ഇഎംഎസ് പഠനവേദി മാർക്സിയൻ സംവാദം 18ന് മഹാലക്ഷ്മി ലേഔട്ടില്‍

ബെംഗളൂരു ∙ ഇഎംഎസ് പഠനവേദിയുടെ നേതൃത്വത്തിൽ മാർക്സിയൻ പഠനസംവാദം 18നു രാവിലെ പത്തിനു മഹാലക്ഷ്മി ലേഔട്ടിലെ ഇഎംഎസ് ഭവനത്തിൽ നടക്കും. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപതു വർഷങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ പ്രഫ. പ്രഭാത് പട്നായിക് മുഖ്യപ്രഭാഷണം നടത്തും. ആർ.വി.ആചാരി അധ്യക്ഷത വഹിക്കുമെന്നു കൺവീനർ സുദേവൻ പുത്തൻചിറ അറിയിച്ചു. ഫോൺ: 9986508075

Read More

ദൂരവാണിനഗർ കേരളസമാജം സാഹിത്യസംവാദം നാളെ

ബെംഗളൂരു∙ ദൂരവാണിനഗർ കേരളസമാജത്തിന്റെ നേതൃത്വത്തിലുള്ള സാഹിത്യസംവാദം നാളെ വൈകിട്ട് നാലിനു കെആർ പുരം ജൂബിലി സ്കൂളിൽ നടക്കും. എഴുത്തും നവോത്ഥാനവും എന്ന വിഷയത്തിൽ നടത്തുന്ന സംവാദത്തിൽ പ്രഫ. എം.എം. നാരായണൻ മുഖ്യപ്രഭാഷണം നടത്തും. ഫോൺ: 9449889858.

Read More

മന്നം മെമ്മോറിയൽ ഷട്ടിൽ  ടൂർണമെന്റ് നാളെ

ബെംഗളൂരു∙ കെഎൻഎസ്എസ് വിമാനപുര കരയോഗത്തിന്റെ നേതൃത്വത്തിൽ മന്നം മെമ്മോറിയൽ ഷട്ടിൽ  ടൂർണമെന്റ് നാളെ രാവിലെ ഒൻപതിനു കലാവേദിയുടെ കലാഭവൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കെഎൻഎസ്എസ് ജനറൽ സെക്രട്ടറി മനോഹരകുറുപ്പ്  ഉദ്ഘാടനം നിർവഹിക്കും.

Read More

കെ എൻ എസ് എസ് പീനിയ കരയോഗത്തിന്റെ നേതൃത്വത്തിൽ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു .

ബെംഗളൂരു : കെ എൻ എസ് എസ് പീനിയ കരയോഗത്തിന്റെ നേതൃത്വത്തിൽ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു . കരയോഗവും മഹിളാവിഭാഗം ഹംസിനിയും നേതൃത്വം നൽകുന്ന മലയാളം ക്ലാസ്സുകളുടെ ഉദ്ഘാടനം മാർച്ച് 4 ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് കരയോഗം ഓഫീസിൽ ചെയർമാൻ രാമചന്ദ്രൻ പാലേരിയും, കൃഷ്ണൻ നമ്പിയാരും ചേർന്ന് നിർവ്വഹിക്കും . തുടർന്ന് മഹിളാ വിഭാഗം ഹംസിനിയുടെ നേതൃത്വത്തിൽ മഹിളാ ദിനാചരണവും , 5 മണിമുതൽ മന്തിലി മീറ്റിംഗും ഉണ്ടായിരിക്കുന്നതാണ്.

Read More

സാഹിത്യ സായാഹ്നം നാളെ ജീവൻഭീമനഗറില്‍.

ബെംഗളൂരു∙ സിപിഎസിയും കാരുണ്യബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റും ചേർന്നൊരുക്കുന്ന സാഹിത്യ സായാഹ്നം നാളെ വൈകിട്ട് നാലിനു ജീവൻഭീമ നഗറിലെ കാരുണ്യ ഹാളിൽ നടക്കും. ആടുജീവിതം നയിക്കുന്ന മലയാളിക്ക് ലോക കേരള സഭ നൽകുന്ന പ്രതീക്ഷകൾ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ച മലയാളം മിഷൻ കോഓർഡിനേറ്റർ ബിലു സി.നാരായണൻ ഉദ്ഘാടനം ചെയ്യും. നിരൂപകൻ പ്രഫ.എം.എം നാരായണൻ മുഖ്യപ്രഭാഷണം നടത്തും. ഫോൺ: 9448100843.

Read More

സോദരി സമാജത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ബെംഗളൂരു ∙ ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ(ഐപിസി) കർണാടക സ്റ്റേറ്റ് വനിതകളുടെ ആത്മീയ സംഘടന സോദരി സമാജത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. സിസി ജോസഫ് (പ്രസി), പെണ്ണമ്മ തോമസ്(വൈസ് പ്രസി), സുജ ജോയ്ക്കുട്ടി(സെക്ര), മേരിക്കുട്ടി ഫിലിപ്പ്(ജോ.സെക്ര), ബീന ലാലു(ട്രഷ).

