രാഷ്ട്ര ശിൽപി ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ചു.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ കെ.ആർ.പുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ,ഭാരതത്തിന്റെ അഭിമാനവും, യശസും, വാനോളമുയർത്തിയ രാഷ്ട്രശിൽപ്പി പണ്ഡിറ്റ്‌ ജവഹർലാൽനെഹ്‌റുവിന്റെ 131-ആം ജന്മവാർഷികദിനാഘോഷം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ്‌ ശ്രീ ജിജു   ജോസിന്റെ അധ്യക്ഷതയിൽ കെ.പി.സി. ജനറൽ സെക്രട്ടറി ശ്രീ ജെയ്സൺ ലൂക്കോസ് ഉൽഘാടനം ചെയ്തു. ശ്രീ സജീവ്, ശ്രീ പുഷ്പൻ, ശ്രീ സന്തോഷ്‌, ശ്രീ ബെന്നി, ശ്രീ ജോർജ്, ശ്രീ ആഷ്‌ലിൻ, ശ്രീ വിജേഷ് എന്നിവർ സംസാരിച്ചു.

Read More

രക്ത ദാന ക്യാമ്പ് നടത്തി.

ബെംഗളൂരു : സമന്വയ യൂത്ത് വിങ്ങും ആർ.എസ്.എസ് അബിഗെരെ സേവാവിഭാഗും സംയുക്തമായി ആരോഗ്യ ഭാരതി ട്രസ്റ്റിനു വേണ്ടി രക്തദാന ക്യാമ്പ് നടത്തി. ഇന്ന് 15/11/2020 ന് കെരെഗുഡദഹള്ളി സമന്വയ ദാസറഹള്ളി ഭാഗ് കാര്യാലയത്തിൽ വച്ച് നടത്തിയ രക്തദാന ക്യമ്പിൽ നിരവധി പേർ പങ്കെടുത്തു.

Read More

നോർക്ക ഇൻഷുറൻസിനായുള്ള തിരിച്ചറിയൽ കാർഡ് അപേക്ഷ സമർപ്പിച്ചു.

ബെംഗളൂരു: പ്രവാസി മലയാളികൾക്കായുള്ള നോർക്ക ഇൻഷുറൻസ് , തിരിച്ചറിയൽ കാർഡ് എന്നിവക്കുള്ള 113 പൂരിപ്പിച്ച അപേക്ഷകൾ , അരുണോദയ ഫ്രണ്ട്‌സ് വെൽഫേർ അസോസിയേഷൻ സെക്രട്ടറി എ.വി . അനീഷ് കുമാർ , ട്രെഷറർ ജോർജ് മാത്യു , എക്സിക്യൂട്ടിവ് മെമ്പർ ഡോ: എം . ബാബുരാജ് , ജോയൻറ്റ് ട്രെഷറർ പ്രദീപ് കുമാർ എന്നിവർ നോർക്ക ഓഫിസിൽ സമർപ്പിച്ചു . (13.11.2020) അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കിയ സാഹചര്യത്തിൽ , 18 മുതൽ 70 വയസ്സുവരെയുള്ള പ്രവാസി മലയാളികൾക്ക് 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു…

Read More

“മലയാളി പൊളിയാടാ”ഹ്രസ്വചിത്രത്തിന്റെ ടീസര്‍ പുറത്ത്.

ബെംഗളൂരു: ആഡ് റൂട്ടാ പ്രോഡക്ഷൻസിന്റെ ബാനറില്‍ ബെംഗളൂരു മലയാളിയും തൃശ്ശൂകാരനും ആയ രാഹുൽ ഷീല രാജൻ സംവിധാനം ചെയ്ത് മേജർ രവിയുടെ മകൻ അർജുൻ രവി ക്യാമറ ചെയുന്ന ആദ്യ ഹിന്ദി-മലയാളം “മലയാളി പൊളിയാടാ”എന്നാ ഷോർട്ഫിലിമിന്റെ ഒഫീഷ്യൽ ടീസർ  മേജർ രവിയുടെ പേജിൽ റിലീസ് ചെയ്തു. പാർവതി ദാസ്, സുമൻരാജ്, നവ്യ ഡവി എന്നിവർ അഭിനയിക്കുകയും, ഏകലവ്യൻ എഡിറ്റിംഗും, ഉമ കൃഷ്ണൻ ആർട്ടും, പ്രിയങ്ക ജോസഫ് കോസ്റ്റുമും നിർവഹിച്ചിരിക്കുന്നു. ജോൺ വി പോളിന്റെ വരികൾക്കു ചിൻമയ് സംഗീതം കൊടുത്തിരിക്കുന്നു… ഉ എന്നാ അവാർഡ് വിന്നിംഗ്…

