കശ്‍മീർ പരാമർശം: ജലീലിനെ തള്ളി ഗവർണർ

തിരുവനന്തപുരം: കശ്മീരുമായി ബന്ധപ്പെട്ട് വിവാദ പരാര്‍ശം നടത്തിയ ഇടത് എംഎല്‍എ കെ.ടി.ജലീലിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജലീലിന്റെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ ഗവര്‍ണര്‍, ഇത്തരമൊരു പരാമർശം തന്നെ ആശ്ചര്യപ്പെടുത്തിയെന്നും വ്യക്തമാക്കി. പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ജലീലിന്റെ കശ്മീർ പരാമർശത്തെപ്പറ്റി രോഷാകുലനായാണു ഗവർണർ സംസാരിച്ചത് ‘ജലീലിന്റെ കശ്മീർ പരാമർശം കണ്ടു. അത് വളരെ ദൗർഭാഗ്യകരമായി, അംഗീകരിക്കാനാവില്ല. വളരെയധികം വേദനിപ്പിച്ചു. ഇത് അറിഞ്ഞിട്ടു പറഞ്ഞതാണോ, അതോ അജ്ഞത കൊണ്ട് പറഞ്ഞതാണോയെന്ന് ആശ്ചര്യപ്പെട്ടു. ഇത്രയും അപമാനകരമായ പരാമർശത്തെ കുറിച്ച് നമ്മൾ വീണ്ടും…

Read More

കിളിമഞ്ചാരോയില്‍ ദേശീയപതാക ഉയര്‍ത്തി മലയാളി

കൊല്ലം: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് എല്ലാവരും അവരവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തി. എന്നാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചരോയിൽ പതാക ഉയർത്താൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് കരുനാഗപ്പള്ളി ആദിനാട് ബാബുനിവാസിലെ ജിജോ ബാബു. കഴിഞ്ഞ മാസം 14ന് പൗർണമി ദിവസം കിളിമഞ്ചാരോയിലെത്തിയ ജിജോയും സംഘവും കിളിമഞ്ചരോ കയറിയ ശേഷം കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. “പണ്ട് ആംബോസെല്ലി ദേശീയോദ്യാനത്തില്‍ നിന്ന് കിളിമഞ്ചാരോ കണ്ടപ്പോ തോന്നിയ മോഹമാണ് അതൊന്നു കീഴടക്കണമെന്നത്. ഉഗാണ്ടയിലെ മലയാളി സുഹൃത്തുക്കളായ തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി ആര്‍തര്‍ ആന്റണി, ഇഗ്‌നേഷ്യസ്…

Read More

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം: ചെനാബ് റെയില്‍വേ പാലം ഉദ്ഘാടനത്തിനൊരുങ്ങി

കശ്മീർ: കശ്മീരിലെ ചെനാബ് റെയില്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പ്പാലമാണ്. 1.3 കിലോമീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 1179 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരം കൂടുതലുണ്ട് ഇതിന്. അത്ര എളുപ്പമായിരുന്നില്ല പാലത്തിന്റെ പണി. പർവത താഴ്വരകൾക്കിടയിൽ ശക്തമായ കാറ്റ് വീശുന്ന പ്രദേശത്ത് നിന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതെന്നതിനാൽ പാലത്തിന്‍റെ നിർമ്മാണം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാനം ഉള്ള റെയില്‍വേ…

Read More

സര്‍ക്കാരിന്റെ പ്രകടനം നിരാശാജനകം, മധ്യവര്‍ഗ താത്പര്യങ്ങള്‍ക്ക് പ്രമുഖ്യം നല്‍കി; വിമര്‍ശനവുമായി സിപിഐ

കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.ഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം. കഴിഞ്ഞ ഒരു വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ പ്രകടനം നിരാശാജനകമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മധ്യവർഗത്തിന്‍റെ താൽപ്പര്യങ്ങൾക്ക് മാത്രമാണ് സർക്കാർ മുൻഗണന നൽകുന്നതെന്നാണ് പ്രധാന വിമർശനം. വികസന കാഴ്ചപ്പാടുകള്‍ ഇടതുപക്ഷനയങ്ങള്‍ക്ക് പലപ്പോഴും വിരുദ്ധമാകുന്നുണ്ടെന്നും വിമര്‍ശനമുയര്‍ന്നു. വിമര്‍ശനങ്ങളെ ഗൗരവത്തോടെ കാണണമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സി.പി.ഐ പത്തനംതിട്ട, കോട്ടയം ജില്ലാ സമ്മേളനങ്ങളും സർക്കാരിനെതിരെ രൂക്ഷവിമർശനമുയർന്നു. കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും വന്നത് ഇടതുമുന്നണിക്ക് ഗുണകരമായില്ലെന്നും പ്രതിനിധികള്‍ വിലയിരുത്തി. പുതിയ കക്ഷികളെ മുന്നണിയിലേക്ക് ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും മുന്നണിയുടെ ഇടത്…

