News

സംസ്ഥാനത്തിന് പുതിയ ഗവർണർ:

കർണാടക ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് പുതിയ ഗവർണർമാരെ നിയമിച്ചു. മുൻ ബി.ജെ.പി എം.പിയും പ്രമുഖ രാഷ്ട്രീയ പ്രവർത്തകയുമായ ഡോ. സുധ യാദവാണ് കർണാടകയുടെ പുതിയ ഗവർണർ. നിലവിൽ കർണാടക ഗവർണറായി സേവനമനുഷ്ഠിക്കുന്ന തവാർ ചന്ദ് ഗെലോട്ടിന് പകരമായാണ് സുധ യാദവ് ഈ പദവിയിലെത്തുന്നത്. പ്രസിഡന്റ് ദ്രൗപതി മുർമുവാണ് പുതിയ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. ഹരിയാനയിലെ മഹേന്ദ്രഗഡ് മണ്ഡലത്തെ പ്രതിനിധീകരിച്ച് 1999 മുതൽ 2004 വരെ പതിമൂന്നാം ലോക്‌സഭയിൽ എം.പിയായി സുധ യാദവ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ പാർലമെന്ററി ബോർഡ് അംഗം, ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ…

Read More

മെട്രോ ട്രാക്കിലൂടെ നടന്ന് വയോധികൻ; ബെംഗളൂരുവിൽ മെട്രോ സർവീസ് തടസ്സപ്പെട്ടു!

ബെംഗളൂരു: നമ്മാ മെട്രോയുടെ പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടു. ദീപജ്ഞാന നഗർ – മൈസൂരു റോഡ് സ്റ്റേഷനുകൾക്കിടയിലുള്ള ട്രാക്കിലേക്ക് 65 വയസ്സുകാരനായ വയോധികൻ അതിക്രമിച്ചു കയറിയതിനെ തുടർന്നാണ് തിങ്കളാഴ്ച വൈകിട്ട് മെട്രോ സർവീസുകൾ തടസ്സപ്പെട്ടത്. വൈകിട്ട് 8:15 നും 8:30 നും ഇടയിലാണ് ഈ സംഭവം നടന്നത്. ഈ സമയത്ത് ഇതുവഴിയുള്ള ഏതാനും ട്രെയിനുകൾ സർവീസ് നടത്താനാവാതെ നിർത്തിയിട്ടിരുന്നു. തുടർന്ന് സുരക്ഷാ നടപടികൾ പൂർത്തിയാക്കി രാത്രി 8:30 ഓടെ പർപ്പിൾ ലൈനിലെ ട്രെയിൻ സർവീസുകൾ പൂർണ്ണമായി പുനഃസ്ഥാപിച്ചു. ബ്യാതരായപുര പൊലീസ് സ്റ്റേഷൻ പരിധിയിലെ മൈസൂരു…

Read More

വളർത്തുനായയുടെ ആക്രമണത്തിൽ പതിനാലുകാരന് ഗുരുതര പരിക്ക്

ബെംഗളൂരു:  നെലമംഗല താലൂക്കിലെ ദോബ്സ്പേട്ടിന് സമീപം സോംപുരയിൽ വളർത്തുനായയുടെ ആക്രമണത്തിൽ പതിനാലുകാരന് ഗുരുതര പരിക്കേറ്റു. യാദ്ഗീർ സ്വദേശിയായ അമരേഷ് ഹടപദിന്റെ മകനും ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ അക്ഷയ് ആണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. തുമാകുരു സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ഒക്ടോബർ 8-ന് വൈകിട്ട് 6.30ഓടെ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. ഗജേന്ദ്ര എന്നയാളുടെ ഉടമസ്ഥതയിലുള്ള നായ അക്ഷയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ ഇടത് കൈ, കൈത്തണ്ട, നെഞ്ച് തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി കടിയേറ്റിട്ടുണ്ട്. നായയുടെ ഉടമയുടെ ഭാഗത്തുനിന്നും…

Read More

ഇൻസ്റ്റാഗ്രാമിൽ തരംഗമായി സ്റ്റെഫി സണ്ണി: കോമഡി റീലുകൾക്കപ്പുറം വേറിട്ട കണ്ടന്റുകളുമായി ശ്രദ്ധേയയാവുന്നു മലയാളി പെൺകുട്ടി

