പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയ്ക്ക് തകര്‍പ്പന്‍ വിജയം. മോണ്ട്‌പെല്ലിയറിനെ രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് പി.എസ്.ജി തകര്‍ത്തത്. സൂപ്പര്‍ താരം നെയ്മര്‍ ഇരട്ട ഗോളുകളുമായി തിളങ്ങി. 43-ാം മിനിറ്റിലും 51-ാം മിനിറ്റിലുമാണ് നെയ്മർ ഗോൾ നേടിയത്. പുതുമുഖം റെനറ്റോ സാഞ്ചസ്, സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ എന്നിവരും പി.എസ്.ജിക്ക് വേണ്ടി ലക്ഷ്യം കണ്ടു. ഫലായി സാക്കോയുടെ സെല്‍ഫ് ഗോളും ടീമിനെ സഹായിച്ചു. മോണ്ട് പെല്ലിയറിനായി വഹ്ബി ഖാസ്രിയും എന്‍സോ ജിയാനി ടാറ്റോ എംബിയായിയും സ്‌കോര്‍ ചെയ്തു. കളിയിലുടനീളം ആധിപത്യം പുലർത്തിയ പി.എസ്.ജിക്ക് വേണ്ടി നെയ്മർ-മെസി-എംബാപ്പെ…
Read MoreAuthor: News Desk
ഹൈബി ഈഡനെതിരായ സോളാർ പീഡന കേസിൽ തെളിവില്ലെന്ന് സി.ബി.ഐ; കേസ് അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ഹൈബി ഈഡനെതിരായ സോളാർ പീഡന കേസ് സി.ബി.ഐ അവസാനിപ്പിക്കുന്നു. തെളിവില്ലെന്ന് കാണിച്ച് സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകി. തെളിവ് നൽകാൻ പരാതിക്കാരിക്ക് സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എം.എൽ.എ ഹോസ്റ്റലിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. സി.ബി.ഐ സംഘം രജിസ്റ്റർ ചെയ്ത ആറ് കേസുകളിലെ ആദ്യ കേസിന്‍റെ അന്വേഷണ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. ആറ് കേസുകളാണ് സോളാർ പീഡന പരാതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർ ചെയ്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണു ഗോപാൽ, എ.പി. അനിൽകുമാർ, ഹൈബി ഈഡൻ,…
Read Moreത്രിവർണശോഭയിൽ പുതുവൈപ്പ് ലൈറ്റ് ഹൗസ്
എളങ്കുന്നപ്പുഴ: സ്വാതന്ത്ര്യദിനത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ത്രിവർണ്ണ ശോഭയിൽ മുങ്ങി പുതുവൈപ്പ് ലൈറ്റ്ഹൗസ്. 46 മീറ്റർ ഉയരത്തിലാണ് ത്രിവർണനിറത്തിൽ ബൾബുകൾ വെളിച്ചം പുറപ്പെടുവിക്കുന്നത്. ഓഗസ്റ്റ് 15 വരെ ലൈറ്റ് ഹൗസ് പ്രകാശപൂരിതമായി തുടരും. പുതുവൈപ്പ് എസ് ജെ ലൈറ്റ് ആൻഡ് സൗണ്ട്സ് ആണ് മനോഹരമായ ഈ ദൃശ്യങ്ങൾ ഒരുക്കിയത്. സന്ദർശകർക്ക് രാത്രിയിൽ ലൈറ്റ് ഹൗസിൽ പ്രവേശിക്കാൻ അനുവാദമില്ല. പുറത്തുനിന്ന് കാണാം. രാവിലെ 10 മുതൽ 6 വരെയാണ് സന്ദർശകരെ അനുവദിക്കുക.
