ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിലെ അവസാന ദിവസമായ ഇന്ന് ഇന്ത്യൻ ബാഡ്മിന്‍റൺ താരങ്ങൾ കൂടുതൽ സ്വർണ്ണ മെഡലുകൾ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ബാഡ്മിന്‍റണിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായ പിവി സിന്ധു ഇന്ന് പോരാട്ടത്തിന് ഇറങ്ങും . ലക്ഷ്യ സെന്നും ഫൈനൽ മത്സരത്തിനായി ഇന്നിറങ്ങുന്നുണ്ട്. പുരുഷ ഹോക്കി ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ടേബിൾ ടെന്നീസിൽ അചന്ത ശരത് ഇന്ന് സ്വർണത്തിനായി മത്സരിക്കും.
Read MoreCategory: SPORTS
സാഞ്ചസ് യൂറോപ്യൻ ഫുട്ബോളിൽ തുടരും, മാഴ്സെയാകും പുതിയ തട്ടകം
ചിലിയുടെ അലക്സിസ് സാഞ്ചസ് യൂറോപ്യൻ ഫുട്ബോളിൽ കളിക്കുന്നത് തുടരും. ഫ്രാൻസിന്‍റെ സൂപ്പർക്ലബ്ബായ മാഴ്സെ ആകും പുതിയ ഹോം ഗ്രൗണ്ട്. 33 കാരനായ സാഞ്ചസ് കഴിഞ്ഞ മൂന്ന് വർഷമായി ഇറ്റാലിയൻ ക്ലബ് ഇന്‍റർ മിലാനുവേണ്ടിയാണ് കളിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇന്‍റർ താരത്തിന്റെ കരാർ റദ്ദാക്കാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് സാഞ്ചസ് സ്വതന്ത്ര ഏജന്‍റായി മാഴ്സെയിലേക്ക് കൂടുമാറുന്നത്. ട്രാൻസ്ഫർ ഈ ആഴ്ച തന്നെ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. രണ്ട് വർഷത്തെ കരാറിലാണ് താരം ഒപ്പുവെക്കുന്നതെന്നും സൂചന. ബാഴ്സലോണ,ആഴ്സനൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ക്ലബുകളിൽ കളിച്ചശേഷമാണ് സാഞ്ചസ് 2019-ൽ ഇന്ററിലെത്തുന്നത്.…
Read Moreഗോവ ആരാധകരുടെ ആശങ്ക മാറി; ഐബൻ ഡോഹ്ലിങ് ക്ലബ്ബിൽ തുടരും
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എഫ്സി ഗോവയുടെ ഇന്ത്യൻ സെന്‍റർ ബാക്ക് ഐബൻ ഡോഹ്ലിങ് ക്ലബിൽ തുടരും എന്ന് റിപ്പോർട്ട്. ഇതോടെ ഗോവ ആരാധകരുടെ ആശങ്ക ഒഴിഞ്ഞു. മേഘാലയ സ്വദേശിയായ ഐബൻ 2019 മുതൽ ഗോവയുടെ ഭാഗമാണ്. കഴിഞ്ഞ സീസണിൽ എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി 20 മത്സരങ്ങൾ ഗോവ ജേഴ്സിയിൽ 26 കാരനായ താരം കളിച്ചിട്ടുണ്ട്. എന്നാൽ, ഐഎസ്എൽ ക്ലബായ ഈസ്റ്റ് ബംഗാൾ ഇത്തവണ ഐബനെ ഉറ്റുനോക്കുന്നതായി ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിലാണ് വ്യക്തത വന്നിരിക്കുന്നത്. സൂപ്പർ ക്ലബ് ഷില്ലോംഗ് ലജോങ്ങിന്‍റെ അക്കാദമിയിലൂടെയാണ് ഐബൻ…
Read Moreവിശ്വനാഥൻ ആനന്ദ് ഫിഡെ ഡെപ്യൂട്ടി പ്രസിഡന്റ് ; അർകാ ഡി ഡോർകോവിച്ച് വീണ്ടും പ്രസിഡന്റ്
