ന്യൂഡല്‍ഹി: ഈ മാസം ആരംഭിക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഫിറ്റ്നസ് തെളിയിക്കണമെന്ന് റിപ്പോര്‍ട്ട്. യുഎഇയാണ് ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഓഗസ്റ്റ് 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. താരങ്ങൾക്ക് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് തെളിയിക്കേണ്ടി വരും. ഓഗസ്റ്റ് 18ന് താരങ്ങൾ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദീപക് ഹൂഡയും ആവേശ് ഖാനും ബെംഗളൂരുവിലേക്ക് വരേണ്ട ആവശ്യമില്ല. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിൽ പങ്കെടുക്കുന്ന ഇരുവരും പരമ്പരയ്ക്ക് ശേഷം നേരിട്ട് ദുബായിലേക്ക് പറക്കും.
Read MoreCategory: SPORTS
റയൽ മാഡ്രിഡിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായി ബെന്‍സേമ
മഡ്രിഡ്: റയൽ മാഡ്രിഡിന്റെ കുപ്പായത്തില്‍ കരിം ബെൻസേമയ്ക്ക് പുതിയ റെക്കോർഡ്. റയൽ മാഡ്രിഡിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് ബെൻസേമയുടെ പേരിലാണ്. യുവേഫ സൂപ്പർ കപ്പിൽ എയ്ന്‍ട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെതിരെ ഫൈനലിൽ ഗോൾ നേടിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. റയലിന്‍റെ റൗൾ ഗോണ്‍സാലസിനെ മറികടന്നാണ് ബെൻസേമ രണ്ടാം സ്ഥാനത്ത് എത്തിയത്. ഫ്രാങ്ക്ഫര്‍ട്ടിനെതിരേ ഗോളടിച്ചതോടെ ബെന്‍സേമയുടെ ഗോള്‍നേട്ടം 324 ആയി ഉയര്‍ന്നു. 323 ഗോളുകളാണ് റൗളിന്‍റെ പേരിലുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഇപ്പോഴും റയലിന്‍റെ എക്കാലത്തെയും ടോപ് സ്കോറർ. റയൽ മാഡ്രിഡിനായി…
Read Moreകോമണ്‍വെല്‍ത്ത് ഗെയിംസിന് ശേഷം രണ്ട് പാകിസ്ഥാൻ ബോക്‌സര്‍മാരെ കാണാനില്ല
ബിര്‍മിങ്ഹാം: ബർമിങ്ഹാം വിമാനത്താവളത്തിൽ നിന്ന് രണ്ട് പാക് ബോക്സർമാരെ കാണാതായി. നാട്ടിലേക്ക് മടങ്ങാൻ പാക് സംഘം ബർമിങ്ഹാം വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു സംഭവം. സുലൈമാന്‍ ബലോച്, നസീറുള്ള എന്നിവരെയാണ് കാണാതായത്. കളിക്കാരുടെ തിരോധാനം പാകിസ്ഥാൻ ബോക്സിംഗ് ഫെഡറേഷൻ സ്ഥിരീകരിച്ചു. ഇവരെ കണ്ടെത്താൻ ടീം മാനേജ്മെന്‍റ് യുകെയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനെ സമീപിച്ചിട്ടുണ്ട്. കാണാതായ രണ്ട് കളിക്കാരുടെയും പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഫെഡറേഷൻ അധികൃതരുടെ പക്കലുണ്ട്. സംഭവം അന്വേഷിക്കാൻ പാകിസ്ഥാൻ ഒളിംപിക്‌സ് അസോസിയേഷൻ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഹംഗറിയിൽ നടന്ന നീന്തൽ ലോക ചാമ്പ്യൻഷിപ്പിന് പിന്നാലെ പാകിസ്ഥാൻ നീന്തൽ താരം…
Read More‘ഏഷ്യന്‍ സ്പ്രിന്റ് റാണി’ എന്നറിയപ്പെട്ട ലിഡിയ ഡി വേഗ അന്തരിച്ചു
