കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 28,561 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട 670, ഇടുക്കി 506, കാസര്‍ഗോഡ് 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്. ഇതുവരെ 3,25,08,136 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍…

Read More

കേരളത്തിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കും; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വന്ന് രോഗമുക്തി നേടിയവരില്‍ വിവിധതരം ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സജ്ജീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശവും സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് മുക്തരായവരില്‍ കണ്ടു വരുന്ന വിവിധ തരം രോഗലക്ഷണങ്ങളേയാണ് പോസ്റ്റ് കോവിഡ് സിന്‍ഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്. കോവിഡ് മുക്തരായ എല്ലാ രോഗികള്‍ക്കും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം ലഭിക്കുന്നതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രതലം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ്…

Read More

നിപ ബാധ; കേന്ദ്ര സംഘം ജില്ല സന്ദര്‍ശിച്ചു

കോഴിക്കോട്: ജില്ലയില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി അഡൈ്വസര്‍ ഡോ.പി.രവീന്ദ്രന്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അഡീ.ഡയറക്ടര്‍ കെ.രഘു എന്നിവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ജില്ല സന്ദര്‍ശിച്ചു. മരണപ്പെട്ട കുട്ടിയുടെ വീട്ടിലും പരിസരങ്ങളിലും ബന്ധുക്കള്‍ ചികിത്സ തേടിയ സ്ഥലങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. കുട്ടി ചികിത്സ തേടിയിരുന്ന ക്ലിനിക്കിലും ആശുപത്രികളിലും സന്ദര്‍ശനം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. തിരുവമ്പാടി മണ്ഡലം എംഎല്‍എ ലിന്റോ ജോസഫ്, പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവരുമായി സംഘം കൂടിക്കാഴ്ച നടത്തി.

Read More

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി : മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി വരുന്നത്. വൈറസ് റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ രാത്രി തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചെർന്ന് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍…

Read More

കേരളത്തിൽ ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 28,900 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂര്‍ 1356, ഇടുക്കി 1001, പത്തനംതിട്ട 947, വയനാട് 793, കാസര്‍ഗോഡ് 380 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

നഗരത്തിൽ വീണ്ടും നഴ്സിംഗ് കോളേജിൽ കോവിഡ്: 24 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു

ബെംഗളൂരു: ഹൊറമാവിലെ ഒരു നഴ്സിംഗ് കോളേജിൽ 34 പേർക്ക് കോവിഡ് 19 വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന് ശേഷം, ദാസറഹള്ളിയിലെ ഒരു നഴ്സിംഗ് കോളേജിൽ ശനിയാഴ്ച മറ്റൊരു ക്ലസ്റ്റർ കണ്ടെത്തി, ഏകദേശം 24 പോസിറ്റീവ് കേസുകൾ ഇവിടെ ഉണ്ട്. 200 ആൺകുട്ടികളും 250 പെൺകുട്ടികളും ഉൾപ്പെടെ 450 ഇൽ അധികം വിദ്യാർത്ഥികൾ കോളേജ് കാമ്പസിലുണ്ട്. ധന്വന്തരി നഴ്സിംഗ് കോളേജിലെ ഒരു വിദ്യാർത്ഥിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. കേസ് കണ്ടെത്തിയതിന് ശേഷം, 470 ഇൽ അധികം ആർടി–പിസിആർ പരിശോധനകൾ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും നടത്തി. തുടർന്ന് ഏഴ് ആൺകുട്ടികൾക്കും…

Read More

നിപ്പ വൈറസ് – ജനങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം ഇവിടെ വായിക്കാം

കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണം. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കും. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ എല്ലാവരും മനസിലാക്കണം. കോവിഡ് കാലമായതിനാല്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്. എന്‍ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ…

Read More

നിപ്പ സ്ഥിരീകരിച്ച വാർഡ് അടച്ചിട്ടു; കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത.

കോഴിക്കോട്: നഗരത്തിൽ ഇന്നലെ രാത്രി മരിച്ച 12 വയസ്സുകാരന് നിപ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ നാല് വാർഡുകളിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പഞ്ചായത്തിലെ 8,10,12 എന്നീ വാർഡുൾ ഭാഗികമായും അടച്ചിടും.എന്നാൽ നിപ വൈറസ് സ്ഥിരീകരിച്ച ഒൻപതാം വാർഡ് പൂർണ്ണമായും അടച്ചു. മരിച്ച കുട്ടിയുമായി നിരന്തരം സമ്പർക്കത്തിലുണ്ടായിരുന്ന മുഴുവൻ പേരെയും കണ്ടെത്താനില ശ്രമങ്ങൾ ആരോഗ്യ വകുപ്പ് ആരംഭിച്ചു. പ്രാഥമികമായ സമ്പർക്കപ്പട്ടികയിലുള്ളവരെ എല്ലാം ഐസൊലേഷനിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ മെഡിക്കൽ കോളജിൽ ഉൾപ്പെടെ ചികിത്സാ സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ മറ്റ്…

Read More

കേരളത്തിൽ വീണ്ടും നിപ്പ വൈറസ് ബാധ; കോഴിക്കോട് നിപ്പ ബാധിച്ചു 12 വയസ്സുകാരൻ മരിച്ചു

കോഴിക്കോട്: ഛർദ്ദിയും മസ്​തിഷ്​ക ജ്വരവും ബാധിച്ച്​ ചികിത്സയിലായിരുന്ന ​12 വയസുകാരൻ മരിച്ചത്​ നിപ്പ കാരണമെന്ന്​ സ്ഥിരീകരിച്ചു ആരോഗ്യമന്ത്രി വീണ ജോർജ്​​. പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്​ അയച്ച കുട്ടിയുടെ മൂന്ന്​ സാമ്പിളുകളുടെ പരിശോധനയിലും നിപ സ്ഥിരീകരിച്ചുവെന്ന്​ ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടിയുമായി ബന്ധപ്പെട്ട​ കുടുംബാംഗങ്ങളേയും അയൽക്കാരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി​ വ്യക്​തമാക്കി. നേരത്തെ ഈ കുട്ടിക്ക് കോവിഡ് ബാധിച്ചിരുന്നു. പനി കുറയാത്തതിനെ തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവുമുണ്ടായിരുന്നു. രാത്രിയോടെ നില വഷളായി. പുലര്‍ച്ചെ 4.45 ഓടെ…

Read More

കർണാടകയിൽ ഇന്ന് 983 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  983 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1620 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.61%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1620 ആകെ ഡിസ്ചാര്‍ജ് : 2898874 ഇന്നത്തെ കേസുകള്‍ : 983 ആകെ ആക്റ്റീവ് കേസുകള്‍ : 17746 ഇന്ന് കോവിഡ് മരണം : 21 ആകെ കോവിഡ് മരണം : 37401 ആകെ പോസിറ്റീവ് കേസുകള്‍ : 2954047 ഇന്നത്തെ പരിശോധനകൾ…

Read More
Click Here to Follow Us