കൊച്ചി: ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമ അറസ്റ്റിൽ. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് കേസ്. പത്തനംതിട്ട പൊലീസാണ് രഹനയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു. പത്തനംതിട്ട ടൗൺ സി ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് രഹനയെ അറസ്റ്റ് ചെയ്തത്. രഹനയെ പത്തനംതിട്ടയിലേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് ആന്ധ്രയിൽ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്ക്കൊപ്പം ദര്‍ശനം…
Read MoreAuthor: News Desk
അംബരീഷിന് വിട ചൊല്ലി നഗരം;കണ്ഠീരവ സ്റ്റുഡിയോയിൽ അവസാനിക്കുന്നത് പതിറ്റാണ്ടുകള്‍ നീണ്ട ചലച്ചിത്ര-രാഷ്ട്രീയ സപര്യ.
ബെംഗളൂരു: സുപ്പര്‍ താരവും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ അംബരീഷിന് നാട് വിടചൊല്ലി. ബെംഗളൂരു നന്ദിനി ലേ ഔട്ടിലെ കണ്ഠീരവ സ്റ്റുഡിയോയിൽ, കന്നഡ സൂപ്പർതാരമായിരുന്ന ഡോ. രാജ്‌കുമാറിന്റെ സ്മാരകത്തിന് സമീപം പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. മകൻ അഭിഷേക് ചിതയ്ക്ക് തീകൊളുത്തി. ഭാര്യ സുമലതയും കുടുംബാംഗങ്ങളും പങ്കെടുത്തു. ചിതയിലേക്കുവെച്ച മൃതദേഹത്തിൽ സുമലത വിതുമ്പിക്കൊണ്ട് അന്ത്യചുംബനമേകി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് മകൻ അന്ത്യകർമങ്ങൾ പൂർത്തിയാക്കിയത്. വൻജനാവലിയാണ് അന്ത്യച്ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനെത്തിയത്. കനത്ത പോലീസ് സുരക്ഷയോടെയായിരുന്നു ചടങ്ങുകൾ.സ്വന്തം നാടായ മാണ്ഡ്യയിലെ വിശ്വേശ്വരയ്യ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം പതിനൊന്നുമണിയോടെയാണ് വ്യോമസേനാ…
Read Moreശബരിമലയിൽ നിരോധനാജ്ഞ ഇന്ന് അവസാനിക്കും.
പത്തനംതിട്ട: ശബരിമലയിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും. സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിരോധനാജ്ഞ ദീർഘിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാത്രി സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് സംഘം ചേർന്നവരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ നിരോധനാജ്ഞ ദീർഘിപ്പിച്ചേക്കുമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് എഡിഎമ്മിൽ നിന്നും കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. തുലാമാസ പൂജയ്ക്ക് ശേഷം ഇത് നാലാം വട്ടമാണ് ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ,സന്നിധാനം എന്നീ മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്.
Read Moreറിബല്‍ സ്റ്റാറിന്റെ അന്ത്യനിദ്ര അണ്ണാവരു രാജ്കുമാറിനൊപ്പം കണ്ഠീരവ സ്റ്റുഡിയോയിൽ.
ബെംഗളൂരു : സിനിമ താരവും മുന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിയും കോണ്‍ഗ്രെസ് നേതാവുമായിരുന്ന അംബരീഷിന്റെ (66) മൃതുദേഹം ഇന്ന് നന്ദിനി ലേഔട്ടിലെ കണ്ഠീരവ സ്റ്റുഡിയോയില്‍ നടക്കും.കന്നഡ സിനിമ ഇതിഹാസ താരം രാജ്കുമാറിന് സമീപമാണ് അംബരീഷിന് ചിത ഒരുക്കുന്നത് . ഇന്ന് രാവിലെ 11 മണിയോടെ മാണ്ഡ്യയില്‍ നിന്നും ഭൌതിക ശരീരം നഗരത്തിലെ എച് എ എല്‍ വിമാനത്താവളത്തില്‍ എത്തിക്കും,തുടര്‍ന്ന് റോഡ് മാര്‍ഗം കണ്ഠീരവ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോകും. http://h4k.d79.myftpupload.com/archives/26424 http://h4k.d79.myftpupload.com/archives/26401 http://h4k.d79.myftpupload.com/archives/26391
Read Moreമുന്‍കേന്ദ്രമന്ത്രി സികെ ജാഫര്‍ ഷെരീഫിന്റെ സംസ്കാരം ഇന്ന് ഖദിരിയ മസ്ജിദില്‍.
