ചെന്നൈയിൽ കനത്ത മഴയ്ക്കിടെ റോഡിലൂടെ അലഞ്ഞുതിരിയുന്ന മുതല; വിഡിയോ കാണാം

ചെന്നൈ: ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് പ്രതീക്ഷിക്കുന്ന മിഗ്ജോം ചുഴലിക്കാറ്റ് ചെന്നൈയിൽ നാശം വിതയ്ക്കുന്നു, ഇന്നലെ മുതൽ തീരദേശ നഗരത്തെ മുക്കിക്കളയുന്ന നിർത്താതെ പെയ്യുന്ന മഴ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി. അതെസമയം വെള്ളപ്പൊക്കത്തിൽ മുങ്ങിയ തെരുവുകളിലൂടെ ഒരു മുതല അലക്ഷ്യമായി സഞ്ചരിക്കുന്നു വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നേർക്കുൻട്രം വിഐടിക്കു സമീപമാണ് മുതലയെ കണ്ടതായി റിപ്പോർട്ടുകൾ വരുന്നത്. തിരക്കില്ലാത്ത റോഡിലൂടെ ഒരു മുതല മറുവശത്തേക്കു പോകുന്നതാണ് വിഡിയോയിലുള്ളത്. കാറിൽനിന്ന് ആരോ പകർത്തിയ ദൃശ്യമാണിത്. ഈ സമയത്ത് ഒരു ബൈക്ക് മുതലയുടെ സമീപത്തുകൂടി പോകുന്നതും റോഡ് മറികടന്ന മുതല…

Read More

ചെന്നൈയിൽ കനത്ത മഴ; എങ്ങും നാശം; ചെന്നൈ വിമാനത്താവളം താത്കാലികമായി അടച്ചു; ട്രെയിനുകൾ റദ്ദാക്കി

ചെന്നൈയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ വിവിധ പ്രദേശങ്ങളിൽ ഗതാഗതം സാരമായി ബാധിച്ചു. മഴവെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്തേക്ക് പോയ വാഹനങ്ങൾ പലയിടത്തും തകരാറിലായതിനാൽ വാഹനയാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. മറ്റു ജില്ലകളിൽ നിന്ന് ഗിണ്ടി വഴി വരുന്ന ബസുകളുടെയും വാഹനങ്ങളുടെയും നീണ്ട ക്യൂ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുകയാണ്. പറങ്കിമല മെട്രോ സ്റ്റേഷനു ചുറ്റും നാലടിയോളം ഉയരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പൊതുജനങ്ങൾ ആലന്തൂർ മെട്രോ ട്രെയിൻ ഉപയോഗിക്കണമെന്ന് അറിയിപ്പ് നൽകി. കൂടാതെ അറുമ്പാക്കം, വടപളനി മെട്രോ സ്റ്റേഷനുകളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. പത്തിലധികം തുരങ്കങ്ങൾ അടഞ്ഞുകിടക്കുന്നു. സബർബൻ ട്രെയിനുകൾ അവിടെയും ഇവിടെയും…

Read More

ഗ്രീൻ ചാംപ്യൻ പുരസ്കാരം നേടി ചെന്നൈ മെട്രോ

ചെന്നൈ: ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിൽ (ഐജിബിസി) ഏർപ്പെടുത്തിയ ഗ്രീൻ ചാംപ്യൻ പുരസ്കാരത്തിന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിനെ (സിഎംആർഎൽ) തിരഞ്ഞെടുത്തു. ചെന്നൈ ട്രേഡ് സെന്ററിൽ നടന്ന ഗ്രീൻ ബിൽഡിങ് കോൺഗ്രസിൽ സിഎംആർഎൽ പ്രോജക്ട്സ് ഡയറക്ടർ ടി.അർജുനൻ പുരസ്കാരം ഏറ്റുവാങ്ങി. തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ കണക്കിലെടുത്ത്, രാജ്യാന്തര തലത്തിലുള്ള ഗ്രീൻ ആപ്പിൾ പുരസ്കാരം ഉൾപ്പെടെയുള്ളവ സിഎംആർഎല്ലിനു ലഭിച്ചിട്ടുണ്ട്. കാർബൺ കുറയ്ക്കുന്നതിനുള്ള മികച്ച പ്രവർത്തനത്തിനു നൽകുന്ന 2023ലെ ഗ്രീൻ ചാംപ്യൻ പുരസ്കാരത്തിനും സിഎംആർഎല്ലിനെ തിരഞ്ഞെടുത്തിരുന്നു.