Read More

‘സി. അച്യുത മേനോന്‍ കേരള വികസന ശില്പി’; സിപിഐ നേതാവിന്റെ പുസ്തകം

തിരുവനന്തപുരം: സി.അച്യുതമേനോനെ കേരളവികസനത്തിന്‍റെ ശിൽപിയായി ഉയര്‍ത്തിക്കാട്ടി സി.പി.ഐ അസി.സെക്രട്ടറി കെ.പ്രകാശ്ബാബുവിന്‍റെ പുസ്തകം. ഭൂപരിഷ്കരണ നിയമവും നാഴികക്കല്ലായ മറ്റ് പദ്ധതികളും ഉൾപ്പെടെയുള്ളവ നടപ്പാക്കിക്കൊണ്ട് കേരളത്തിന്‍റെ വികസനത്തിന് അടിത്തറയിട്ടത് അച്യുതമേനോൻ സർക്കാരാണെന്ന് പുസ്തകത്തിൽ പറയുന്നു. സംസ്ഥാനത്ത് ആദ്യമായി തുടര്‍ഭരണം നേടിയ ഇടത് മുഖ്യമന്ത്രിയാണ് അച്യുതമേനോൻ. അന്ന് പ്രതിപക്ഷത്തായിരുന്ന സി.പി.എം., പ്രതിഷേധങ്ങളും അക്രമങ്ങളും നടത്തി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് വിമര്‍ശനം. “സി. അച്യുതമേനോൻ കേരള വികസന ശിൽപി” എന്ന പുസ്തകം ചൊവ്വാഴ്ച പ്രകാശനം ചെയ്യും. ഇ.എം.എസ് മന്ത്രിസഭയാണ് വികസനത്തിന് ശിലയിട്ടതെന്നുള്ള സി.പി.എമ്മിന്റെ വാദം തള്ളുകയാണ് പ്രകാശ് ബാബു. ഭൂപരിഷ്കരണ…

Read More

ഫിഫ ലോകകപ്പിനെത്തുന്ന കാണികൾക്കായി ക്യാബിൻ ശൈലിയിലുള്ള താമസ സൗകര്യം

ദോഹ: ഫിഫ ലോകകപ്പിനെത്തുന്ന കാണികൾക്കായി 8,000 ലധികം ക്യാബിൻ ശൈലിയിലുള്ള താമസ സൗകര്യങ്ങൾ ലഭ്യമാണ്. കാണികൾക്കുള്ള താമസ സൗകര്യങ്ങളിൽ വ്യത്യസ്തയൊരുക്കുന്ന ഫാൻ ഗ്രാമങ്ങളാളിലാണ് സൗകര്യം ലഭ്യമാകുന്നത്. ക്യാബിൻ ശൈലിയിലുള്ള താമസ സൗകര്യങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകും. വ്യത്യസ്ത വിഭാഗങ്ങളിലാണ് ഇവയുള്ളത്. ഖത്തർ ഫ്രീ സോൺ, ലുസെയ്ൽ മൾട്ടി പർപ്പസ് ഹാൾ,മാൾ ഓഫ് ഖത്തറിന് സമീപം എന്നിവിടങ്ങളിലെ 3 ഫാൻ വില്ലേജുകളിലാണ് ഹോട്ടൽ സേവനങ്ങളോടു കൂടിയ ക്യാബിൻ ശൈലിയിലുള്ള താമസ സൗകര്യവും ലഭ്യമാക്കുന്നത് . അപ്പാർട്ട്മെന്‍റുകൾ, വില്ലകൾ, ഹോട്ടലുകൾ, ക്രൂയിസ് ഷിപ്പ് ഹോട്ടലുകൾ,…

Read More

ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന്‍റെ വില 320 രൂപ ഉയർന്ന് 38,520 രൂപയായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ്ണ വില കൂടിയും കുറഞ്ഞും തുടരുന്നതിനിടെയാണ് ഇന്ന് മാറ്റമില്ലാത്തത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണ വില പവന് 640 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. അതേസമയം , ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 4,815 രൂപയും ഒരു ഗ്രാം വെള്ളിക്ക് 65 രൂപയുമാണ് വിപണനവില.

