ഉത്തര്‍പ്രദേശ്: ബിജ്‌നോറില്‍ നാലു വയസുകാരനെ അമ്മ വെട്ടിക്കൊന്നു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതശരീരം വീട്ടിനുള്ളില്‍ വച്ച് ഇവര്‍ കത്തിക്കുകയും ചെയ്തു. ബിജ്‌നോറിലെ ജലാല്‍പൂര്‍ സ്വദേശിയായ കപില്‍ എന്നയാളാണ് സ്വന്തം ഭാര്യയുടെ ക്രൂരകൃത്യം പോലീസില്‍ അറിയിച്ചത്. കപില്‍ പാടത്ത് പണിക്കായി പോയ സമയമാണ് ഇയാളുടെ ഭാര്യ ആദേശ് ദേവി സ്വന്തം മകനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചത്. പോലീസ് വീട്ടിലെത്തിയപ്പോഴേക്കും കുഞ്ഞിന്റെ ശരീരം പകുതിയിലേറെ കത്തിക്കരിഞ്ഞിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ ശരീരം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി യുപി പോലീസ് അറിയിച്ചു.
Read MoreCategory: NATIONAL
ഡോക്ടറെ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നടന് നഷ്ടപ്പെട്ടത് 77000 രൂപ
മുംബൈ: ഡോക്ടറെ ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നടന്റെ 77,000 രൂപ തട്ടിയെടുത്തതായി പരാതി. 59കാരനായ നടന്‍ മുഹമ്മദ് ഇക്ബാലാണ് തട്ടിപ്പിന് ഇരയായത്. മുംബൈയിലെ ദാദറില്‍ ഡോക്ടറുമായി ഫോണില്‍ അപ്പോയ്ന്‍മെന്റ് എടുക്കന്നതിനിടെയാണ് ഇക്ബാലിന് വന്‍ തുക നഷ്ടമായത്. നാലുദിവസം കഴിഞ്ഞാണ് തട്ടിപ്പിന് ഇരയായെന്ന് നടന് മനസിലായത്. തുടര്‍ന്ന് തട്ടിപ്പിനിരയായ ലിങ്കുകള്‍ ഇയാള്‍ ബാങ്ക് മാനേജരെ അറിയിക്കുകയും ചെയ്തു. പിന്നാലെ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയതു. ഗൂഗിളില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറിലേക്ക് ജൂണ്‍ ആറിനാണ് ഇയാള്‍ വിളിച്ചത്. ഡോക്ടറോട് സംസാരിക്കുന്നതിന് മുമ്പ് 10 രൂപ…
Read More‘സിനിമ തൊഴിൽ ആണ്, പൊതുപ്രവർത്തനം രാജ്യത്തിനു വേണ്ടിയാണ്’; കേന്ദ്രമന്ത്രി ശമ്പളം വേണ്ടെന്ന് മന്ത്രി സുരേഷ് ഗോപി
തൃശൂർ: പൂരപ്രേമിയായ താന്‍ അടുത്തവര്‍ഷം പൂരം മനോഹരമായി നടത്തുമെന്ന് ഉറപ്പ് നല്‍കി മന്ത്രി സുരേഷ് ഗോപി. അദ്ദേഹം കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രിയായി ചുമതല ഏറ്റത്തിന് പിന്നാലെ കരാര്‍ ഉറപ്പിച്ച സിനിമകള്‍ ഉപേക്ഷിക്കുമോ എന്ന ചര്‍ച്ചകൾ സജീവമായിരുന്നു. മന്ത്രി പദവിയും സിനിമ അഭിനയവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുമെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സുരേഷ് ഗോപി. ‘സിനിമ തിരക്കുകള്‍ക്കൊപ്പം തന്നെ കേന്ദ്രമന്ത്രിയുടെ ചുമതലയും കൃത്യമായി നിര്‍വഹിക്കും. കേന്ദ്രമന്ത്രി സ്ഥാനവും പൊതുപ്രവര്‍ത്തനവും രാജ്യത്തിനാണ്. സിനിമ തൊഴിലാണ്. അത് കുടുംബത്തിന് ഉള്ളതാണ്. ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സിനിമ സെറ്റില്‍…
Read Moreരാഹുലിന് പകരം വയനാട് ആരു വരും?
