കേരള സമാജം ഐ.എ.എസ് അക്കാദമിയിലെ പരീക്ഷാ പരിശീലനം ഈ മാസം 15 മാസം മുതല്‍ ആരംഭിക്കും.

ബെംഗളൂരു: കേരള സമാജം ഐ എ എസ് അകാദമിയില്‍ 2020 ലെ സിവില്‍ സര്‍വീസ് പരീക്ഷക്ക്‌ ഉള്ള പരിശീലനം ഈ മാസം 15 ന് ആരംഭിക്കും.പ്രിലിമിനറി,മെയിന്‍ പരീക്ഷകള്‍ക്കുള്ള ഒരു വര്‍ഷത്തെ പരിശീലനമാണ് നല്‍കുക. ശനിയും ഞായറും ഇന്ദിര നഗറിലെ കൈരളി നികേതന്‍ എജുകേഷന്‍ ട്രസ്റ്റിലാണ് ക്ലാസ്സുകള്‍.സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ വിദഗ്ദ സമിതയാണ് പരിശീലനം നല്‍കുക.2011 ല്‍ ആരംഭിച്ച അക്കാദമിയില്‍ നിന്ന് ഇതുവരെ 111 പേര്‍ക്ക് സിവില്‍ സര്‍വീസ് ലഭിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക : [email protected] +91 9538209745

Read More

ബി.എം.എഫിന്റെ നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണ പരിപാടിയിലേക്ക് നിങ്ങൾക്കും സംഭവന നൽകാം.

ഫയല്‍ ചിത്രം.

ബെംഗളൂരു : ബാംഗ്ലൂർ മലയാളീ ഫ്രൻസ് (ബി.എം.എഫ്) എന്ന സാമൂഹ്യ സേവന സംഘടന നടത്തുന്ന നഗരത്തിലെ പാവപ്പെട്ട കുട്ടികൾക്കുള്ള സ്കൂൾ കിറ്റ് വിതരണ പരിപാടി തുടർച്ചയായ മൂന്നാമത് വർഷവും നടത്തുന്നതായി ബി എം എഫ് അംഗങ്ങൾ അറിയിച്ചു. എല്ലാ വർഷവും നിർദ്ധനരായ വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കാണ് ബി.എം.എഫ് സഹായം എത്തിക്കാറുള്ളത്. ബി.എം എഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മനുഷ്യ സ്നേഹത്തിൽ ഊന്നിയുള്ള ഈ പ്രവർത്തനത്തിൽ നിങ്ങൾക്കും പങ്കാളിയാകാം. 350 രൂപയോ അതിന്റെ ഗുണിതങ്ങളോ നൽകി നിങ്ങൾക്കും ഇതിന്റെ ഭാഗമാകാം. വിശദ വിവരങ്ങൾ താഴെ…

Read More

എസൻസാ ഗ്ലോബലിന്റെ “സയൻഷ്യ-19” ജൂൺ 9 ന് ഇന്ദിരാനഗർ ഇസിഎ ഹാളിൽ;രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

ബെംഗളൂരു : എസൻസാ ഗ്ലോബൽ ബെംഗളൂരുവിന്റെ “സയൻഷ്യാ – 19 ” പ്രഭാഷണ പരമ്പര ജൂൺ 9 ന് ഇന്ദിരാനഗർ ഇ.സി.എ ഹാളിൽ വച്ച് നടക്കും. “ആനയും ഉറുമ്പും”എന്ന ശീർഷകത്തിൽ പ്രശസ്ത പ്രഭാഷകനായ രവിചന്ദ്രൻ സംസാരിക്കും. ” മതനിരപേക്ഷതയും ആധ്യാത്മികതയും”എന്ന വിഷയത്തിൽ അറിയപ്പെടുന്ന സാഹിത്യകാരനും പരിഭാഷകനും കൈരളി കലാസമിതിയുടെ അമരക്കാരനുമായ സുധാകരൻ രാമന്തളി സംസാരിക്കും. “വിമോചന സമരം”എന്ന വിഷയം സജീവൻ അന്തിക്കാടും”ഇടയൻ മാരുടെ മേച്ചിൽപ്പുറങ്ങൾ”എന്ന് വിഷയം ഷാജു തൊറയനും അവതരിപ്പിക്കും. ദൈവത്തിന്റെ കൈയ്യൊപ്പുകൾ (തങ്കച്ചൻ പന്തളവും), സോപഹാസം (മണികണ്ഠൻ ഇൻഫ്രാ കിഡ്സ്), സയൻടോളജി (ശ്രീജിത്ത്…

Read More

യുവ എഴുത്തുകാരന്‍ സുഭാഷ്‌ ചന്ദ്രന് സ്വീകരണമൊരുക്കി സഹൃദയ വേദി.