Read More

സതീഷ് തോട്ടശ്ശേരിക്ക് മലയാളം മിഷന്‍റെ ആദരവ്…

ബെംഗളൂരു :മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ  നേതൃത്വത്തിൽ  മലയാളം മിഷൻ അദ്ധ്യാപകനും എഴുത്തുകാരനുമായ  സതീഷ് തോട്ടശ്ശേരിയെ  ആദരിച്ചു. അദ്ദേഹം രചിച്ച പുസ്തകം’അനുഭവ നർമ നക്ഷത്രങ്ങൾ ‘എന്ന പുസ്തകത്തെ അധികരിച്ചു നടന്ന ചർച്ച മലയാളം മിഷൻ റെജിസ്ട്രർ  എം.സേതു മാധവൻ  ഉത്ഘാടനം ചെയ്തു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രെസിഡെന്റ് കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സതീഷ് തോട്ടശ്ശേരിയെ അനുമോദിച്ചുകൊണ്ടും അദ്ദേഹം രചിച്ച പുസ്തകം ആസ്പദമാക്കിയുള്ള ചർച്ചയിൽ പങ്കെടുത്തുകൊണ്ട്  സൗത്ത് വെസ്റ്റ് കേരള സമാജം പ്രെസിഡെന്റ് ടി.ജെ. തോമസ്, പാലക്കാട് ഫോറം സെക്രട്ടറി രാജേഷ്…

Read More

നോർക്ക ക്ഷേമപദ്ധതികളെക്കുറിച്ച് വെബിനാർ  നടത്തി.

ബെംഗളൂരു: നവംബർ 4 ന് ബുധനാഴ്ച വൈകിട്ട് സ്വർഗറാണി ക്‌നാനായ പള്ളി ഇടവക  അംഗങ്ങൾക്കായി നോർക്ക റൂട്ട്സിന്റെ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള വെബിനാർ നടത്തി. സ്വർഗറാണി പള്ളി വികാരി ഫാ.ബിബിന്റെ നേതൃത്യത്തിൽ സംഘടിപ്പിച്ച വെബിനാറിൽ നോർക്ക റൂട്ട്സ് ബംഗളൂരു ഓഫീസർ ശ്രീമതി.റീസ രഞ്ജിത് എൻ.ആർ.കെ ഇൻഷൂറൻസ് കാർഡ്, സർട്ടിഫിക്കറ്റ്, അറ്റസ്റ്റേഷൻ,കാരുണ്യം പദ്ധതി,പെൻഷൻ പദ്ധതി,വിദേശ റിക്രൂട്ട്മെന്റ് തുടങ്ങിയവയെക്കുറിച്ച് വിശദീകരിച്ചു. ഇടവകയിലെ നിരവധി പ്രവാസി മലയാളികൾ പങ്കെടുത്ത വെബിനാർ വൈ.സി.എ  പ്രസിഡന്റ്  അജോ കുരിയൻ , അനീഷ് ജോർജ് , ജിസോ ജോസ് എന്നിവർ ഏകോപനം  ഒരുക്കി.

Read More

പവർഗ്രിഡ് വിജിലൻസ് ബോധവൽക്കരണ വാരാചരണം സംഘടിപ്പിച്ചു.

