ചെന്നൈ: റാഗിംഗ് ചെയ്‌തെന്ന പരാതിയിൽ ഏഴ് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ കോളേജിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ജൂനിയർ വിദ്യാർത്ഥികളുടെ മുടി മുറിച്ചതായും മദ്യത്തിന് പണം വിസമ്മതിച്ചപ്പോൾ മർദിച്ചതായും പരാതി. ഒന്നാം വർഷ വിദ്യാർത്ഥികളോട് ചില സീനിയർ വിദ്യാർത്ഥികൾ മദ്യം കഴിക്കാൻ പണം ആവശ്യപ്പെട്ടു. അവർ നിഷേധിച്ചതിനെ തുടർന്ന് മുടി മുറിക്കാനും മുതിർന്നവരെ അഭിവാദ്യം ചെയ്യാനും അവർ നിർബന്ധിതരായി. വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കോളേജിലെത്തി അന്വേഷണം നടത്തി. ഇതിന് പിന്നാലെയാണ് ഏഴ് സീനിയർ വിദ്യാർത്ഥികളായ മാധവൻ, മണി, വെങ്കിടേശൻ, ധരണീധരൻ,…
Read MoreCategory: CHENNAI NEWS
ദീപാവലി തിരക്ക് ; രണ്ട് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ
ചെന്നൈ: ദീപാവലി തിരക്ക് പരിഗണിച്ച് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് സതേൺ റെയിൽവെ. ട്രെയിൻ നമ്പർ 06062 നാഗർകോവിൽ -മംഗലാപുരം ഫെസ്റ്റിവൽ സ്പെഷ്യൽ നവംബർ 11, 18, 25 തീയതികളിൽ സർവീസ് നടത്തും. 2.45 ന് നാഗർകോവിലിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 5. 15 ന് മംഗളൂരുവിൽ എത്തും. ട്രെയിൻ നമ്പർ 06063 മംഗലാപുരം – താമ്പരം ഫെസ്റ്റിവൽ സ്പെഷ്യൽ , നവംബർ 12, 19, 26 തീയതികളിൽ സർവീസ് നടത്തും. രാവിലെ 10 മണിക്ക് മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന…
Read More100 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ
ചെന്നൈ : ആന്ധ്രാപ്രദേശിൽ നിന്ന് 100 കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. ഈറോഡ് സ്വദേശി സദാശിവം (30), തിരുച്ചിറപ്പളളി സ്വദേശി പാണ്ഡീശ്വരൻ (25) ആണ് പിടിയിലായത്. വെല്ലൂർ ജില്ലയിൽ കാട്പാടിക്കടുത്ത ക്രിസ്ത്യൻപേട്ട് ചെക്ക്‌പോസ്റ്റിനുസമീപം നടത്തിയ വാഹനപരിശോധനയിലാണ് പ്രത്യേക പോലീസ് സംഘം സംശയാസ്പദമായ നിലയത്തിൽ ട്രക്ക് കണ്ടെത്തിയത്. വണ്ടി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ കഞ്ചാവ് പിടിച്ചെടുത്തു. ലോറിയും പിടിച്ചെടുത്തു.വിശദമായ അന്വേഷണം നടത്തുകയാണ്.