Read Moreഉപേക്ഷിച്ചത് 8 ലക്ഷം ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍; ബിഎസ്എൻഎൽ നല്‍കാനുള്ളത് 20 കോടി
കൊച്ചി: ഒരിക്കല്‍ ‘സ്റ്റാറ്റസ് സിമ്പലാ’യിരുന്ന ലാന്‍ഡ് ഫോണുകള്‍ താമസിയാതെ ഓര്‍മയാകുമെന്ന സൂചനയാണ് ബി.എസ്.എന്‍.എലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരള സർക്കിൾ ചീഫ് ജനറൽ മാനേജരുടെ ഓഫീസിൽ നിന്നുള്ള കണക്കുകൾ പ്രകാരം 2017 മുതൽ ഇതുവരെ 812971 പേർ ലാൻഡ്ലൈൻ ഉപേക്ഷിച്ചതായി ബിഎസ്എൻഎൽ അറിയിച്ചു. ഉപഭോക്താക്കൾ ലാൻഡ് ലൈൻ ഉപേക്ഷിച്ചെങ്കിലും ഡെപ്പോസിറ്റായി നൽകിയ 20.40 കോടി ബിഎസ്എൻഎൽ ഇതുവരെ നൽകിയിട്ടില്ല. ഒ.വൈ.ടി സ്‌കീമില്‍ ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ എടുത്തവര്‍ ഡെപ്പോസിറ്റായി നല്‍കിയ 5000 രൂപയിനത്തിലും 230185 രൂപ തിരികെ നല്‍കാനുണ്ട്.
Read Moreലാലിഗ: ആദ്യ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് സമനില
ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗ സീസണിലെ ആദ്യ മത്സരം കളിച്ച ബാഴ്സലോണയ്ക്ക് സമനിലയോടെ തുടക്കം. റയോ വയ്യെക്കാനോയാണ് ബാഴ്സയെ സമനിലയിൽ തളച്ചത്. ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പില്‍ നടന്ന മത്സരത്തില്‍ പുതിയ താരങ്ങളായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, റാഫിന്യ, ക്രിസ്റ്റ്യന്‍സണ്‍ എന്നിവര്‍ ആദ്യ ഇലവനില്‍ തന്നെ സ്ഥാനം നേടി. പകരക്കാരനായി ഫ്രാങ്ക് കെസിയും എത്തി. ബാഴ്‌സ രണ്ട് തവണ ഗോള്‍വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ നേടിയില്ല. നായകനും മധ്യനിരതാരവുമായ…
Read Moreശതകോടീശ്വരൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു: ഇന്ത്യൻ ഓഹരി വിപണിയിലെ അതികായൻ
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിലെ അദ്ഭുത മനുഷ്യനായി വിലയിരുത്തപ്പെടുന്ന രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലർച്ചെ മുംബൈയിലെ വസതിയിൽ വെച്ച് ആരോഗ്യനില വഷളായി. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആകാശ എയർ സർവീസ് ആരംഭിച്ച ഉടനാണ് നെടുംതൂണായ രാകേഷ് ജുൻജുൻവാല തന്റെ ഇതിഹാസ സമാനമായ ബിസിനസ് ജീവിതം ചരിത്രത്തിന്റെ ഭാഗമാക്കി തിരശീലയ്ക്ക് പിന്നിലേക്ക് മാഞ്ഞുപോകുന്നത്. വെറും 5000 രൂപയുമായി നിക്ഷേപക രംഗത്തേക്ക് വന്ന ജുൻജുൻവാല സ്വപ്രയത്നം കൊണ്ട് ഉന്നതങ്ങൾ കീഴടക്കിയ വ്യക്തിയാണ്. രാജ്യത്തെ അതിസമ്പന്നരിൽ 36ാം സ്ഥാനത്തായിരുന്ന അദ്ദേഹത്തിന്റെ ആസ്തി മരിക്കുമ്പോൾ…
Read Moreആദ്യം കാവിക്കൊടി, പിന്നെ മനുഷ്യനെന്ന് പ്രചാരണം; മലകയറിയ വനംവകുപ്പ് കണ്ടത് ടെഡിബിയർ
ചെറുതോണി: പാൽക്കുളംമേട്ടിന് മുകളിൽ കാവിക്കൊടി കണ്ടുവെന്നായിരുന്നു ആദ്യത്തെ വാർത്ത. പിന്നീട് അവിടെ മനുഷ്യനുണ്ടെന്നായി പ്രചാരണം. ആരെങ്കിലും കുടുങ്ങിയതാവാം എന്ന് കരുതി പോലീസും അഗ്നിരക്ഷാസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും മല മുകളിലെത്തിയപ്പോൾ കണ്ടത് ഹൈഡ്രജൻ ബലൂൺ. പാൽക്കുളംമേട്ടിന് മുകളിൽ ആരോ കാവിക്കൊടി സ്ഥാപിച്ചിട്ടുണ്ടെന്നും രാത്രിയിൽ ടോർച്ചിന്‍റെ പ്രകാശം കണ്ടെന്നുമാണ് പൊലീസിന് സന്ദേശം ലഭിച്ചത്. സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തിയെങ്കിലും മലമുകളിലെത്താൻ കഴിഞ്ഞില്ല. പാറപ്പുറത്ത് എന്തോ കാവി നിറത്തിലുള്ള വസ്തു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു തുടർന്ന് വനംവകുപ്പനെ വിവരമറിയിക്കുകയായിരുന്നു ഡെപ്യൂട്ടി റേഞ്ചർ ജോജി എം ജേക്കബിന്‍റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ…