മനില: ഏഷ്യന്‍ സ്പ്രിന്റ് റാണി എന്നറിയപ്പെട്ട പ്രശസ്ത കായികതാരം ലിഡിയ ഡി വേഗ അന്തരിച്ചു. 57 വയസ്സായിരുന്നു. ഫിലിപ്പീൻസിന്‍റെ അഭിമാനതാരമായിരുന്നു. 1980 കളിൽ ഏഷ്യയിലെ ഏറ്റവും വേഗമേറിയ വനിതാ അത്ലറ്റായിരുന്ന ലിഡിയ കാൻസർ ബാധിച്ച് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. 100 മീറ്ററിലും 200 മീറ്ററിലും നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. സുവർണ കാലഘട്ടത്തിൽ പി.ടി ഉഷയുടെ പ്രധാന എതിരാളിയായിരുന്നു ലിഡിയ. ലിഡിയയും ഉഷയും തമ്മിലുള്ള വേഗമേറിയ പോരാട്ടം 1980 കളിൽ അത്ലറ്റിക്സ് വേദികളെ ആവേശം കൊള്ളിച്ചു. 100 മീറ്ററിൽ 11.28 സെക്കൻഡാണ് താരത്തിൻ്റെ ഏറ്റവും മികച്ച സമയം.…
Read Moreഫ്രാങ്ക്ഫർട്ടിനെ തകർത്ത് യുവേഫ സൂപ്പർ കപ്പ് നേടി റയൽ മാഡ്രിഡ്
യുവേഫ സൂപ്പർ കപ്പ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് നേടി. യൂറോപ്പ ലീഗ് ചാമ്പ്യൻമാരായ ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് കിരീടം ചൂടിയത്. ഡേവിഡ് അലാബ, കരീം ബെൻസേമ എന്നിവരാണ് സ്കോറർമാർ. റയൽ മാഡ്രിഡിന്‍റെ നാലാം യുവേഫ സൂപ്പർ കപ്പ് കിരീടമാണിത്. ഇതോടെ പുതിയ സീസൺ കിരീടത്തോടെ ആരംഭിക്കാൻ റയലിന് സാധിച്ചു. ഫ്രാങ്ക്ഫർട്ട് നന്നായാണ് കളി തുടങ്ങിയത്. എന്നാൽ ഗോൾകീപ്പർ തിബോ കോർട്ട്വായുടെ മിന്നൽ സേവുകൾ റയലിനെ രക്ഷിച്ചു. പതുക്കെപ്പതുക്കെ റയൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 37-ാം മിനിറ്റിൽ റയൽ…
Read Moreഡയമണ്ട് ലീഗിൽ ശ്രീശങ്കർ ആറാം സ്ഥാനത്ത്
മൊണാക്കോ: ഡയമണ്ട് ലീഗ് അത്ലറ്റിക്സ് അരങ്ങേറ്റ മത്സരത്തിൽ ലോങ്ജംപ് താരം എം ശ്രീശങ്കർ ആറാം സ്ഥാനത്ത്. മൊണാക്കോ ഡയമണ്ട് ലീഗ് പുരുഷ ലോങ്ജംപിൽ ശ്രീശങ്കർ 7.94 മീറ്റർ പിന്നിട്ടപ്പോൾ ക്യൂബയുടെ മെയ്ക്കൊ മാസ്സോ 8.35 മീറ്റർ ചാടി സ്വർണം നേടി. ഗ്രീസിന്‍റെ മിൽത്തിയാദിസ് തെന്റഗ്ലൂ (8.31 മീറ്റർ), അമേരിക്കയുടെ മാർക്വിസ് ഡെൻഡി (8.31 മീറ്റർ) എന്നിവർ യഥാക്രമം വെള്ളിയും വെങ്കലവും നേടി. പുരുഷൻമാരുടെ ലോങ്ജംപിലെ ലോകത്തിലെ മുൻനിര താരങ്ങൾ മത്സരിച്ച ഡയമണ്ട് ലീഗിലെ അഞ്ചാമത്തെ ജംപിലാണ് ശ്രീശങ്കർ 7.94 മീറ്റർ ചാടിയത്. കഴിഞ്ഞ മാസം…
Read Moreഫിഫയെ തെറ്റിദ്ധരിപ്പിച്ചു; പ്രഫുലിനെ വിലക്കണമെന്ന് പ്രത്യേക ഭരണസമിതി
ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ മുൻ പ്രസിഡന്റ്റ് പ്രഫുൽ പട്ടേലിനെതിരെ പ്രത്യേക ഭരണസമിതി കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നു. കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതിയുടെ പ്രവർത്തനത്തിൽ അനാവശ്യമായി ഇടപെടുകയാണെന്നും ഫിഫ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് സമിതി സുപ്രീം കോടതിയെ സമീപിച്ചത്. എ.ഐ.എഫ്.എഫ് ഭരണത്തിൽ പുറത്തുനിന്നുള്ളവരുടെ പങ്കാളിത്തം വിലയിരുത്തിയ ഫിഫ, വിലക്കു ഭീഷണിയുമായി ഏതാനും ദിവസം മുൻപു കത്തയച്ചിരുന്നു. ഫിഫ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചതിന് പിന്നിൽ പ്രഫുൽ പട്ടേലാണെന്ന് കണ്ടെത്തിയ ഭരണസമിതി ഇത്തരം ഇടപെടലുകളെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. രാജ്യസഭാംഗം കൂടിയായ…
