ചെന്നൈ : ഓടിക്കൊണ്ടിരിക്കെ ഇരുചക്രവാഹനത്തിന്റെ മുൻ ചക്രം ഉയർത്തി അഭ്യാസംകാണിച്ച് പടക്കംപൊട്ടിച്ച യുവാവിനെയും ദൃശ്യംവീഡിയോയിലെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെയും അറസ്റ്റുചെയ്തു. തിരുച്ചിറപ്പള്ളി-ചിദംബരം ദേശീപാതയിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ തഞ്ചാവൂരിലെ മണികണ്ഠ(24) ൻ, വീഡിയോ എടുത്ത തഞ്ചാവൂർ സ്വദേശിയായ അജയ്(25)എന്നിവരാണ് അറസ്റ്റിലായത്. ‘ഡെവിൾ റൈഡ്‌സ്’എന്ന ഇൻസ്റ്റാഗ്രാമിലും വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. ഡെവിൾ റൈഡ്‌സ് അക്കൗണ്ട് ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തു. തിരുച്ചിറപ്പള്ളി-തഞ്ചാവൂർ ദേശീയപാതയിൽ വീൽ ഉയർത്തി ബൈക്ക് ഓടിച്ച ഹുസൈൻ എന്ന യുവാവിനെയും പോലീസ് അറസ്റ്റുചെയ്തു.
Read MoreCategory: CHENNAI NEWS
ചെന്നൈ നഗരത്തിൽ ശേഖരിച്ചത് 180 ടൺ പടക്കമാലിന്യം
ചെന്നൈ : നഗരത്തിൽനിന്ന് ദീപാവലി ആഘോഷത്തിൽ പൊട്ടിച്ച പടക്കത്തിന്റെ 180 മെട്രിക്ക് ടൺ മാലിന്യം ശേഖരിച്ചതായി കോർപറേഷൻ കമ്മിഷണർ അറിയിച്ചു. നഗരം പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ചതിന് ശേഷം തിങ്കളാഴ്ച രാവിലെ ചെന്നൈയിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, ആലന്തൂർ, അരുമ്പാക്കം, കൊടുങ്ങയ്യൂർ, മണലി, പെരുങ്ങി, റോയപുരം, വേളാച്ചേരി എന്നിവയുൾപ്പെടെയുള്ള ലോക്കൽ സ്റ്റേഷനുകളിൽ 24 മണിക്കൂറിൽ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) മോശം വിഭാഗത്തിലേക്ക് എത്തിനിൽക്കുകയാണ് മാലിന്യം സംസ്കരിക്കാനായി സ്വകാര്യ കമ്പനികൾക്ക് നൽകും. മാലിന്യ സംസ്കരണ രംഗത്ത്…
Read Moreദീപാവലി പടക്കങ്ങളിൽ നിന്ന് രക്ഷതേടി പുള്ളിപ്പുലി വീടിനുള്ളിൽ ചെലവഴിച്ചത് 15 മണിക്കൂർ
നീലഗിരി: ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദത്തിനിടയിൽ ഭയന്ന പുള്ളിപ്പുലി വീട്ടിൽ കയറി ഒളിച്ചിരുന്നത് 15 മണിക്കൂർ. നീലഗിരി ജില്ലയിലെ കൂനൂരിലെ ബ്രൂക്ക്‌ലാൻഡ്‌സ് പ്രദേശത്ത് പടക്കങ്ങളിൽ നിന്ന് രക്ഷതേടിയ പുള്ളിപ്പുലി ഒരു വീട്ടിലേക്ക് ഓടിക്കയറി നിശബ്ദമായി ഇരിക്കുകയായിരുന്നു. #WATCH | Tamil Nadu: A leopard near Coonoor in Niligiri attacked several people including fire and safety department personnel. Operation is underway to trap the leopard. pic.twitter.com/tzF7fXfqE7 — ANI (@ANI) November 12, 2023…
Read Moreനിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