Read Moreബീഹാറില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ആഗസ്റ്റ് 16ന്
പട്‌ന: ബീഹാറിലെ മഹാഗഡ്ബന്ധന്‍ സർക്കാരിൽ കോൺഗ്രസിന് എത്ര മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്ന് തീരുമാനിച്ചു. സഖ്യകക്ഷികളുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. ഇതോടെ ബിഹാറിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഓഗസ്റ്റ് 16ന് നടക്കും. എഐസിസി ബീഹാറിന്‍റെ ചുമതലയുള്ള ഭക്ത ചരൺ ദാസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. കോൺഗ്രസ്സിന് ലഭിക്കുന്ന മന്ത്രിസ്ഥാനങ്ങളുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ല. സഭയിലെ പാർട്ടിയുടെ ശക്തി അനുസരിച്ചായിരിക്കും സീറ്റുകളെന്നും ആരൊക്കെയാണെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും ചരണ്‍ ദാസ് കൂട്ടിച്ചേര്‍ത്തു.
Read More75-ാമത് സ്വാതന്ത്ര്യ ദിനാഘോഷം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഫ്രീഡം വാക്കത്തോൺ
തിരുവനന്തപുരം: 75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ നേതൃത്വത്തിൽ ഫ്രീഡം വാക്കത്തോൺ സംഘടിപ്പിച്ചു. ചാക്ക ഇന്‍റർനാഷണൽ ടെർമിനലിൽ നിന്ന് ഓൾ സെയിന്‍റ്സ് കോളേജിലേക്കും തിരിച്ചുമാണ് വാക്കത്തോൺ നടന്നത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി റീജിയണൽ ഡയറക്ടർ ശശീന്ദ്രൻ പരിപാടി ഫ്ളാഗ് ഓഫ് ചെയ്തു. ദേശീയപതാകകളുമേന്തിയുള്ള ഫ്രീഡം വാക്കത്തോണിൽ വിമാനത്താവളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറിലധികം പേർ പങ്കെടുത്തു. സ്വാതന്ത്ര്യദിന പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്.
Read Moreകരിങ്കല്ല് കയറ്റി വന്ന ലോറികള്‍ക്ക് നേരെ ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണം
പൊള്ളാച്ചി: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കരിങ്കല്ല് കയറ്റി വന്ന ലോറികള്‍ക്ക് നേരെ ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണം. പൊള്ളാച്ചിയിൽ നിന്ന് കേരളത്തിലേക്ക് ലോഡുമായി പുറപ്പെട്ട ലോറികളാണ് ബി ജെ പി പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തത്. കേരളത്തിലേക്ക് അനധികൃതമായി കരിങ്കല്ല് കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രാദേശിക ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി ഇവര്‍ മൂവരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പൊള്ളാച്ചിയിലെ ക്വാറികളിൽ നിന്ന് പാലക്കാട് വഴിയാണ് കേരളത്തിലേക്ക് കരിങ്കല്ലുകള്‍ എത്തുന്നത്. എന്നാൽ അനുവദനീയമായതിലും കൂടുതൽ കല്ലുകൾ…
Read More