Read Moreരജനികാന്തിനായി തമിഴ്‌നാട്ടിൽ ക്ഷേത്രം: ഒരുക്കിയിരിക്കുന്നത് 250 കിലോ ഭാരമുള്ള പ്രതിഷ്ഠ; എന്നാൽ ഇതാണോ രജനികാന്ത് എന്ന് ആരാധകർ
തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ളതും എല്ലാ കാലഘട്ടത്തിലെ ജനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് രജനികാന്ത്. ഇപ്പോൾ രജനികാന്തിന് തമിഴ്‌നാട്ടില്‍ ആരാധകര്‍ പണിത ക്ഷേത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധുരയിലെ അദ്ദേഹത്തിന്‍റെ വസതിക്ക് സമീപമാണ് ക്ഷേത്രം പണി പുരോഗമിക്കുന്നത്. രജനികാന്തിന്റെ ഒരു പ്രതിമയും ക്ഷേത്രത്തിന് വേണ്ടി പണിതിട്ടുണ്ട്. എന്നാല്‍ ഈ പ്രതിമയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയായിരിക്കുന്നത്. 250 കിലോഗ്രാം ഭാരമുള്ള ഈ പ്രതിമയ്ക്ക് രജനിയുടെ രൂപമുണ്ടോ എന്ന സംശയമാണ് ഇപ്പോൾ പലരും പ്രകടിപ്പിക്കുന്നത്.
Read Moreനടൻ വിജയ് ആശുപത്രിയിൽ! എന്ത് പറ്റിയെന്ന് ആരാധകർ
ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് നടൻ വിജയ്. ജോസഫ് വിജയ് എന്ന പേരിൽ ദളപതി വിജയത്തിലേക്കുള്ള ദൂരം നടനെ സംബന്ധിച്ച് വളരെ വലുതായിരുന്നു. നടൻറേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ലിയോ എന്ന ചിത്രത്തിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഈ അവസരത്തിൽ വിജയിയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലും ആരാധകർക്ക് ഇടയിലും ചർച്ച ആയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ചെന്നൈയിലെ ആശുപത്രിയിൽ വിജയ് എത്തിയിരുന്നു. ഒപ്പം സഹായികളും ഉണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ എന്താണ് വിജയ്ക്ക് പറ്റിയതെന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തി. ഒടുവിൽ ആരാധകരുടെ…
Read Moreബസില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാര്‍ഥികളെ തല്ലി; നടി രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട് ബി.ജെ.പി നേതാവും നടിയുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍. ബസില്‍ തൂങ്ങിനിന്ന വിദ്യാര്‍ഥികളെ തല്ലിയതിനാണ് രഞ്ജനയെ മാങ്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ കെറുമ്പാക്കത്ത് വെള്ളിയാഴ്ചയാണ് സംഭവം. കുൺട്രത്തൂർ നിന്ന് പോരൂരിലേക്ക് പോകുകയായിരുന്ന തിരക്കേറിയ സ്റ്റേറ്റ് ബസിൽ വിദ്യാർഥികൾ അപകടകരമായ രീതിയിൽ യാത്രചെയ്യുന്നത് ആ വഴി കാറിൽ പോകുകയായിരുന്ന രഞ്ജനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഇവർ ബസ് തടഞ്ഞ് വിദ്യാർഥികളോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ബസ് കണ്ടക്ടറെയും അസഭ്യം പറയുകയും വിദ്യാര്‍ഥികളെ തല്ലുകയും ചെയ്തു. കുട്ടികള്‍ അപകടകരമായ രീതിയില്‍ ഫുട്ബോര്‍ഡില്‍ നിന്നും യാത്ര ചെയ്യുന്നതിന്‍റെയും രഞ്ജന…
Read Moreഎതിർപ്പ് അവഗണിച്ച് വിവാഹം; മൂന്നാം നാൾ നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി
