രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്നത് നമ്മ ബെംഗളുരുവില്‍;തൊട്ടു പിന്നില്‍ മുംബൈയും ഡല്‍ഹിയും;ഉയര്‍ന്ന ശമ്പളം കിട്ടുന്നത് സോഫ്റ്റ്‌വെയര്‍ മേഖലയില്‍ ഉള്ളവര്‍ക്ക് ആണെന്നത് വെറും തെറ്റിദ്ധാരണ;ലിങ്ക്ഡിന്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ.

ബെംഗളുരു: നമ്മുടെ  രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്നത് നമ്മ ബെംഗളുരുവില്‍ ആണെന്ന് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.ലിങ്ക്ഡിന്‍ നടത്തിയ പഠനത്തില്‍  മുംബൈയും ഡല്‍ഹിയും തൊട്ടുപിന്നിലുണ്ട്. പ്രതിവര്‍ഷം ബെംഗളുരുവില്‍ നല്‍കുന്നത് ശരാശരി 11,67,337 രൂപയാണ്. മുംബൈയിലാകട്ടെ ഇത് 9,03,929രൂപയും ഡല്‍ഹിയില്‍ 8,99,486 രൂപയുമാണ്. ഹൈദരാബാദില്‍ 8,45,574 രൂപ നല്‍കുമ്പോള്‍ ചെന്നൈയിലിത് 6,30,920 രൂപയാണ്. ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ് മേഖലയിലെ ജോലിക്കാണ് ഉയര്‍ന്ന വേതനം നല്‍കുന്നത്. പ്രതിവര്‍ഷം 15 ലക്ഷം രൂപയോളംവരും. സോഫ്റ്റ് വെയര്‍മേഖലയിലെ ജോലിക്ക് 12 ലക്ഷവും കണ്‍സ്യൂമര്‍ മേഖലയിലെ ജോലിക്ക് ഒമ്പത് ലക്ഷവുമാണ് ശരാശരി പ്രതിവര്‍ഷം…

Read More

ഭക്തര്‍ ചെറുത്തു,കോടതി എതിര്‍ത്തു;ശബരിമലയിലെ നിരോധനാജ്ഞ തുടരുന്നത് ബുദ്ധിയല്ലെന്ന തിരിച്ചറിവ്;നിരോധനാജ്ഞ പിന്‍വലിച്ചു.

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് ശുപാര്‍ശ ചെയ്തു കൊണ്ട് തഹസില്‍ദാര്‍മാരുടെ റിപ്പോര്‍ട്ട്. നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കേയാണ് റാന്നി, കോന്നി തഹസില്‍ദാര്‍മാര്‍ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് ശുപാര്‍ശ ചെയ്തു കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള മേഖലയിലാണ്  നിരോധനാജ്ഞ പ്രാബല്യത്തിലുള്ളത്. നിലവില്‍ സന്നിധാനത്ത് സംഘര്‍ഷാവസ്ഥയില്ല. പ്രതിഷേധക്കാരുടെ സാന്നിധ്യം സന്നിധാനത്ത് ഉണ്ടെങ്കിലും അവര്‍ പ്രകോപനപരമായ രീതിയിലേക്ക് സമരം മാറ്റിയിട്ടില്ല. സന്നിധാനത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ എല്ലാം തന്നെ ഉടന്‍ മാറ്റണം. നിയന്ത്രണങ്ങള്‍ പഭക്തര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പന്പ– നിലയ്ക്കല്‍ റൂട്ടില്‍ ഒരു തരത്തിലുള്ള…

Read More

പ്രായ പൂർത്തിയാകാത്ത ചെറുമകളുടെ വിവാഹം നടത്താൻ വിസമ്മതിച്ച വയോധികനെ മകൻ ക്രൂരമായി കൊലപ്പെടുത്തി.

ബെംഗളൂരു: പ്രായ പൂർത്തിയാകാത്ത ചെറുമകളുടെ വിവാഹം നടത്താൻ വിസമ്മതിച്ച വയോധികനെ മകൻ ക്രൂരമായി കൊലപ്പെടുത്തി. കർണാടകത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. ഇവിടെ ദൊഡ്ഡബെല്ലാപുര കരെനഹള്ളി എന്ന സ്ഥലത്തായിരുന്നു സംഭവം.   ഈശ്വരപ്പ(70) എന്നയാളാണ് കൊല്ലപ്പെട്ടത്. വധവുമായി ബന്ധപ്പെട്ട് ഈശ്വരപ്പയുടെ മകൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ തന്നെ വരന്റെ പിതാവ് സുബ്രഹ്മണി ഒളിവിൽ പോയിരിക്കുകയാണ്. 15കാരിയായ മകളെ സുബ്രഹ്മണിയുടെ മകനെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാൻ കുമാർ ശ്രമം നടത്തിയിരുന്നു. എന്നാൽ കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും 18 വയസായിട്ടെ വിവാഹം നടത്തു എന്നും ഈശ്വരപ്പ ഉറച്ച…

Read More