കോമഡി റീൽസുകളിലൂടെയും ഹ്രസ്വ വീഡിയോകളിലൂടെയും ഇൻസ്റ്റാഗ്രാമിൽ ദശലക്ഷത്തോളം വരുന്ന പ്രേക്ഷകരെ സ്വന്തമാക്കിയ ജനപ്രിയ കണ്ടന്റ് ക്രിയേറ്ററാണ് 28-കാരിയായ സ്റ്റെഫി സണ്ണി. അടുത്തിടെയായി താൻ പങ്കുവെക്കുന്ന തമാശകൾക്കപ്പുറം തന്റെ യഥാർത്ഥ വ്യക്തിത്വത്തെ അറിയാനും നിരീക്ഷിക്കാനും പ്രേക്ഷകർ കാണിക്കുന്ന താല്പര്യമാണ് തന്റെ കണ്ടന്റ് രീതികളിൽ കാതലായ മാറ്റം വരുത്താൻ സ്റ്റെഫിയെ പ്രേരിപ്പിച്ചത്. പ്രധാനമായും ജനറേഷൻ സെഡ് (Gen Z) വിഭാഗത്തിൽപ്പെട്ടവരാണ് സ്റ്റെഫിയുടെ ആരാധകരിലധികവും. തിരക്കഥ എഴുതി ചെയ്യുന്ന സ്കെച്ച് വീഡിയോകൾക്ക് പുറമെ, സ്വന്തം ജീവിത അനുഭവങ്ങളും അഭിപ്രായങ്ങളും തുറന്നുപറയുന്ന മൈക്രോ ഡ്രാമകൾക്കും വ്യക്തിഗത റാൻഡം വീഡിയോകൾക്കും ഇപ്പോൾ…

Read More

വാഹനാപകടത്തിൽ മരിച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയറായറുടെ അവയവങ്ങൾ ദാനം ചെയ്തു

ബെംഗളൂരു: അവധിക്കാലം ആഘോഷിക്കാൻ ജന്മനാട്ടിലേക്ക് മടങ്ങുന്നതിനിടെയുണ്ടായ ഭയാനകമായ റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് മസ്തിഷ്ക മരണം. കടുത്ത ദുഃഖത്തിനിടയിലും ഏക മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ മുന്നോട്ടുവന്നത് നാടിന് വലിയൊരു മാതൃകയായി മാറി. ഹോളേനരസിപൂർ താലൂക്കിലെ ചക്കേനഹള്ളിക്കട്ടെ ഗ്രാമത്തിലെ ചന്ദ്രെഗൗഡ-ശിവമ്മ ദമ്പതികളുടെ ഏക മകനായ രവികുമാർ (31) ആണ് മരണപ്പെട്ടത്. ബെംഗളൂരുവിൽ പ്രമുഖ ഐ.ടി കമ്പനിയായ വിപ്രോയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്ന രവികുമാർ, അവധിക്കാലം കുടുംബത്തോടൊപ്പം ആഘോഷിക്കാനായാണ് നാട്ടിലേക്ക് തിരിഞ്ഞത്. എന്നാൽ ജൂലൈ 6-ന് ഹോളേനരസിപൂർ താലൂക്കിലെ പരസനഹള്ളിക്ക്…

Read More

‘ഹിന്ദി പഠിക്കണം, അല്ലെങ്കിൽ പണി കളഞ്ഞിട്ട് പോകണം’: ഒടുവിൽ കന്നഡയിൽ സംസാരിച്ച് സൂപ്പർവൈസർ!

ബെംഗളൂരു: ബംഗാളുരു നോർത്തിലെ മദനായകനഹള്ളിയിലെ സൊമാറ്റോ വെയർഹൗസിൽ കന്നഡ സംസാരിക്കുന്ന തൊഴിലാളികളോട് ഹിന്ദി പഠിക്കാനും അല്ലാത്തപക്ഷം ജോലി ഉപേക്ഷിക്കാനും ആവശ്യപ്പെട്ട സൊമാറ്റോ സൂപ്പർവൈസറുടെ പരാമർശം വലിയ പ്രതിഷേധത്തിന് വഴിവെച്ചു. അശോക് എന്ന് തിരിച്ചറിഞ്ഞ സൂപ്പർവൈസർ തൊഴിലാളികളോട് ഇനി മുതൽ ഹിന്ദിയിൽ മാത്രമേ സംസാരിക്കൂ എന്നും ഹിന്ദി പഠിക്കാൻ താല്പര്യമില്ലാത്തവർക്ക് ജോലി ഉപേക്ഷിച്ചു പോകാമെന്നും പറയുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഈ സംഭവത്തെത്തുടർന്ന് പ്രാദേശിക ജീവനക്കാരെ അധിക്ഷേപിച്ച സൂപ്പർവൈസറെ ഉടനടി ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊ-കന്നഡ സംഘടനകൾ രംഗത്തെത്തി.…