Read More

75–ാം സ്വാതന്ത്ര്യവാർഷികം: 100 ചരിത്രസംഭവങ്ങൾ കാൻവാസിൽ പകർത്തി കലാകാരന്മാർ

തേഞ്ഞിപ്പലം: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം പ്രമാണിച്ച്, ചേലേമ്പ്രയിൽ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട 100 ചരിത്രസംഭവങ്ങൾക്ക് ഒരൊറ്റ കാൻ‌വാസിൽ പുനർജന്മം നൽകി കലാകാരൻമാർ. ദണ്ഡിയാത്ര, ഉപ്പുസത്യഗ്രഹം, ജാലിയൻ വാലാബാഗ് കൂട്ടക്കൊല തുടങ്ങിയവയുടെ ഓർമകളാണ് 100 പ്രതിഭകൾ വ്യത്യസ്ത ചിത്രങ്ങളായി വരച്ചത്. ചേലേമ്പ്ര എൻഎൻഎം ഹയർസെക്കൻഡറി സ്കൂൾ, ദേവകിയമ്മ മെമ്മോറിയൽ ഫാർമസി, ബിഎഡ്, ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ, ഡിജി ആർക്കിടെക്ചറൽ എന്നീ കോളജുകളിലെ പ്രതിഭകളാണ് 1857ലെ ആദ്യ സ്വാതന്ത്ര്യസമരം മുതൽ‌ 1947ൽ സ്വാതന്ത്ര്യം ലഭിച്ചത് വരെയുള്ള പ്രധാന സംഭവങ്ങളെ രേഖാ ചിത്രങ്ങളാക്കി കാൻവാസിൽ പകർത്തിയത്. മധുരം…

Read More

സ്വാതന്ത്ര്യ സമരസേനാനികളോടൊപ്പം സവര്‍ക്കറിന്റെ ഫോട്ടോ: രോഷാകുലനായി യുവാവ്

ബെംഗളൂരു: ചിത്രപ്രദര്‍ശനത്തില്‍ സ്വാതന്ത്ര്യ സമരസേനാനികളോടൊപ്പം ഹിന്ദുത്വ നേതാവ് സവര്‍ക്കറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയതില്‍ രോഷാകുലനായി യുവാവ്. ശിവമോഗ്ഗയിലെ ബി.എച്ച് റോഡിലെ സിറ്റി സെന്റര്‍ മാളിലാണ് സംഭവം നടന്നത്. മഹാത്മാഗാന്ധിയും ചന്ദ്രശേഖര്‍ ആസാദും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രദർശനത്തിൽ സവർക്കറുടെ ഫോട്ടോ ഉൾപ്പെടുത്തിയിരിക്കുന്നത് കണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. സവർക്കർ സ്വാതന്ത്ര്യസമര സേനാനിയല്ലെന്നും രാജ്യദ്രോഹിയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. സ്വാതന്ത്ര്യ സമരകാലത്ത് നിരവധി മുസ്ലീങ്ങൾ രാജ്യത്തിനായി ത്യാഗം ചെയ്തിട്ടുണ്ടെന്നും അവരുടെ പെയിന്‍റിംഗുകളൊന്നും എവിടെയും പ്രദർശിപ്പിച്ചിട്ടില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.

Read More

പി.വി.സിന്ധു ബി.ഡബ്ല്യു.എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി

ന്യൂഡല്‍ഹി: രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പിവി സിന്ധു ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് പിൻമാറി. ഇടത് കാലിനേറ്റ പരിക്കിനെ തുടർന്നാണ് ചാമ്പ്യൻഷിപ്പിൽ നിന്ന് വിട്ടുനില്‍ക്കുന്നത്. സിന്ധു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. “കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി ഞാൻ സ്വർണ മെഡൽ നേടി. നിർഭാഗ്യവശാൽ, ഞാൻ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറുകയാണ്. കോമൺവെൽത്ത് ഗെയിംസിൽ ക്വാർട്ടർ ഫൈനൽ കളിക്കുമ്പോൾ എനിക്ക് കാലിന് വേദന അനുഭവപ്പെട്ടു. കോച്ച്, ഫിസിയോ എന്നിവരുടെ സഹായത്തോടെയാണ് ടൂർണമെന്‍റ് പൂർത്തിയാക്കിയത്. ഫൈനലിന് ശേഷം എനിക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടു.…

Read More
Click Here to Follow Us