നാനാത്വത്തിൽ ഏകത്വം പിന്തുടരുന്ന ഇന്ത്യയുടെ ഐക്യം പിന്തുടരാൻ ലോകരാജ്യങ്ങൾ ശ്രമിക്കുകയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ‘ഇന്ത്യയുടെ ഐക്യം ലോകം കണ്ട് പഠിക്കേണ്ട വിഷയമാണ്. ഒറ്റനോട്ടത്തിൽ, നാം വ്യത്യസ്തരായി തോന്നാം, പക്ഷേ ഇന്ത്യയുടെ അസ്തിത്വത്തിൽ ഐക്യമുണ്ട്’. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന ‘ഉത്തിഷ്ഠ ഭാരത്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. ‘വൈവിധ്യത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഇന്ത്യയെ കണ്ട് പഠിക്കാനാണ് ലോകം ശ്രമിക്കുന്നത്. സമൂഹത്തിനും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം. രാജ്യത്തെ എല്ലാ ഭാഷകളും ദേശീയ ഭാഷകളാണ്, രാജ്യത്ത് വ്യത്യസ്ത ജാതി…
Read MoreAuthor: News Desk
ഡൽഹിയിലെ പരിപാടികൾ മാറ്റിവച്ച് കെ.ടി ജലീൽ കേരളത്തിലെത്തി
തിരുവനന്തപുരം: കശ്മീർ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പരിപാടികൾ റദ്ദാക്കി കെ.ടി ജലീൽ കേരളത്തിലെത്തി. ഇന്ന് ഉച്ചതിരിഞ്ഞ് മടങ്ങാൻ നേരത്തെ തീരുമാനിച്ച അദ്ദേഹം അതിരാവിലെ തന്നെ പുറപ്പെട്ടു. കശ്മീർ പോസ്റ്റിൽ സി.പി.എം പോലും തള്ളിപ്പറഞ്ഞതോടെ വിവാദ ഭാഗങ്ങൾ ജലീല്‍ പിന്‍വലിച്ചിരുന്നു. ബിജെപി പ്രവർത്തകനായ അഭിഭാഷകൻ ജലീലിനെതിരെ ഡൽഹി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രതിനിധി സംഘത്തിന്‍റെ ഭാഗമായാണ് കെടി ജലീൽ കശ്മീരിലെത്തിയത്. പിന്നീട് ഡൽഹിയിലും ചില പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. കേരള ഹൗസിലെത്തിയപ്പോൾ മാധ്യമപ്രവർത്തകർ…
Read Moreനെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; മറുപടിയുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രണ്ടാം ‘വിഭജനഭീതിയുടെ ഓര്‍മ്മ ദിന’ത്തില്‍ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് വീഡിയോയുമായി ബിജെപി രംഗത്ത്. ബിജെപിയുടെ ഔദ്യോഗിക ട്വിറ്ററിലാണ് വിഭജനത്തിന്‍റെ പേരില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 1947-ലെ ഇന്ത്യാ വിഭജനത്തേക്കുറിച്ചുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാടുകള്‍ വിവരിക്കുന്ന ഏഴ് മിനിറ്റുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പഴയ ദൃശ്യങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന വീഡിയോയില്‍ പാകിസ്താന്‍ രൂപീകരിക്കണമെന്ന മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗിന്റെ ആവശ്യത്തിന് മുന്നില്‍ ജവഹര്‍ലാല്‍ നെഹ്‌റു വഴങ്ങിക്കൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ ഇതിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. ഈ ദിവസം ആചരിക്കുന്നതിലൂടെ ഏറ്റവും വേദനാജനകമായ ചരിത്രസംഭവത്തെ…
Read Moreരാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരം
ഡൽഹി: എഡിജിപി മനോജ് എബ്രഹാമിനും എസിപി ബിജി ജോര്‍ജിനും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. മികച്ച സേവനത്തിന് കേരളത്തില്‍നിന്നു 10 പൊലീസ് ഉദ്യോഗസ്ഥര്‍ മെഡലിന് അര്‍ഹരായി. ഡപ്യൂട്ടി കമ്മിഷണര്‍ വി.യു.കുര്യാക്കോസ്, എസ്പി പി.എ.മുഹമ്മദ് ആരിഫ്, ട്രെയ്നിങ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ടി.കെ.സുബ്രഹ്മണ്യന്‍, എസ്പി പി.സി.സജീവന്‍, അസിസ്റ്റന്‍റ് കമ്മിഷണര്‍ കെ.കെ.സജീവ്, ഡപ്യൂട്ടി സൂപ്രണ്ട് അജയകുമാര്‍ വേലായുധന്‍ നായര്‍, അസിസ്റ്റന്‍റ് കമ്മിഷണര്‍ ടി.പി.പ്രേമരാജന്‍, ഡപ്യൂട്ടി സൂപ്രണ്ട് അബ്ദുല്‍ റഹീം അലി കുഞ്ഞ്, അസിസ്റ്റന്‍റ് കമ്മിഷണര്‍ രാജു കുഞ്ചന്‍ വെളിക്കകത്ത്, ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.കെ.ഹരിപ്രസാദ് എന്നിവരാണ് മെഡല്‍…