Read More

നടൻ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ചെന്നൈ: നടൻ വിജയകാൻ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ രണ്ടാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.  നവംബർ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന വിവരം പുറത്തുവരുന്നത്. അന്ന് വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവിൽ ആശുപത്രിയിൽ കഴിയുന്നത് എന്ന റിപ്പോർട്ട്  ഡിഎംഡികെ തള്ളിയിരുന്നു.  

Read More

അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടി; മകൻ അറസ്റ്റിൽ

ചെന്നൈ: കഞ്ചാവ് ലഹരിയിൽ അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ മകൻ അറസ്റ്റിൽ. കടലൂർ ജില്ലയിലെ തിട്ടക്കുടിക്കടുത്ത തോലാർ ഗ്രാമത്തിലെ സേവാഗാണ്. കസ്തൂരിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് സമീപവാസികൾ സെവാഗിനെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോൾ ഇയാൾ വ്യക്തമായി മറുപടി നൽകാതെ ഫോൺ വെയ്ക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ സമീപവാസികളും ബന്ധുക്കളും വീട്ടിലെത്തിയപ്പോൾ കസ്തൂരി കിടന്നിരുന്ന പായയിൽ രക്തം പുരണ്ടതായി കണ്ടെത്തി. തുടർന്ന് വീടിനുള്ളിൽ പരിശോധിച്ചപ്പോൾ മുറിക്കുള്ളിൽ കുഴി മണ്ണിട്ടുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും റവന്യൂവകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ പോലീസ് കുഴിയിൽ നിന്നും മൃതദേഹം…

Read More

തഞ്ചാവൂരിൽ സിദ്ധാചാര്യന്റെ വീട്ടുമുറ്റത്ത് നിന്ന് മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെത്തി

ചെന്നൈ: തഞ്ചാവൂർ നഗരത്തിലെ സിദ്ധാഭ്യാസിയുടെ വീട്ടുമുറ്റത്ത് നിന്ന് മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെത്തി. തഞ്ചാവൂർ ജില്ലയിലെ മണലേട് മഹാരാജപുരം ഗ്രാമത്തിലെ 27 കാരനായ അശോക് രഞ്ജനെയാണ് 47 കാരനായ കേശവമൂർത്തി കൊലപ്പെടുത്തിയത്. തൊഴിൽപരമായി ഡ്രൈവറായിരുന്ന രഞ്ജൻ ചികിത്സയ്ക്കായി കേശവമൂർത്തിയെ സന്ദർശിച്ചിരുന്നു. അതേസമയം കൊലപാതകക്കുറ്റത്തിന് കേശവമൂർത്തി നേരത്തെ തന്നെ അറസ്റ്റിലാണ്. കേശവമൂർത്തി നൽകിയ മരുന്ന് കഴിച്ചാണ് യുവാവ് മരിച്ചത്. പോലീസ് നടപടി ഭയന്ന് പ്രതികൾ രഞ്ജന്റെ മൃതദേഹം കഷണങ്ങളാക്കി വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. നവംബർ 14 ന് രഞ്ജന്റെ മുത്തശ്ശി പദ്മിനി ചോളപുരം പോലീസിൽ പരാതി നൽകി. ചോളപുരത്തെ…