ബെംഗളൂരു:യാഥാർഥ്യമാണെന്ന് തോന്നിപ്പിക്കും വിധം തന്മയത്വത്തോടെ സാങ്കൽപ്പിക കഥകളും കഥാപാത്രങ്ങളും സൃഷ്ടിക്കുക എന്നത് എഴുത്തുകാരന്റെ കഴിവാണ് .എന്റെ എഴുത്തും അത്തരത്തിലുള്ളതാണ് .എന്റെ കഥകളും കഥാപാത്രങ്ങളും സങ്കല്പമാണോ യാഥാർഥ്യമാണോ എന്ന്‌ എനിക്കുപോലുമറിയില്ല .കാരണം എഴുതുമ്പോൾ ഞാൻ തികച്ചും മറ്റൊരാളാണ്‌ .എന്റെ സങ്കൽപം വായനക്കാർക്ക്‌ യാഥാർഥ്യമായിത്തോന്നാം;യാഥാർഥ്യം സങ്കല്പമാണെന്നും .ചിലപ്പോൾ യാഥാർഥ്യവും സങ്കല്പവും കൂടിച്ചേർന്ന് മറ്റൊന്നായി രൂപപ്പെടുകയും ചെയ്യും .എഴുത്തിലെ ഈ ടെക്നിക് എന്റെ കണ്ടുപിടുത്തമൊന്നുമല്ല . ആദ്യകാല നോവലുകൾ എന്നു വിവക്ഷിക്കാവുന്ന മഹാഭാരതത്തിലും രാമായണത്തിലും അതുണ്ട് ..ആ വിദ്യ എന്റേതായ രീതിയിൽ ഞാൻ പ്രയോഗിക്കുന്നു എന്നുമാത്രം …പ്രസിദ്ധ നോവലിസ്‌റ്റും മാതൃഭുമി…

Read More

ഇസ്രായേലി സിനിമകള്‍ ആസ്വദിക്കാന്‍ നഗരവാസികള്‍ക്ക് അവസരം.

ബെംഗളൂരു: സിനിമ നിര്‍മാണത്തെക്കുറിച്ചും അതിന്റെ വിവിധ വശങ്ങളെ കുറിച്ചും പ്രശസ്ത ഇസ്രായേലി സംവിധായകന്‍മാരായ ഡാന്‍ വോല്‍മാനുമായും  പ്രകാശ്‌ ബെലവാടിയുമായും ചര്‍ച്ച ചെയ്യാനും ഇവരുടെ ലോക ശ്രദ്ധ ആകര്‍ഷിച്ച ചില സിനിമകള്‍ കാണാനും ഉള്ള അവസരം നാളെ നഗരത്തിലെ സിനിമാ ആസ്വാദകര്‍ക്ക് നാളെ ലഭിക്കുന്നു. ഇസ്രയേല്‍ കോണ്‍സുലേറ്റ് ആണ് ഇത് നഗരത്തിലെ ചലച്ചിത്ര ആസ്വാദകര്‍ക്ക് വേണ്ടി ഒരുക്കുന്നത്.

Read More

മെട്രോ പാതയ്ക്ക് സമീപത്ത് നിന്നും ദുരൂഹ സാഹചര്യത്തില്‍ 2 യുവാക്കള്‍ പിടിയില്‍.

ബെംഗളൂരു : മെട്രോ പാതയ്ക്ക് സമീപത്ത് നിന്നും ദുരൂഹ സാഹചര്യത്തില്‍ 2 യുവാക്കള്‍ പിടിയില്‍.ഇന്നലെ രാത്രി മജസ്റ്റിക് ഭാഗത്ത്‌ മെട്രോ ടണലിന് സമീപത്ത് കൂടി നടക്കുകായിരുന്ന ശശിധര്‍,യെദുവീര്‍ എന്നിവരെ ആണ് സിറ്റി പോലീസ് കസ്റ്റഡിയില്‍ എടുത്തത്‌. ഹുബ്ബള്ളി ,ചാമരാജ് നഗര്‍ സ്വദേശികള്‍ ആയ ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്‌.ഈ മാസമാദ്യം ഇതേ മെട്രോ സ്റ്റേഷനില്‍ പരിശോധനക്ക് വിധേയമാകാന്‍ തയ്യാറാകാതെ രാജസ്ഥാന്‍ സ്വദേശി കൂടുതല്‍ ആശങ്കകള്‍ സൃഷ്ട്ടിച്ചിരുന്നു.

Read More

ഹോപ്കോംസിന്റെ മാമ്പഴ ചക്കപ്പഴ മേള ഇന്ന് ഹഡ്സൺ സർക്കിളിൽ ആരംഭിക്കും.