ചെന്നൈ: കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി രണ്ട് കാൽനടയാത്രക്കാർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ചെന്നൈ അണ്ണാനഗറിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട് അമിതവേഗതയിൽ കുതിച്ചെത്തിയ കാർ നടപ്പാതയിലുണ്ടായിരുന്നവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിയായ വിജയ് യാദവ് (21), സെക്യൂരിറ്റി ജീവനക്കാരൻ നാഗസുന്ദരം (74) എന്നിവരാണ് മരിച്ചത്. ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ട്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം വരുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. അപകടം ഉണ്ടായതിന് പിന്നാലെ കാറിലുണ്ടായിരുന്ന യുവാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇവരെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ആസിഫ് എന്നയാളാണ് കാർ ഓടിച്ചതെന്ന്…
Read Moreദീപാവലി ആഘോഷത്തിനിടെ പടക്കം തെറിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം
ചെന്നൈ: ദീപാവലി ആഘോഷത്തിനിടെ പടക്കം ശരീരത്തില്‍ തെറിച്ചുവീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ റാണിപേട്ടില്‍ നിമിഷയാണ് മരിച്ചത്. കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയായിരുന്നു അപകടം. പെണ്‍കുട്ടിയുടെ കുടുംബം ദീപാവലി ആഘോഷത്തിനായി റാണിപേട്ടിലെ ജന്മനാട്ടില്‍ എത്തിയതായിരുന്നു. 28കാരനായ രമേശും കുടുംബവും ദീപാവലി ആഘോഷിക്കുന്നതിനിടെ അബദ്ധത്തില്‍ നിമിഷയുടെ മേല്‍ പടക്കം വീഴുകയും പൊട്ടുകയുമായിരുന്നു. അമ്മാവനായ വിഘ്‌നേഷ് കുട്ടിയെ കയ്യിൽ എടുത്ത് പടക്കം പൊട്ടിക്കുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ നെഞ്ചിലും കൈകളിലും സാരമായി പൊള്ളലേറ്റു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read Moreഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി; ഭാര്യയും കാമുകനും അറസ്റ്റിൽ
ചെന്നൈ: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ ഭാര്യയും കാമുകനും അറസ്റ്റിൽ. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം നടന്നത്. 26 കാരിയായ വിനോദിനിയാണ് 23 കാരനായ കാമുകൻ ഭാരതിയുടെ സഹായത്തോടെ ഭർത്താവ് പ്രഭുവിനെ കൊലപ്പെടുത്തിയത്. നവംബർ നാലിന് സുഖമില്ലാതെ കിടപ്പായ പ്രഭുവിന് വിനോദിനി ഉറക്കഗുളിക മരുന്നായി നൽകി. പിന്നീട് ഭാരതിയും വിനോദിനിയും ചേർന്ന് പ്രഭുവിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നീട് ഭാരതി തന്റെ സുഹൃത്തുക്കളായ റൂബൻ ബാബു, ദിവാകർ, ശർവാൻ എന്നിവരെ വിളിച്ചുവരുത്തി മൃതദേഹം ട്രിച്ചി-മധുര ഹൈവേക്ക് സമീപം കത്തിക്കാൻ പദ്ധതിയിട്ടു. പക്ഷേ മഴ കാരണം പദ്ധതി…
Read Moreക്ഷേത്രത്തിന് നേരെ ബോംബെറിഞ്ഞത് പ്രാർത്ഥന ഫലിക്കാത്തതിന്റെ പേരിൽ ; വിചിത്ര മൊഴിയുമായി പ്രതി
ചെന്നൈ: പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ് ഉണ്ടായി. ബോംബെറിഞ്ഞ മുരളീകൃഷ്ണ എന്നയാളാണ് പോലീസ് പിടിയിലായത്. ക്ഷേത്രത്തിൽ സ്ഥിരമായി ദർശനത്തിന് എത്താറുള്ള ആളാണ് മുരളീകൃഷ്ണ. പ്രാർത്ഥന ഫലിക്കാത്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസിനോട് പ്രതി പറഞ്ഞു . ശനിയാഴ്ച രാവിലെയാണ് സംഭവം. ക്ഷേത്രത്തിന് സമീപം ചായക്കട നടത്തുന്ന ആളാണ് മുരളികൃഷ്ണ. ചായക്കടയ്ക്ക് ഉള്ളിൽ നിന്നും മുരളി പെട്രോൾ ബോംബ് നിർമ്മിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് ഇയാൾ ക്ഷേത്രത്തിന്റെ അകത്തേക്ക് കടക്കുകയും ക്ഷേത്രത്തിന് നേരെ ബോംബ് എറിയുകയുമായിരുന്നു. ഉടൻ തന്നെ പൂജാരി ക്ഷേത്രത്തിന് പുറത്തേക്ക്…