Read More

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ 

ചെന്നൈ: ട്യൂഷൻ കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബൈക്ക് ടാക്സി ഡ്രൈവറെ പോലീസ് പിടിയിൽ. സംഭവം നടന്ന് എട്ടുമണിക്കൂറിനകമാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചെന്നൈ ടി.പി. ഛത്രത്തിലെ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് ഇതേ സ്ഥലത്തെ യോഗേശ്വരനെ(24) അറസ്റ്റ് ചെയ്തത്. മകൾ ട്യൂഷൻകഴിഞ്ഞ് വീട്ടിലേക്കുമടങ്ങുമ്പോൾ ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ച് ചുംബിച്ചുവെന്നും ഇക്കാര്യം വീട്ടിൽ അറിയിച്ചുവെന്നും കുറ്റവാളിയെ കണ്ടെത്തണമെന്നുമാണ് പരാതി. തുടർന്ന് സംഭവം നടന്നയിടത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ബൈക്ക് നമ്പർ കണ്ടെത്താനായില്ല. പരിസരപ്രദേശങ്ങളിലെ 200 ഓളം ക്യാമറകൾകൂടി പരിേശാധിച്ച്…

Read More

നടൻ വിജയകാന്ത് ആശുപത്രിയിൽ

ചെന്നൈ: ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഏറെനാളുകളായി വിശ്രമിക്കുകയായിരുന്ന നടൻ വിജയകാന്ത് ആശുപത്രിയിൽ. തൊണ്ടയിലെ അണുബാധയെത്തുടർന്നാണ് ശനിയാഴ്ച വൈകീട്ട് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. എന്നാൽ പതിവ് പരിശോധനകൾക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങൾക്കകം വീട്ടിൽ തിരിച്ചെത്തുമെന്നും ഡി.എം.ഡി.കെ. പുറത്തിറക്കിയ പത്രക്കുറിപ്പിൽ വിശദീകരിച്ചു. കുറച്ചുവർഷമായി പാർട്ടിപ്രവർത്തനത്തിൽ സജീവമല്ലാത്ത വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തിൽ ഭാര്യ പ്രേമലതയാണ് പാർട്ടിയെ നയിക്കുന്നത്.  

Read More

കേരളത്തിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; സുരക്ഷ പരിശോധന കര്‍ശനമാക്കാൻ തമിഴ്നാട്; 160 പൊലീസുകാരെ വിന്യസിച്ചു

ചെന്നൈ: കേരളത്തിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ പരിശോധനകള്‍ കര്‍ശനമാക്കാനൊരുങ്ങി തമിഴ്നാട്. കോയമ്ബത്തൂരില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 14 അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി. 160 പോലീസുകാരെ കൂടി ഇവിടങ്ങളില്‍ വിന്യസിച്ചു. കേരളത്തില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പരിക്കേറ്റവര്‍ തമിഴ്നാട്ടിലേക്ക് കടക്കാൻ സാധ്യത ഉള്ളതിനാല്‍ ജാഗ്രത ശക്തമാക്കുമെന്നും അറിയിപ്പിലുണ്ട്. കഴിഞ്ഞ ദിവസമാണ് വയനാട് പെരിയ ചപ്പാരത്ത് മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് ചന്ദ്രു, ഉണ്ണിമായ എന്നിവര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. അഞ്ചംഗ…

Read More

ദീപാവലിക്ക് തമിഴ്‌നാട് ജില്ലക്കാർ കുടിച്ചു തീർത്തത് 467 കോടി രൂപയുടെ മദ്യം

ചെന്നൈ: ദീപാവലി ആഘോഷങ്ങളും  തിരക്കും അവസാനിച്ചതോടെ, തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ടാസ്മാക്) സംസ്ഥാനത്തുടനീളം നടത്തുന്ന സർക്കാർ ഉടമസ്ഥതയിലുള്ള മദ്യവിൽപ്പനശാലകൾ വാരാന്ത്യത്തിൽ 467.63 കോടി രൂപ നേടി. 2023 നവംബർ 11 ന് ടാസ്മാക് 220.85 കോടി രൂപയുടെ മദ്യം വിറ്റു, 2023 നവംബർ 12 ന്റെ കണക്കുകൾ കൂടി കൂട്ടിയാൽ ആകെമൊത്തം 246.78 കോടി രൂപയുടെ വിൽപ്പനയാണ് നടത്തിയാട്ടുള്ളത്. ദീപാവലി ഉത്സവത്തിന് ഒരു ദിവസം മുമ്പ് (നവംബർ 11), മധുര സോണിൽ ഒറ്റ ദിവസം (ശനിയാഴ്‌ച) 52.73 കോടി രൂപയുടെ ഏറ്റവും…

Read More