ബെംഗളൂരു :കർണാടകയിലെ കോ ഓപ്പറേറ്റീവ് സൊസൈറ്റിയായ ഹോപ്പ്കോംസിന്റെ മാമ്പഴ ചക്കപ്പഴ മേള ഇന്ന് ഹഡ്സൺ സർക്കിളിലെ ഹോപ്കോംസ് ആസ്ഥാനത്ത് ആരംഭിക്കും. കർണാടകയിലെ വിവിധ തോട്ടങ്ങളിലെ 20 ഇനത്തിലധികം മാമ്പഴങ്ങൾ വിൽപനക്ക് ഉണ്ടാകും. വിലയിൽ 10% കിഴിവ് ഉണ്ടാകുമെന്ന് ഹോപ് കോം സ് എം ഡി ബി.എൻ പ്രസാദ് അറിയിച്ചു

Read More

വയറു നിറച്ച് ചക്കയും മാങ്ങയും അകത്താക്കണോ? വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 750 ഇനം മാമ്പഴങ്ങൾ;110 ഇനം ചക്കപ്പഴങ്ങൾ!മേള 28,29 തീയതികളിൽ.

ബെംഗളൂരു : ചക്കയുടെയും മാങ്ങയുടെയും പേരുകേട്ടാൽ വായിൽ വെള്ളം വരാത്തവർ വളരെ കുറവായിരിക്കും. എന്നാൽ 750 ഇനം മാങ്ങകളും 110 ഇനം ചക്കപ്പഴവും കിട്ടിയാലോ .. ഉറപ്പല്ലേ സംഭവം പൊളിക്കും. എന്നാൽ ഇങ്ങനെയുള്ള ഒരു മേള ഈ മാസം 28നും 29 നും നഗരത്തിൽ നടക്കുന്നുണ്ട്. ഹെസറഘട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോൾടി കൾച്ചറൽ റിസർച്ച് (ഐഐഎച്ച് സി) കേന്ദ്രത്തിലാണ് ഈ മേള നടക്കുന്നത്. ജൂൺ 1, 2 തീയതികളിൽ കുമാര കൃപ റോഡിലെ ചിത്രകലാ പരിഷത്തിലും മേള ഒരുക്കിയിട്ടുണ്ടെന്ന് ഡയറക്ടർ അറിയിച്ചു.

Read More

മാമ്പഴത്തോട്ടങ്ങളിലേക്ക് ഒരു വിനോദയാത്ര;”മാംഗോ പിക്കിംഗ് ടൂർ പാക്കേജി”ന്റെ ബുക്കിംഗ് ആരംഭിച്ചു…

ബെംഗളൂരു : മാമ്പഴത്തോട്ടങ്ങളിലേക്ക് യാത്ര പോകാനും നേരിട്ട് അറുത്തെടുത്ത മാമ്പഴം നുകരാനും ഒരു സുവർണാവസരം, കർണാടക മംഗോ ഡെവലപ്പ്മെന്റ് ആന്റ് മാർക്കറ്റിംഗ് കോർപറേഷൻ സംഘടിപ്പിക്കുന്ന ഒരു ദിവസത്തെ മാംഗോ പിക്കിംഗ് പാക്കേജിന് ബുക്കിംഗ് ആരംഭിച്ചു. ആദ്യസംഘം 19 ന് പുറപ്പെടും 100 രൂപയാണ് ടിക്കറ്റ് നിരക്ക് ,ആദ്യം ബുക്ക് ചെയ്യുന്ന 200 പേർക്ക് മാത്രമാണ് അവസരം. വിധാൻ സൗധയിലെ എം എസ് ബിൽഡിങ്ങിൽ നിന്ന് രാവിലെ 8 മണിക്ക് യാത്ര ആരംഭിക്കും. കർഷകരുമായി ആശയവിനിമയത്തിലേർപ്പെടാനും അവരിൽ നിന്ന് നേരിട്ട് മാമ്പഴം വാങ്ങിക്കാനും ഉള്ള അവസരമുണ്ട്.…

Read More

നോർക്കയുടെ അറ്റസ്റ്റേഷൻ സേവനങ്ങൾ നഗരത്തിൽ നാളെ ആരംഭിക്കും.

ബെംഗളൂരു :കേരള സർക്കാറിന്റെ പ്രവാസികാര്യ വകുപ്പിന്റെ കീഴിലുള്ള നോർക്ക റൂട് സിന്റ അറ്റസ് റ്റേഷൻ സേവനങ്ങൾ നഗരത്തിലുള്ള ഓഫീസിൽ നാളെ ആരംഭിക്കും. കേരളത്തിലെ സർവ്വകലാശാലകൾ ,ബോർഡുകൾ, കൗൺസിലുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തും. കൂടാതെ ഖത്തർ, യു എ ഇ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള എംബസി അറ്റസ്റ്റേഷനും ഒമാൻ ഉൾപ്പെടെ 105 രാജ്യങ്ങളിലേക്കുള്ള അപ്പോസ്റ്റൽ അറ്റസ്റ്റേഷൻ സേവനങ്ങളും ലഭ്യമാക്കും. ശിവാജി നഗർ ഇൻഫെൻ ട്രി റോഡിലെ ജെം പ്ലാസയിൽ പ്രവർത്തിക്കുന്ന നോർക്കാ ഓഫീസിനെ ബന്ധപ്പെടേണ്ട നമ്പർ :080-25585090 email: [email protected]

Read More
Click Here to Follow Us