Read Moreഇന്ത്യൻ ടീം ബ്ലാസ്റ്റേഴ്സുമായി കൊമ്പുകോർത്തേക്കും
ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം കേരള ബ്ലാസ്റ്റേഴ്സിനെതിരെ സൗഹൃദ മത്സരം കളിച്ചേക്കും. മത്സരം അടുത്ത മാസം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശസ്ത മാധ്യമപ്രവർത്തകൻ മാർക്കസ് മെർഹുലാവോയാണ് വാർത്ത ട്വീറ്റ് ചെയ്തത്. സെപ്റ്റംബറിൽ കേരളത്തിൽ ഇന്ത്യൻ ദേശീയ ടീമിന്‍റെ ക്യാമ്പ് നടത്താൻ ആഗ്രഹമുണ്ടെന്ന് കോച്ച് ഇഗോർ സ്റ്റാമിച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഏഐഎഫ്എഫിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ക്യാമ്പിനെക്കുറിച്ച് വ്യക്തത ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് ചില പുതിയ സൂചനകൾ ലഭിച്ചിരിക്കുകയാണ്. സെപ്റ്റംബർ 18നോ 19നോ ബ്ലാസ്റ്റേഴ്സിനെതിരെ ഇന്ത്യൻ ടീം സൗഹൃദ മത്സരം കളിച്ചേക്കുമെന്നും മാർക്കസ് ട്വീറ്റ്…
Read Moreദക്ഷിണാഫ്രിക്കയിലും യു.എ.ഇയിലും കളിക്കാൻ മുംബൈ ഇന്ത്യന്‍സ്
മുംബൈ: ദക്ഷിണാഫ്രിക്ക, യു.എ.ഇ. എന്നിവിടങ്ങളിലുള്ള ട്വന്റി 20 ലീഗുകളില്‍ കളിക്കാൻ തയ്യാറെടുക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഈ രണ്ട് ലീഗുകളിലും പുതിയ ടീമുകളെ കളത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് മുംബൈ ഇന്ത്യൻസ്. ഇതിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് ഇരുടീമുകളുടെയും പേരുകളും ലോഗോകളും പുറത്തുവിട്ടു. യു.എ.ഇ. ടീമിന്റെ പേര് എം.ഐ. എമിറേറ്റ്‌സ് എന്നാണ്. ദക്ഷിണാഫ്രിക്കന്‍ ലീഗിലെ പുതിയ ടീം എം.ഐ. കേപ്ടൗണും. ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗിലെയും യു.എ.ഇ. ലീഗിലെയും എല്ലാ ടീമുകളെയും സ്വന്തമാക്കിയിരിക്കുന്നത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസികളാണ്. ആറ് ടീമുകളാണ് ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ മത്സരിക്കുന്നത്. ഓരോ…
Read Moreകേരള വിമന്‍സ് ലീഗില്‍ ഗോള്‍ മഴയില്‍ നിറഞ്ഞാടി ബ്ലാസ്‌റ്റേഴ്‌സും ഗോകുലവും
കൊച്ചി: 2022-23 കേരള വനിതാ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന് തകർപ്പൻ ജയം. ഏകപക്ഷീയമായ മത്സരത്തിൽ എമിറേറ്റ്സ് എഫ്സിയെ 10 ഗോളുകൾക്കാണ് വനിതാ ടീം പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സിന്‍റെ വനിതാ ടീം വിജയത്തോടെ കേരള വനിതാ ലീഗിന് തുടക്കമിട്ടു. മറ്റൊരു മത്സരത്തിൽ ഗോകുലം കേരള എഫ് സി ഏകപക്ഷീയമായ മത്സരത്തിൽ കേരള യുണൈറ്റഡ് എഫ്സിയെ 11 ഗോളുകൾക്ക് തോൽപ്പിച്ചു. എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീം കളിച്ചത്. എമിറേറ്റ്സിനെതിരെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് വനിതാ ടീം മിന്നുന്ന…
Read More