ചെന്നൈ: തമിഴ്‌നാട്ടില്‍ നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. 23 കാരനായ മാരിശെല്‍വവും 21 വയസ്സുള്ള ഭാര്യ കാര്‍ത്തികയുമാണ് മരിച്ചത്. തൂത്തുക്കുടിയിലാണ് സംഭവം. വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസമാണ് ഇവര്‍ കൊല്ലപ്പെടുന്നത്. പെൺവീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഒക്ടോബര്‍ 30 നാണ് സ്ഥലത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് ഇവര്‍ വിവാഹിതരാകുന്നത്. ഇരുവരും ഒരേ സമുദായത്തില്‍പ്പെട്ടവരാണ്. എന്നാല്‍ ഇവരുടെ വിവാഹത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം വൈകീട്ട് 6.45 ഓടെ ഒരു സംഘം ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെത്തി ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.…
Read Moreദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെ അമ്മ വെള്ളത്തിൽ മുക്കി കൊന്നു
ചെന്നൈ: 24 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കമ്പം അരിശി ആലൈ തെരുവില്‍ മണികണ്ഠന്‍റെ ഭാര്യ സ്നേഹ(19)യാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ തേനി ജില്ലയില്‍ കമ്ബത്താണ് ക്രൂര സംഭവം നടന്നത്. കഴിഞ്ഞ 22നാണ് ഇവരുടെ കുഞ്ഞിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചത്. വീട്ടിലെ തൊട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ മാതാവ് കുളികഴിഞ്ഞ് എത്തിയപ്പോള്‍ കാണാനില്ലെന്നായിരുന്നു പരാതി. അന്വേഷണത്തിനെത്തിയ പോലീസ് സംഘം വീട്ടിലും റോഡിലും സമീപങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തി. ആറു മണിക്കൂറിനുശേഷം വീടിനുള്ളിലെ പാല്‍ സംഭരിക്കുന്ന വലിയ പ്ലാസ്റ്റിക് ജാറിലെ…
Read Moreചെറിയ അപ്പാർട്ടുമെന്റുകളുടെ വൈദ്യുതി നിരക്ക് കുറച്ച് തമിഴ്നാട് സർക്കാർ; വിശദാംശങ്ങൾ ഇവിടെ പരിശോധിക്കുക
ചെന്നൈ: ചെറുകിട അപ്പാർട്ട്‌മെന്റുകളിലെ കോമൺ യൂട്ടിലിറ്റികളുടെ വൈദ്യുതി നിരക്ക് കഴിഞ്ഞ സെപ്റ്റംബറിൽ യൂണിറ്റിന് എട്ട് രൂപയായി വർധിപ്പിച്ചത് യൂണിറ്റിന് 5.50 രൂപയായി കുറയ്ക്കുമെന്ന് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തമിഴ്‌നാട് സർക്കാർ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നു. കൂടാതെ അപ്പാർട്‌മെന്റ് പബ്ലിക് യൂട്ടിലിറ്റി കണക്ഷൻ റസിഡൻഷ്യൽ അക്കൗണ്ടിൽ നിന്ന് വാണിജ്യ അക്കൗണ്ടിലേക്ക് മാറ്റാൻ അന്ന് ഉത്തരവിട്ടിരുന്നു. ഇതോടെ 100 യൂണിറ്റ് സൗജന്യ വൈദ്യുതി ഓഫർ റദ്ദാക്കുകയും വൈദ്യുതി ബില്ലും വർധിക്കുകയും ചെയ്തു. അതുപോലെ, ഈ ജൂലൈയിൽ അപ്പാർട്ട്‌മെന്റ് പബ്ലിക്…
Read Moreസ്കൂൾ ബസിന് തീ പിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ചെന്നൈ: ചിദംബരത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു. ബസില്‍ 14 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡ്രൈവര്‍ ബസ് നിര്‍ത്തി വിദ്യാര്‍ത്ഥികളെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചിദംബരം തീര്‍ത്ഥംപാളയത്ത് രാവിലെയായിരുന്നു സംഭവം. വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു ബസില്‍ തീ കണ്ടത്. കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം തീ അണയ്ക്കാന്‍ ഡ്രൈവറും ഓടിക്കൂടിയ നാട്ടുകാരും ശ്രമിച്ചെങ്കിലും നടന്നില്ല. ബസ് പൂര്‍ണമായും കത്തിയമര്‍ന്നു. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. തീര്‍ത്ഥംപാളയത്തുള്ള സ്വകാര്യ സ്‌കൂളിന്റെ ബസ് ആണ് അഗ്നിക്കിരയായത്.
Read More