡന്റ് ദ്രൗപതി മുർമുവാണ് പുതിയ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. ഹരിയാനയിലെ മഹേന്ദ്രഗഡ് മണ്ഡലത്തെ പ്രതിനിധീകരിച്ച് 1999 മുതൽ 2004 വരെ പതിമൂന്നാം ലോക്സഭയിൽ എം.പിയായി സുധ യാദവ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ പാർലമെന്ററി ബോർഡ് അംഗം, ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ…
Read Moreമെട്രോ ട്രാക്കിലൂടെ നടന്ന് വയോധികൻ; ബെംഗളൂരുവിൽ മെട്രോ സർവീസ് തടസ്സപ്പെട്ടു!
ബെംഗളൂരു: നമ്മാ മെട്രോയുടെ പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടു. ദീപജ്ഞാന നഗർ – മൈസൂരു റോഡ് സ്റ്റേഷനുകൾക്കിടയിലുള്ള ട്രാക്കിലേക്ക് 65 വയസ്സുകാരനായ വയോധികൻ അതിക്രമിച്ചു കയറിയതിനെ തുടർന്നാണ് തിങ്കളാഴ്ച വൈകിട്ട് മെട്രോ സർവീസുകൾ തടസ്സപ്പെട്ടത്. വൈകിട്ട് 8:15 നും 8:30 നും ഇടയിലാണ് ഈ സംഭവം നടന്നത്. ഈ സമയത്ത് ഇതുവഴിയുള്ള ഏതാനും ട്രെയിനുകൾ സർവീസ് നടത്താനാവാതെ നിർത്തിയിട്ടിരുന്നു. തുടർന്ന് സുരക്ഷാ നടപടികൾ പൂർത്തിയാക്കി രാത്രി 8:30 ഓടെ പർപ്പിൾ ലൈനിലെ ട്രെയിൻ സർവീസുകൾ പൂർണ്ണമായി പുനഃസ്ഥാപിച്ചു. ബ്യാതരായപുര പൊലീസ് സ്റ്റേഷൻ പരിധിയിലെ മൈസൂരു…
Read Moreവളർത്തുനായയുടെ ആക്രമണത്തിൽ പതിനാലുകാരന് ഗുരുതര പരിക്ക്
ബെംഗളൂരു: നെലമംഗല താലൂക്കിലെ ദോബ്സ്പേട്ടിന് സമീപം സോംപുരയിൽ വളർത്തുനായയുടെ ആക്രമണത്തിൽ പതിനാലുകാരന് ഗുരുതര പരിക്കേറ്റു. യാദ്ഗീർ സ്വദേശിയായ അമരേഷ് ഹടപദിന്റെ മകനും ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ അക്ഷയ് ആണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. തുമാകുരു സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ഒക്ടോബർ 8-ന് വൈകിട്ട് 6.30ഓടെ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. ഗജേന്ദ്ര എന്നയാളുടെ ഉടമസ്ഥതയിലുള്ള നായ അക്ഷയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ ഇടത് കൈ, കൈത്തണ്ട, നെഞ്ച് തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി കടിയേറ്റിട്ടുണ്ട്. നായയുടെ ഉടമയുടെ ഭാഗത്തുനിന്നും…
Read Moreഇൻസ്റ്റാഗ്രാമിൽ തരംഗമായി സ്റ്റെഫി സണ്ണി: കോമഡി റീലുകൾക്കപ്പുറം വേറിട്ട കണ്ടന്റുകളുമായി ശ്രദ്ധേയയാവുന്നു മലയാളി പെൺകുട്ടി
കോമഡി റീൽസുകളിലൂടെയും ഹ്രസ്വ വീഡിയോകളിലൂടെയും ഇൻസ്റ്റാഗ്രാമിൽ ദശലക്ഷത്തോളം വരുന്ന പ്രേക്ഷകരെ സ്വന്തമാക്കിയ ജനപ്രിയ കണ്ടന്റ് ക്രിയേറ്ററാണ് 28-കാരിയായ സ്റ്റെഫി സണ്ണി. അടുത്തിടെയായി താൻ പങ്കുവെക്കുന്ന തമാശകൾക്കപ്പുറം തന്റെ യഥാർത്ഥ വ്യക്തിത്വത്തെ അറിയാനും നിരീക്ഷിക്കാനും പ്രേക്ഷകർ കാണിക്കുന്ന താല്പര്യമാണ് തന്റെ കണ്ടന്റ് രീതികളിൽ കാതലായ മാറ്റം വരുത്താൻ സ്റ്റെഫിയെ പ്രേരിപ്പിച്ചത്. പ്രധാനമായും ജനറേഷൻ സെഡ് (Gen Z) വിഭാഗത്തിൽപ്പെട്ടവരാണ് സ്റ്റെഫിയുടെ ആരാധകരിലധികവും. തിരക്കഥ എഴുതി ചെയ്യുന്ന സ്കെച്ച് വീഡിയോകൾക്ക് പുറമെ, സ്വന്തം ജീവിത അനുഭവങ്ങളും അഭിപ്രായങ്ങളും തുറന്നുപറയുന്ന മൈക്രോ ഡ്രാമകൾക്കും വ്യക്തിഗത റാൻഡം വീഡിയോകൾക്കും ഇപ്പോൾ…
Read More