ബെംഗളൂരു : ഇന്നലെ ദിവംഗതനായ മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയും കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവുമായ സി കെ ജാഫര്‍ ഷെരീഫിന്റെ ഭൌതിക ശരീരം ഇന്ന് ഉച്ചക്ക് 12:00 മണിമുതല്‍ 12:30 വരെ ക്വീന്‍സ് റോഡിലെ കര്‍ണാടക പി സി സി ആസ്ഥാനത്ത് പൊതു ദര്‍ശനത്തിന് വക്കും. അതിനു ശേഷം 01:30 ന് നന്ദി ദുര്‍ഗ റോഡിലെ ഖാദരിയ മസ്ജിദില്‍ ഖബറടക്കും. http://h4k.d79.myftpupload.com/archives/26412
Read Moreമുന്‍നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി”റിബല്‍ സ്റ്റാര്‍”അംബരീഷിന്റെ ഭൌതിക ശരീരം ഹെലികോപ്റ്റര്‍ മാര്‍ഗം മാണ്ഡ്യയിലേക്ക്;നാളെ രാവിലെ വരെ പൊതു ദര്‍ശനത്തിന് ശേഷം ബെംഗളൂരുവില്‍ അന്തിമ യാത്ര.
ബെംഗളൂരു : മുന്‍നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി ഇന്നലെ അന്തരിച്ച കന്നഡ സൂപ്പര്‍ താരം “റിബല്‍ സ്റ്റാര്‍”അംബരീഷിന്റെ ഭൌതിക ശരീരം ഹെലികോപ്റ്റര്‍ മാര്‍ഗം മാണ്ഡ്യയിലേക്ക് കൊണ്ട് പോകുന്നു.കണ്ഠീരവാ സ്റ്റേഡിയത്തിലെ പൊതു ദര്‍ശനത്തിന് ശേഷം ഭൌതിക ശരീരം എച് എ എല്‍ വിമാനത്താവളത്തിലെ ഹെലിപാടിലേക്ക് കൊണ്ടുപോകുകയാണ് ഇപ്പോള്‍. അവിടെ നിന്നും അമ്ബരീഷിന്റെ ജന്മ ദേശമായ മാണ്ഡ്യയിലേക്ക് കൊണ്ട് പോകുകയും നാളെ രാവിലെ വരെ പൊതു ദര്‍ശനത്തിന് വക്കുകയും ചെയ്യും ,തിരിച്ചു ബെംഗളൂരുവില്‍ കൊണ്ട് വന്നതിനു ശേഷം അന്തിമ ചടങ്ങുകളും സംസ്കാരവും നടക്കും. ഇന്ന് രാവിലെ രജനീകാന്ത് അടക്കമുള്ള ദക്ഷിണേന്ത്യയിലെ സഹ പ്രവര്‍ത്തകരും മുഖ്യമന്ത്രിയും ഉപ…
Read Moreനഗരത്തിലേക്ക് വരികയായിരുന്ന കേരള ആര്‍ടിസി ഡ്രൈവര്‍ക്ക് നേരെ ക്രൂരമായ ആക്രമണം;കാര്‍ കുറുകെ നിര്‍ത്തി ചാടിയിറങ്ങി ഇരുമ്പുവടി കൊണ്ട് തലക്കടിക്കുകയായിരുന്നു;ഡ്രൈവര്‍ ആശുപത്രിയില്‍;സംഭവം നടന്നത് ബാംഗ്ലൂര്‍ യുനിവേഴ്സിറ്റിക്ക് അടുത്ത് വച്ച്.
ബെംഗളൂരു : ഇന്നലെ രാത്രി പത്തു മണിക്ക് കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ATC 246 (KL-15-A-1986) കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് (കേരള RTC) സൂപ്പര്‍ എക്സ്പ്രസ്സ് ബസിലെ ഡ്രൈവർ ശ്രീ. അനിൽ കുമാറിനെ ബാംഗ്ളൂർ യൂണിവേഴ്സിറ്റിക്കടുത്തു വച്ച് ക്രൂരമായി ആക്രമിച്ചു. ഇന്നോവ കാറിൽ (KA-01-MR-9920) വന്ന അക്രമികള്‍ ബസിന് കുറുകെ വണ്ടി നിർത്തുകയും അസഭ്യം പറയുകയും, ഇരുമ്പു കമ്പി കൊണ്ട് ഡ്രൈവറുടെ തലക്കടിക്കുകയുമാണ് ചെയ്തത്. പരിക്ക് പറ്റിയ ഡ്രൈവറെ തൊട്ടു പിന്നാലെ വന്ന വടകര കേരള ആര്‍ ടി സി ബസിൽ ബസ് സ്റ്റാൻഡിൽ,എത്തിക്കുകയും…
Read Moreകോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നാടകത്തിനെതിരെ പ്രതിഷേധവുമായി സംഘടനകള്‍.