Read More

ശ്രീനാരായണ സമിതി കുടുംബസംഗമം നടത്തി.

ബെംഗളൂരു : ശ്രീനാരായണ സമിതി കുടുംബസംഗമം പ്രസിഡന്റ് ഡോ. കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ. സുധാകരൻ, വി.കെ. വിജയൻ, കെ.എസ്. സുന്ദരേശൻ, വി. സോമനാഥൻ, ഇ.പി. ഗോവിന്ദൻ, ടി.കെ. മോഹൻ, വൽസല മോഹൻ, സുജാത മോഹൻ എന്നിവർ നേതൃത്വം നൽകി. അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

Read More

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാന്‍ ഒരുങ്ങി മഹാനഗരം;നഗരത്തില്‍ എവിടെയെല്ലാം പൊങ്കാല അര്‍പ്പിക്കാവുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് ഇവിടെ വായിക്കാം.

ബെംഗളൂരു∙ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനുള്ള  ഒരുക്കങ്ങൾ മഹാനഗരത്തിലും പൂർത്തിയായി. നാളെ  ക്ഷേത്രങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ  വിവിധയിടങ്ങളിലായി പൊങ്കാല ചടങ്ങുകൾ നടക്കും. പൊങ്കാലയർപ്പിക്കുന്നതിനുള്ള  അടുപ്പും പൂജാസാമഗ്രികളും  സംഘാടകർതന്നെ ഒരുക്കിയിട്ടുണ്ട്. പുലർച്ചെ അഞ്ചിനുതന്നെ ക്ഷേത്രങ്ങളിൽ പൂജകൾ ആരംഭിക്കുമെങ്കിലും പൊങ്കാല ചടങ്ങുകൾ രാവിലെ പത്തിനാണു തുടങ്ങുക. പൊങ്കാല തളിക്കലിനുശേഷം അന്നദാനവും  ഒരുക്കിയിട്ടുണ്ട്. ∙  സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവീക്ഷേത്രത്തിൽ പൊങ്കാല രാവിലെ പത്തിന് ആരംഭിക്കും. രാവിലെ 5.30നു ഗണപതിഹോമം, കുങ്കുമപ്പറ, അന്നദാനം , ഭക്തിഗാനസുധ.  ഫോൺ: 9844082061. ∙ ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ  പൊങ്കാല നാളെ രാവിലെ പത്തിനു സമിതിയുടെ മൈലസന്ദ്ര,…

Read More

കുട്ടികള്‍ക്ക് നവ്യാനുഭവമായി കണിക്കൊന്ന പരീക്ഷ.

ബെംഗളൂരു : മറുനാട്ടിൽ വളരുന്ന കുട്ടികൾക്ക് ആഘോഷമായി കേരള സർക്കാർ മലയാളം മിഷന്റെ കണിക്കൊന്ന പരീക്ഷ. ബെംഗളൂരുവിലെ മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലൂടെ മാതൃഭാഷയുടെ മധുരമറിഞ്ഞ അഞ്ഞൂറോളം കുരുന്നുകളാണ് ഇന്ദിരാനഗർ കെഎൻഇ സ്കൂളിൽ നടന്ന പരീക്ഷയിൽ പങ്കെടുത്തത്. പരീക്ഷപ്പേടി തീരെയില്ലാതെ നാടൻ പാട്ടുകളുടെയും മറ്റും അകമ്പടിയോടെ ഉൽസവാന്തരീക്ഷത്തിൽ നടന്ന കണിക്കൊന്നയിൽ രക്ഷിതാക്കളും അധ്യാപകരും മലയാളം മിഷൻ പ്രവർത്തകരും ഉൾപ്പെടെ ആയിരത്തിലേറെ പേർ പങ്കെടുത്തു. പാട്ടും കളികളുമായി നടന്ന പരീക്ഷോൽസവം കുട്ടികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി. 20 പേർ വീതമുള്ള ഇരുപത്തഞ്ചോളം ചെറു ഗ്രൂപ്പുകളായി തിരിച്ച്, രണ്ടുവീതം അധ്യാപകരുടെ…

Read More

എസ്എൻഡിപി ബെന്നാർഘട്ടെ റോഡ് ശാഖ കുടുംബ പൂജ

ബെംഗളൂരു∙ എസ്എൻഡിപി യൂണിയൻ ബെന്നാർഘട്ടെ റോഡ് ശാഖയുടെ നേതൃത്വത്തിൽ കുടുംബ പൂജ നടത്തി. പ്രസിഡന്റ് ഹരിദാസൻ, എം.കെ.രാജേന്ദ്രൻ, വാസുദേവൻ, വിജയൻ, മോഹനൻ, ഉദയകുമാർ, സജിനി, ഷീജ, ജ്യോതി എന്നിവർ നേതൃത്വം നൽകി.

Read More
Click Here to Follow Us