Read More

ഫാമിലി ട്രിപ്പിന് ഒരു ലക്ഷത്തിലധികം രൂപ? വിമാനയാത്രക്കാരുടെ നെഞ്ചിൽ തീ കോരിയിട്ട് ഇൻഡിഗോ; ഈ തീരുമാനം നിങ്ങളുടെ യാത്രാ ബജറ്റ് മാറ്റിയെഴുതും; 

indigo

ബെംഗളൂരു: വരാനിരിക്കുന്ന ഉത്സവ സീസണിൽ വിമാനയാത്രക്കാർക്ക് തിരിച്ചടിയായി പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ ഇന്ധന ചാർജ് വർധിപ്പിച്ചു. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്ക് വർധന പ്രകാരം ചില റൂട്ടുകളിൽ 44 ശതമാനം വരെയാണ് ചാർജ് കൂട്ടിയത്. ബംഗളൂരുവിൽ നിന്ന് ദിനംപ്രതി എൺപതിലധികം സർവീസുകൾ നടത്തുന്ന ഇൻഡിഗോയുടെ നീക്കം ദീർഘദൂര യാത്രക്കാരെയാണ് കൂടുതൽ ബാധിക്കുക. വിമാന ഇന്ധനവില വർധന തിരിച്ചടിയായി ഏഴു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇൻഡിഗോ യാത്രാനിരക്കുകളിൽ മാറ്റം വരുത്തുന്നത്. വിമാന ഇന്ധനമായ എവിഎഷൻ ടർബൈൻ ഫ്യുവലിന്റെ (ATF) വില കുത്തനെ…

Read More

2.5 ഏക്കറിൽ ഒരുങ്ങി ലാൽബാഗിൽ ഇനി പുതിയ വിസ്മയം

ബെംഗളൂരു: ബെംഗളൂരു ലാൽബാഗിൽ 26 ലക്ഷം രൂപ ചെലവിൽ വികസിപ്പിക്കുന്ന മിനി സസ്യോദ്യാനത്തിലെ സ്പ്രിംഗ്ലർ ജലസേചന സംവിധാനം തോട്ടകൃഷി മന്ത്രി എസ്.എസ്. മല്ലികാർജുൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം പുതിയ ഉദ്യാനം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നൂറുകണക്കിന് മരങ്ങളുടെ തണലിൽ 2.5 ഏക്കറിലായിട്ടാണ് ഈ പുതിയ സസ്യോദ്യാനം വികസിപ്പിക്കുന്നത്. തണലിൽ വളരുന്ന വീതിയേറിയ ഇലകളുള്ള ചെടികൾ, ലില്ലി, ഓർക്കിഡുകൾ, അലോക്കേഷ്യ, കുമിലിയ, അസോള, ഫെർണുകൾ എന്നിവയുൾപ്പെടെ 200-ലധികം ഇനം വൈവിധ്യമാർന്ന സസ്യങ്ങളാണ് ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ലാൽബാഗ് പാറയിൽ പതിക്കുന്ന മഴവെള്ളം സംഭരിച്ച് ഭൂഗർഭജലം…

Read More

ബെം​ഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് സമീപം കാറിന് തീപിടിച്ചു;

ബെം​ഗളൂരു : ബെം​ഗളൂരു ഇൻഫൻട്രി റോഡിലെ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് എതിർവശത്തുള്ള സ്പർഷ് ആശുപത്രിക്കു സമീപം നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. ശനിയാഴ്ച രാവിലെ 9.40-ഓടെയാണ് സംഭവം. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. എഞ്ചിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഇയാൾ പുറത്തിറങ്ങിയതിനാൽ വലിയൊരു വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. റെഡ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ കാറിലാണ് തീപിടുത്തമുണ്ടായത്. ആശുപത്രിക്കു സമീപമെത്തിയപ്പോൾ കാറിന്റെ എഞ്ചിൻ ഭാഗത്തുനിന്ന് പെട്ടെന്ന് പുകയും തീയുമുയരുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ പെട്ടെന്ന്…

Read More

രണ്ടു ഗ്യാസ് സിലിണ്ടറുകൾ തികച്ചും സൗജന്യം! അം​ഗീകാരം നൽകി ഈ സർക്കാർ

ഡൽഹി: രാജ്യത്ത് ആദ്യമായി, കേന്ദ്ര സർക്കാരിന്റെ പ്രധാൻ മന്ത്രി ഉജ്ജ്വല യോജന പ്രകാരം ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യ എൽപിജി കണക്ഷൻ നൽകുന്നുണ്ട്. എന്നാൽ ഇപ്പോൾ രണ്ട് ഗ്യാസ് സിലിണ്ടറുകൾ നൽകാൻ സർക്കാർ മുന്നോട്ട് വന്നിരിക്കുന്നു. എവിടെ, എന്തിനാണ് ഇതിന്റെ ഉദ്ദേശ്യം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ. പദ്ധതി പ്രകാരം ഉത്തർപ്രദേശിലെ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവായി. പ്രധാൻ മന്ത്രി ഉജ്ജ്വല യോജന പദ്ധതിയുടെ ഗുണഭോക്താക്കൾക്കാണ് 2026-27 സാമ്പത്തിക വർഷത്തിൽ രണ്ട് സൗജന്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാക്കുന്നത്.…

Read More