Read Moreനടി ഗൗതമിയുടെ പരാതിയിൽ ആറ് പേർക്കെതിരെ കേസ്
ചെന്നൈ: 25 കോടി മൂല്യമുള്ള തൻറെ സ്വത്തുവകകൾ വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുക്കപ്പെട്ടെന്ന നടി ഗൗതമിയുടെ പരാതിയിൽ ആറുപേർക്കെതിരെ കേസ്. ശ്രീപെരുംപുതൂരിൽ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും ഇപ്പോൾ വധഭീഷണി നേരിടുന്നുണ്ടെന്നും ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു. ചെന്നൈ പോലീസ് കമ്മിഷണർക്ക് ആണ് പരാതി നൽകിയിരുന്നു. വ്യാഴാഴ്ചയാണ് പോലീസ് കേസിൽ എഫ്ഐആർ ഫയൽ ചെയ്തത്. അതിന് പിന്നാലെ ഗൗതമിയെ വിളിച്ചുവരുത്തി പോലീസ് വിശദമായ മൊഴി എടുത്തു. കാഞ്ചീപുരം ജില്ലാ പോലീസാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. തൻറെ ആരോഗ്യസ്ഥിതിയും മകളുടെ പഠന ചെലവുകളും മുന്നിൽ…
Read Moreബസുകൾ കൂട്ടിയിടിച്ച് അപകടം; 5 മരണം, നിരവധി പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട്ടിലെ വാണിയമ്പാടിയിൽ തമിഴ്‌നാട് സർക്കാർ ബസും സ്വകാര്യബസും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ചെട്ടിയപ്പനൂരിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. സ്റ്റേറ്റ് എക്‌സ്‌പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസുമായാണ് കൂട്ടിയിടിച്ചത്. വളവ് തിരിഞ്ഞ് വരുന്ന സമയത്ത് സർക്കാർ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ബസ് ഡ്രൈവറും വനിതാ യാത്രക്കാരിയും അടക്കമാണ് മരിച്ചത്. കൂട്ടിയിടിയിൽ 57 പേർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ പരിക്കേറ്റവരെ വാണിയമ്പാടിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreതാരപുത്രന്റെ വിവാഹ നിശ്ചയം കഴിഞ്ഞു ; ഫോട്ടോയും വീഡിയോയും കാണാം
നടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു. കാമുകിയും മോഡലുമായ തരിണി കലിംഗരായരാണ് വധു. 2021 ലെ മിസ് യൂണിവേഴ്‌സ് റണ്ണർ ആപ്പായിരുന്നു തരിണി. ഒടുവിൽ കാളിദാസ് വൈകാതെ വിവാഹിതനായേക്കുമെന്ന വിവരമാണ് പുറത്ത് വരുന്നത്. താരത്തിന്റെ വിവാഹനിശ്ചയം നടന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് ഇത് കൂടുതൽ വ്യക്തമാവുന്നത്. കാളിദാസും കാമുകി തരിണി കലിംഗരായറും തമ്മിലുള്ള വിവാഹനിശ്ചയമാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ വച്ചാണ് നിശ്ചയം നടന്നത്. കാളിദാസും തരിണിയും വേദിയിലൂടെ നടന്ന് വരുന്നതും ശേഷം ഇരുവരുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടക്കുന്നതും വീഡിയോയിൽ…
Read More