മഹാബലിപുരം: അർകാ ഡി ഡോർകോവിച്ച് വീണ്ടും ലോക ചെസ്സ് ഓർഗനൈസേഷന്‍റെ (ഫിഡെ) പ്രസിഡന്‍റായി തെരഞ്ഞടുക്കപ്പെട്ടു. ഇന്ത്യൻ ചെസ്സ് ഇതിഹാസം വിശ്വനാഥൻ ആനന്ദാണ് ഫിഡെയുടെ ഡെപ്യൂട്ടി പ്രസിഡന്‍റ്. ചെന്നൈയിൽ ഫിഡെ ജനറൽ അസംബ്ലിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അഞ്ച് തവണ ലോകചാമ്പ്യനും ഇന്ത്യയിലെ ചെസ്സ് വിപ്ലവത്തിന്‍റെ ശിൽപിയുമായ ആനന്ദിന്‍റെ ചെസ്സ് കരിയറിലെ നിർണായക മാറ്റമാണ് പുതിയ പദവി. ലോക ചെസ്സ് കിരീടം മാഗ്നസ് കാൾസന് അടിയറവ് വച്ച ശേഷവും ഗെയിമിൽ സജീവമായിരുന്ന ആനന്ദ് അടുത്തിടെയാണ് ചെസ്സ് സംഘാടനത്തിൽ താൽപ്പര്യം കാണിക്കാൻ തുടങ്ങിയത്. ഇതാദ്യമായാണ് ഇത്രയും വലിയ കളിക്കാരൻ…
Read Moreകോമൺവെൽത്ത് ഗെയിംസ്; മിക്സഡ് ഡബിൾസ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് സ്വർണ്ണം
ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ മിക്സഡ് ഡബിൾസ് ടേബിൾ ടെന്നീസ് ഇനത്തിൽ ഇന്ത്യ സ്വർണ്ണ മെഡൽ നേടി. അചന്ത ശരത് കമൽ-ശ്രീജ അകുല സഖ്യമാണ് സ്വർണം നേടിയത്. മലേഷ്യയുടെ ചൂംഗ്- ലിൻ ജോഡിയെ ആണ് ഇന്ത്യൻ ടീം പരാജയപ്പെടുത്തിയത്. ഗെയിംസിൽ ഇന്ത്യയുടെ 18-ാം സ്വർണ്ണനേട്ടമാണിത്. കരിയറിൽ ആദ്യമായാണ് ശരത് കമൽ മിക്സഡ് ഡബിൾസിൽ സ്വർണം നേടുന്നത്. ആദ്യ ഗെയിം അനായാസം ജയിച്ച ഇന്ത്യൻ താരങ്ങൾ രണ്ടാം ഗെയിമിൽ കാലിടറി. എന്നാലും ഇന്ത്യൻ ജോഡി ശക്തമായി തിരിച്ചുവന്ന് എതിരാളികളെ പരാജയപ്പെടുത്തി സ്വർണ്ണം നേടി. കോമൺവെൽത്ത് ഗെയിംസിൽ വനിതാ…
Read Moreകോമൺവെൽത്ത് ഗെയിംസ് ; വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് വെള്ളി
ബർമിങ്ങാം: ഫൈനലിൽ ഓസ്ട്രേലിയയോട് 9 റൺസിന് തോറ്റ ഇന്ത്യ വനിതാ ക്രിക്കറ്റിൽ വെള്ളി മെഡൽ നേടി. 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്ന് പന്ത് ബാക്കി നിൽക്കെ 152 റൺസിന് ഓൾ ഔട്ടായി. സ്കോർ : ഓസ്ട്രേലിയ 20 ഓവറിൽ 8 വിക്കറ്റിന് 161, ഇന്ത്യ 19.3 ഓവറിൽ 152ന് ഓൾ ഔട്ട്. 8 വിക്കറ്റ് ശേഷിക്കെ ജയിക്കാൻ 34 പന്തിൽ 44 റൺസെന്ന ഭേദപ്പെട്ട നിലയിൽനിന്ന് ഇന്ത്യ തകർന്നടിയുകയായിരുന്നു. 34 റൺസ് എടുക്കുന്നതിനിടെ 8 വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ക്യാപ്റ്റൻ ഹർമൻപ്രീത്…
Read Moreഅഞ്ചാം ട്വന്റി 20-യിലും വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ
ഫ്‌ളോറിഡ: അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ് എന്നിവരുടെ സ്പിൻ ത്രയം തിളങ്ങിയപ്പോൾ അഞ്ചാം ടി20യിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ 88 റൺസിന് തോൽപ്പിച്ചു. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 15.4 ഓവറിൽ 100 റൺസിന് ഓൾ ഔട്ടായി. ഷിമ്രോൺ ഹെറ്റ്മെയർ 35 പന്തിൽ നാല് സിക്സും അഞ്ച് ഫോറും സഹിതം 56 റൺസെടുത്തു. ഹെറ്റ്മെയറിനെക്കൂടാതെ ഷമർ ബ്രൂക്സ് (13), ഡെവോൺ തോമസ് (10) എന്നിവർ…