കൽപറ്റ: രാഹുൽ ഗാന്ധി വയനാട് ഒഴിയുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിയെക്കുറിച്ചു ചർച്ച കൊഴുക്കുന്നു. ഔദ്യോഗികമായി ഒരു ചർച്ചയും തൽക്കാലം വേണ്ട എന്ന നിലപാടിലാണു നേതൃത്വമെങ്കിലും പല കോണുകളിൽനിന്നു പല പേരുകളാണ് ഉയർന്നു വരുന്നത്. എം.എം.ഹസൻ മുതൽ വി.ടി.ബൽറാം വരെയുള്ളവരുെട പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. ബുധനാഴ്ച രാഹുൽ ഗാന്ധി വയനാട് സന്ദർശിക്കുന്ന വേളയിൽ വയനാട് ഒഴിയുമെന്ന കാര്യം പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. 17ന് രാജി സമർപ്പിക്കും. ആറ് മാസത്തിനുള്ളിലായിരിക്കും ഉപതിരഞ്ഞെടുപ്പ്. അതിനാൽ തിരക്കിട്ട് സ്ഥാനാർഥി ചർച്ചകളിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടിലാണു നേതൃത്വം. കേരളം കുടുംബം; ആവർത്തിച്ച്…
Read Moreജമ്മുകാശ്മീരിൽ ഭീകരക്രമണം
ശ്രീനഗർ: ജമ്മുകശ്മീരിലെ കത്വയില്‍ ഭീകരാക്രമണം. പ്രത്യാക്രമണത്തില്‍ ഒരു ഭീകരനെ സുരക്ഷാസേന വകവരുത്തി. ഹിരാനഗർ സെക്ടറിലെ സൈദ സുഹാല്‍ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ഏറ്റുമുട്ടല്‍ തുടരുന്നതായി സുരക്ഷ സേന അറിയിച്ചു. രാത്രി 7.45 ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സൈദ സുഹാല്‍ ഗ്രാമത്തില്‍ സംശയാസ്പദമായ രീതിയില്‍ വെടിയൊച്ചകള്‍ കേട്ടിരുന്നു. ഇതിനെ തുടർന്നാണ് സുരക്ഷാ സേന പരിശോധന ആരംഭിച്ചത്. ഇത് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. മൂന്ന് ദിവസത്തിനിടെ കശ്മീരില്‍ നടക്കുന്ന രണ്ടാമത്ത ഭീകരാക്രമണമാണിത്.
Read Moreസമൂഹമാധ്യമങ്ങളിൽ നിന്നും ‘മോദി കാ പരിവാർ’ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഡൽഹി: സമൂഹമാധ്യമങ്ങളിൽ നിന്നും ‘മോദി കാ പരിവാർ’ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ മോദി ഇനി ‘മോദി കാ പരിവാർ’ സമൂഹമാധ്യമങ്ങളിൽ നിന്നും ഒഴിവാക്കണമെന്നും അഭ്യർഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യയിലുടനീളമുള്ള ജനങ്ങൾ തന്നോടുള്ള പിന്തുണയറിയിക്കുന്നതിനായി ‘മോദി കാ പരിവാർ’ എന്ന് സോഷ്യൽമീഡിയകളിൽ പേരിനൊപ്പം രേഖപ്പെടുത്തി. അത് തനിക്ക് ഒരുപാട് കരുത്ത് നൽകി. ഇന്ത്യയിലെ ജനങ്ങൾ എൻ.ഡി.എ മുന്നണിയെ മൂന്നാമതും വിജയിപ്പിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. തെലങ്കാനയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് ‘മോദി കാ പരിവാർ’…
Read Moreവിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം; പതിമൂന്നുകാരന്‍ പിടിയിൽ