ബെംഗളൂരൂ: പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ വിജിലൻസ് ബോധവൽക്കരണ വാരാചരണം സംഘടിപ്പിച്ചു.പവർ ഗ്രിഡ് കോർപറേഷന്റെ കർണാടക, തമിഴ്നാട്, കേരള, പുതുച്ചേരി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് അഴിമതി വിരുദ്ധ മുദ്രവാക്യം ഉയർത്തി വിജിലൻസ് ബോധവൽക്കരണം സംഘടിപ്പിച്ചത്. ഒക്ടോബർ 27 മുതൽ നംവബർ 2 വരെയായിരുന്നു വിജിലൻസ് ബോധവൽക്കരണ വാരാചരണം സംഘടിപ്പിച്ചത്. വിജിലൻസ് ബോധവൽക്കരണ വാരാചരണത്തിന്റെ ശീർഷകമായ ജാഗ്രതയോടെ ഇന്ത്യ, പുരോഗതിയിൽ ഇന്ത്യ എന്ന ആശയത്തെ കുറിച്ച് പവർഗ്രിഡ് ഡയറക്ടർ ശ്രീ. സുനിൽ കുമാർ ശർമ സംസാരിച്ചു. പവർഗ്രിഡ് എക്സിക്യൂട്ടിവ് ഡയറ്കടർ എസ്. രവി. അഴിമതിക്കെതിരെ സന്ധിയില്ലാ…

Read More

മലയാളം മിഷൻ കേരളപ്പിറവി ദിനാഘോഷവും, കർണാടക രാജ്യോത്സവ ആഘോഷവും.

ബെംഗളൂരു : മലയാളം മിഷൻ കർണാടക ഘടകം സ്വർഗ റാണി ചർച്ച പഠന കേന്ദ്രത്തിന്റെ  ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനവും മാതൃ ഭാഷാ പ്രതിജ്ഞയും നടത്തി. വൈ സി എ പ്രസിഡന്റ് അജയ് കുര്യൻ അധ്യക്ഷത വഹിച്ച യോഗം,സ്വർഗ റാണി കത്തോലിക്ക ഫൊറോന ദേവാലയം വികാരി ഫാ: ബിപിന്‍ അഞ്ചബിൽ  ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ പ്രസിഡന്റ് ശ്രീ കെ ദാമോദരൻ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, സ്വർഗ റാണി പി.യു.യു കോളേജ് മാനേജർ സിസ്റ്റർ ഇമ്മാക്കുലേറ്റ്,  മലയാളം മിഷൻ സെക്രട്ടറി ശ്രീ ടോമി ജെ ആലുങ്കൽ,മലയാളം…

Read More

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ച് ബി.ഡി.കെ.

ബെംഗളൂരു : കർണാടക രാജ്യോത്സവത്തോടും, കേരള പിറവി ദിനത്തോടും അനുബന്ധിച്ചു ബ്ലഡ് ഡോണേഴ്സ് കേരള, ബെംഗളൂരു ചാപ്റ്ററും, നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ, ബെംഗളൂരുവും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വി.ബി.എച്ച്.സി.വൈഭവ അപ്പാർട്ട്മെന്റ് യോഗ സെന്ററിൽ നാരായണ ഹൃദയാലയ ആശുപത്രിയുമായി സഹകരിച്ചു നടത്തിയ രക്ത ദിന ക്യാമ്പിൽ അൻപത്തി ഏഴോളം പേർ രക്തദാനം ചെയ്ത് ബ്ലഡ് ഡോണേഴ്സ് കേരള ബെംഗളൂരുവിന്റെ ജീവൻരക്ഷായജ്ഞത്തിൽ പങ്കുചേർന്നു. എടുത്തു പറയേണ്ട മറ്റൊരു ഒരു കാര്യം, 57 ദാതാക്കളിൽ 16 ദാതാക്കൾ സ്ത്രീകൾ ആയിരുന്നു എന്നതാണ്. 57ൽ 10 പേർ…

Read More

രക്ത ദാന ക്യാമ്പ് നടത്തുന്നു.

ബെംഗളൂരു : കർണാടക രാജ്യോത്സവ-കേരളപ്പിറവിയോടനുബന്ധിച്ച് അനേക്കൽ നൻമ മലയാളി കൾച്ചറൽ അസോസിയേഷൻ്റെയും ബ്ലഡ് ഡോണേഴ്സ് കേരളയുടെയും ആഭിമുഖ്യത്തിൽ ബൊമ്മസാന്ദ്ര നാരായണ ഹെൽത്ത് സിറ്റിയുടെ സഹകരണത്തോടെ വി.ബി.എച്ച്.സി വൈഭവ ക്യാമ്പസിൽ വച്ച് ഇന്ന് രക്ത ദാന ക്യാമ്പ് നടത്തുന്നതായി പ്രോഗ്രാം കോർഡിനേറ്റർ ജിതേഷ് അമ്പാടി അറിയിച്ചു.

Read More
Click Here to Follow Us