Read Moreഞെട്ടിച്ച് ബ്രൈറ്റണ്‍ ; ടെന്‍ ഹാഗിന് തോൽവിയോടെ തുടക്കം
മാഞ്ചെസ്റ്റര്‍: മാഞ്ചസ്റ്റർ യുണൈറ്റഡിന് 2022-23 ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോൽവിയോടെ തുടക്കം. മുൻ ചാമ്പ്യൻമാരെ തോൽപ്പിച്ചത് ബ്രൈറ്റണാണ്. മത്സരത്തിൽ ബ്രൈറ്റൺ 2-1ന് വിജയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പരിശീലകനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ലീഗ് മത്സരത്തിൽ എറിക് ടെൻ ഹാഗ് പരാജയം ഏറ്റുവാങ്ങി. മാഞ്ചസ്റ്ററിന്‍റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ നടന്ന ആദ്യ മൽസരത്തിൽ ജയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു യുണൈറ്റഡ്. ട്രാൻസ്ഫർ വിൻഡോയിൽ കൂടാരത്തിലെത്തിച്ച ക്രിസ്റ്റ്യൻ എറിക്സൺ, ലിസാന്ദ്രോ മാർട്ടിനെസ് എന്നിവരെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഫോർവേഡ് ആന്‍റണി മാർഷ്യലിന്‍റെയും അഭാവത്തിലിറങ്ങിയ മത്സരത്തിൽ യുണൈറ്റഡിനെതിരെ…
Read Moreവെസ്റ്റിൻഡീസിനെതിരായ അഞ്ചാം ട്വന്റി20 ഹാര്‍ദിക് പാണ്ഡ്യ നയിക്കും; സഞ്ജു ടീമിൽ
ഫ്ലോറിഡ: വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ഉൾപ്പടെ ബിസിസിഐ വിശ്രമം അനുവദിച്ചു. രോഹിത് ശർമയുടെ അഭാവത്തിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുക. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. രോഹിത്തിന് പുറമെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, ഭുവനേശ്വർ കുമാർ, സൂര്യകുമാർ യാദവ് എന്നിവരും ഇന്ന് കളിക്കില്ല. സഞ്ജു സാംസണും ടീമിലുണ്ട്. ഇഷാൻ കിഷനും കളിക്കും. നാലാം മത്സരം നഷ്ടമായ ശ്രേയസ് അയ്യർ ടീമിൽ തിരിച്ചെത്തി. വെസ്റ്റ് ഇൻഡീസ് ടീമിലും നാല് മാറ്റങ്ങളുണ്ട്. ഇന്ത്യ 3-1ന്…
Read Moreകോമൺവെൽത്ത് ഗെയിംസ്; ബോക്സിങ്ങിൽ നിഖാത് സരീന് സ്വർണം
ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗിൽ ഇന്ത്യ മൂന്നാം സ്വർണം നേടി. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ നിഖാത് സരീൻ ആണ് സ്വർണം നേടിയത്. ഫൈനലിൽ നോർത്തേൺ അയർലണ്ടിന്‍റെ കാർലി മക്ന്യുലിനെയാണ് നിഖാത് പരാജയപ്പെടുത്തിയത്. ഇതോടെ ഇന്ത്യയുടെ സ്വർണമെഡൽ നേട്ടം 17 ആയി. പുരുഷൻമാരുടെ (51 കിലോഗ്രാം) ബോക്സിങ്ങിൽ അമിത് പംഘലും ഇന്ത്യക്കായി സ്വർണം നേടി. ഇംഗ്ലണ്ടിന്‍റെ കിയാരൻ മക്ഡൊണാൾഡിനെ 5-0നാണ് അമിത് പരാജയപ്പെടുത്തിയത്. വനിതാ ബോക്സിംഗിൽ നിതു ഗൻഗാസും സ്വർണം നേടി. 48 കിലോഗ്രാം വിഭാഗത്തിൽ ഇംഗ്ലണ്ടിന്‍റെ ഡെമി ജേഡിനെ 5-0ന് നീതു തോൽപ്പിച്ചു.
Read More