ന്യൂഡല്‍ഹി: വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വ്യാജ ഇമെയില്‍ സന്ദേശമയച്ച പതിമൂന്നുകാരന്‍ കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ കുട്ടിയാണ് പിടിയിലായത്. ഡല്‍ഹിയില്‍നിന്ന് ടൊറന്റോയിലേക്ക് പോകുന്ന എയര്‍ കാനഡ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ജൂണ്‍ 4ന് വൈകിട്ട് 10.50നാണ് ലഭിക്കുന്നത്. തുടര്‍ന്ന് 12 മണിക്കൂറോളം വിമാനം വൈകി. വിമാനത്താവളത്തിലേക്ക് വെറുതെ ഒരു രസത്തിന് ഭീഷണി സന്ദേശം അയ്ച്ചതാണെന്നും വിവിധ നഗരങ്ങളിലെ സ്‌കൂളുകള്‍ക്കും താന്‍ സമാന ഭീഷണികള്‍ അയച്ചിരുന്നതായി കുട്ടി പറഞ്ഞു. ഇമെയില്‍ അയച്ചത് തമാശയ്ക്കാണെന്നും ടിവിയിലെ സമീപകാല വാര്‍ത്തകളില്‍…
Read Moreപ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് സമ്മാനം: 3 മാസത്തെ റീചാർജ് സൗജന്യം; പ്രചരിക്കുന്ന വാർത്തയിലെ സത്യാവസ്ഥ ഇത്
ന്യൂഡൽഹി: 2024ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും പ്രധാനമന്ത്രിയായതിൻ്റെ സന്തോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 749 രൂപയുടെ മൂന്ന് മാസത്തെ റീചാർജ് മുഴുവൻ ഇന്ത്യക്കാർക്കും സൗജന്യമായി നല്‍കുന്നതായി റിപ്പോർട്ട്. അതിനാല്‍ റീചാർജ് ചെയ്യാൻ ഇപ്പോള്‍ പോകുക, ചുവടെയുള്ള നീല കളർ ലിങ്കില്‍ ക്ലിക്ക് ചെയ്ത് സൗജന്യ റീചാർജ് നേടുക ഇങ്ങനെയൊരു പ്രചരണം നിങ്ങളും ഏതെങ്കിലും സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമില്‍ കണ്ടെത്തിട്ടുണ്ടാകും. നിരവധി പേർ സമാന പോസ്റ്റ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മാസത്തേക്ക് സൗജന്യ മൊബൈല്‍ റീചാർജ് വാഗ്ദാനം ചെയ്യുന്നു എന്നതാണ്…
Read Moreഇനി മുതൽ സിനിമാ സെറ്റിൽ ഒരു ഓഫീസ് ഉണ്ടാകുമെന്നും കേരളത്തെ ടൂറിസം ഹബ്ബാക്കുമെന്നും മന്ത്രി സുരേഷ് ഗോപി
ന്യൂഡല്‍ഹി: കേരളത്തെ ടൂറിസം ഹബ്ബാക്കുമെന്നും ഇതുവരെ ആരും തൊടാത്ത ടൂറിസം മേഖലകള്‍ കണ്ടെത്തുമെന്നും മന്ത്രി സുരേഷ് ഗോപി. ‘തീർത്തും പുതിയൊരു സംരംഭമാണ് ഞാൻ ഏറ്റെടുക്കുന്നത്. ആദ്യം എനിക്ക് പഠിക്കണം. ഭാരിച്ച ചുമതലയാണെന്ന് എനിക്കറിയാം. എല്ലാം പഠിച്ചതിനുശേഷം പ്രധാനമന്ത്രി ചുമതലയേല്‍പ്പിക്കുന്ന പാനലിനെയും കേട്ട് അതില്‍ നിന്നും പഠിക്കണം. യുകെജിയില്‍ കേറിയ അനുഭവമാണ് എനിക്ക്. കേരളം ടൂറിസത്തിന്റെ പ്രീമിയം ഡെസ്റ്റിനേഷൻ ആണെന്ന് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന് മുൻപുള്ള ചർച്ചകളില്‍ പറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അദ്ദേഹവുമായി ചർച്ച ചെയ്ത് ടൂറിസത്തില്‍ ഭാരതത്തിന്റെ തിലകകുറിയായി കേരളത്തെ മാറ്റും. ഇത് അഞ്ചുവർഷത്തിനുള്ളില്‍ സെറ്റ്…
Read Moreകേന്ദ്ര സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു
ന്യൂഡല്‍ഹി: കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തില്‍ എത്തിയ സുരേഷ് ഗോപിയെ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ്‌സിങ് പുരി സ്വീകരിച്ചു. തുടര്‍ന്ന് ഓഫീസിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്. പെട്രോളിയത്തിന് പുറമേ പ്രകൃതിവാതകം, ടൂറിസം എന്നി വകുപ്പുകളിലും സഹമന്ത്രി പദവി അദ്ദേഹം വഹിക്കും.
Read More