കോഴിക്കോട്: കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നാടകത്തിനെതിരെ മുസ്ലീം സംഘടനകളുടെ പ്രതിഷേധം. ഇസ്ലാം മതത്തെ അപകീർത്തിപ്പെടുത്തുന്നതാണ് നാടകത്തിന്‍റെ പ്രമേയമെന്നാണ് ആക്ഷേപം. മേമുണ്ട ഗവൺമെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച കിതാബ് എന്ന നാടകമാണ് വിവാദമായിരിക്കുന്നത്. മുസ്ലീം പള്ളിയിൽ ബാങ്ക്‍വിളിക്കുന്ന മുക്രിയുടെയും മകളുടെയും ജീവിതമാണ് നാടകത്തിന്‍റെ ഇതിവൃത്തം. ബാങ്ക് വിളിക്കാൻ മുക്രിയുടെ മകൾ ആഗ്രഹം പ്രകടിപ്പിക്കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് നാടകത്തിലുള്ളത്. ഇതാണ് പ്രകോപനത്തിന് കാരണം. നാടകത്തിന്‍റെ പ്രമേയത്തില്‍ പ്രതിഷേധിച്ച് മേമുണ്ട സ്കൂളിലേക്ക് യൂത്ത്‍ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചിൽ നേരിയ…
Read Moreബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ റിപ്പോർട്ടിലെ പിഴവുകളിൽ വെട്ടിലായി പൊലീസ്;ജാമ്യത്തെ എതിർത്ത് കോടതിയിൽ നൽകിയ റിപ്പോർട്ടില്‍ പൊട്ടതെറ്റുകള്‍.
തിരുവനന്തപുരം: ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ റിപ്പോർട്ടിലെ പിഴവുകളിൽ വെട്ടിലായി പൊലീസ്. ജാമ്യത്തെ എതിർത്ത് കോടതിയിൽ നൽകിയ റിപ്പോർട്ടിലെ പിഴവ് തിരുത്തി പൊലീസ് പുതിയ റിപ്പോർട്ട് നൽകി. ഏഴു കേസുകളിൽ പ്രതിയായ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പത്തനംതിട്ട മുൻസിഫ് കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ട്. ഈ റിപ്പോർട്ട് തള്ളിയ കോടതി നിലയ്ക്കലിൽ പെലീസിനെ മർദ്ദിച്ചെന്ന കേസിൽ ജാമ്യം അനുവദിച്ചു. പമ്പ പൊലീസ് നൽകിയ റിപ്പോർട്ടിലെ പിഴവുകള്‍ പുറത്തായതോടെയാണ് പൊലീസ് വെട്ടിലായത്. അബന്ധം മനസസിലാക്കിയ പൊലീസ് പുതിയ റിപ്പോർട്ട് ഇന്നലെ കോടതിയിൽ നൽകി. സുരേന്ദ്രനെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ്…
Read Moreനടവരവ് കുറയ്ക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങള്‍ വിലപ്പോകില്ല;ദേവസ്വം ബോർഡിന് പ്രതിസന്ധിയുണ്ടായാൽ സർക്കാർ സഹായിക്കും.
തിരുവനന്തപുരം: നടവരവ് കുറയ്ക്കാൻ ബിജെപിയും സംഘപരിവാറും ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോർഡിന് പ്രതിസന്ധിയുണ്ടായാൽ സർക്കാർ സഹായിക്കും. യുവതീ പ്രവേശനം രണ്ടു ദിവസത്തേക്ക് നിജപ്പെടുത്താനുള്ള പ്രൊപ്പോസൽ സർക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്. കോടതി തീരുമാനം എന്തായാലും അനുസരിക്കും. തന്ത്രിയും മുഖ്യമന്ത്രിയുമായി ഇതു സംബന്ധിച്ച് പിന്നീട് ആശയ വിനിമയം നടത്തിയതായി അറിയില്ലെന്നും കടകംപള്ളി പറഞ്ഞു. അതേസമയം നടവരവ് കുറഞ്ഞതിൽ ആശങ്കയില്ലെന്ന് കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാര്‍ പറഞ്ഞു. ക്ഷേത്രങ്ങളെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ക്ഷേത്ര വരുമാനം ചെലവാക്കുന്നത് ഹൈന്ദവർക്ക് വേണ്ടി…
Read More