Read Moreകോമൺവെൽത്ത് ഗെയിംസ് ടീമിന് വരവേൽപ്പ് നൽകി പ്രധാനമന്ത്രി
ന്യൂഡൽഹി: കായിക താരങ്ങളുടെ അത്ഭുതകരമായ നേട്ടങ്ങൾ രാജ്യത്തിന്‍റെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ തിളക്കം വർധിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ ടീമിന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അത്ലറ്റിക്സ് മുതൽ ലോൺ ബോൾസ് വരെ ഉള്ള ഇനങ്ങളിൽ, ഇത്തവണ ഇന്ത്യൻ കളിക്കാർക്ക് അവരുടെ ശക്തി കാണിക്കാൻ കഴിഞ്ഞു എന്നും, 31 അത്‍ലീറ്റുകൾ കരിയറിലെ ആദ്യ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയത് രാജ്യത്തെ കായികരംഗത്തിന്റെ വളർച്ചയാണ് സൂചിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ അത്ലറ്റുകൾക്കും പരിശീലകർക്കും ആണ്…
Read Moreക്രിക്കറ്റ് ഒരു മതമാണെങ്കില്‍ സച്ചിന്‍ ദൈവമാണ്; ആദ്യ സെഞ്ചുറിക്ക് 32 വയസ്സ്
“ക്രിക്കറ്റ് ഒരു മതമാണെങ്കിൽ, സച്ചിൻ ദൈവമാണ്”, 2009 ഫെബ്രുവരി 28 ന് ഹാർപ്പർ സ്പോർട്സ് പുറത്തിറക്കിയ ഒരു പുസ്തകത്തിന്‍റെ പേരാണ് ഇത്. വിജയ് സന്താനം, ശ്യാം ബാലസുബ്രഹ്മണ്യൻ എന്നിവർ സച്ചിൻ തെണ്ടുൽക്കറെക്കുറിച്ച് എഴുതിയ പുസ്തകമാണ് ഇത് . ആ പുസ്തകത്തിന്‍റെ പേര് സത്യമാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട് . ക്രിക്കറ്റ് ചരിത്രത്തിൽ സച്ചിൻ ടെണ്ടുൽക്കറെ പോലൊരു ഇതിഹാസം ഉണ്ടായിട്ടില്ല. ഇനിയും ഉണ്ടാകുമോ എന്നും സംശയമുണ്ട്. ക്രിക്കറ്റിൽ 100 സെഞ്ച്വറികൾ നേടുന്ന ആദ്യ താരമെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർക്കുക എന്നത് മറ്റൊരു താരത്തിനും എളുപ്പമല്ല. നീണ്ട…
Read More‘പാലാപ്പള്ളി തിരുപ്പള്ളി’ക്ക് ചുവടുവച്ച് യുവ ഡോക്ടർമാർ; വിഡിയോ പങ്കുവച്ച് ആരോഗ്യമന്ത്രി
വയനാട്: വയനാട് നല്ലൂർനാട് കാൻസർ ചികിത്സാ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർമാരായ ഡോ.സാവൻ സാറ മാത്യുവിന്റെയും ഡോ. സ്ഫീജ് അലിയുടെയും നൃത്തം പങ്കുവച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കടുവ സിനിമയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി…’ എന്ന പാട്ടിനാണ് ഇരുവരുടെയും തകർപ്പൻ ചുവടുകൾ. മന്ത്രിയുടെ കുറിപ്പ്: വയനാട് നല്ലൂർനാട് സർക്കാർ ട്രൈബൽ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യുവും മെഡിക്കൽ ഓഫീസർ ഡോ. സഫീജ് അലിയും ‘പാലാപ്പള്ളി തിരുപ്പള്ളി…’ എന്ന പാട്ടിന് നൃത്തച്ചുവടുകൾ വച്ചപ്പോൾ… ട്രൈബൽ ജന വിഭാഗങ്ങൾക്ക് ഉൾപ്പെടെ ഏറെ ആശ്വാസമാണ് നല്ലൂർനാട് കാൻസർ ചികിത്സാ…
Read Moreഡൽഹിയിൽ യമുന കരകവിഞ്ഞൊഴുകുന്നു, 3,000 ത്തോളം ആളുകൾ ദുരിതത്തിൽ
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും യമുനാ നദി കരകവിഞ്ഞു. തീരപ്രദേശത്തുള്ള എല്ലാവരെയും ഒഴിപ്പിച്ചു. ഡൽഹി-നോയിഡ പാതയിലെ മയൂർ വിഹാറിൽ 3,000 ത്തോളം പേരാണ് റോഡരികിൽ നിസ്സഹായരായി ഉള്ളത്.അവരിൽ ഭൂരിഭാഗവും കൃഷിയിലും കന്നുകാലി വളർത്തലിലും ഏർപ്പെട്ടിരിക്കുന്നവരാണ്. കൃഷിയിടങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. വിളകൾ പാകമായിട്ടില്ലെങ്കിലും പറിച്ചെടുത്ത് വിൽക്കാൻ കർഷകർ ശ്രമിക്കുകയാണ്. കന്നുകാലികളുമായി മറ്റ് പ്രദേശങ്ങളിലേക്ക് പോകാൻ കഴിയാത്തതിനാൽ മയൂർ വിഹാറിലെ വഴിയോരങ്ങളിൽ ടെന്റുകൾ കെട്ടി നൽകുകയാണ് സർക്കാർ.. എല്ലാവർക്കും ഭക്ഷണവും വെള്ളവും ഉറപ്പാക്കിയിട്ടുണ്ടെന്ന് സർക്കാർ പറയുന്നു. ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽനിന്നു വെള്ളം തുറന്നുവിട്ടതും ഉത്തരാഖണ്ഡിലും ഹിമാചൽ…
Read Moreബാലന്‍ഡിയോര്‍ പുരസ്‌കാരം; അവസാന പട്ടികയില്‍ മെസിയും നെയ്മറുമില്ല
ന്യോൺ (ഫ്രാൻസ്): ബാലന്‍ഡിയോര്‍ പുരസ്‌കാര പട്ടികയിൽ അവസാന മുപ്പതില്‍ നിന്ന് ലയണല്‍ മെസിയും നെയ്മറും പുറത്ത്. 2005ന് ശേഷം ഇതാദ്യമായാണ് 7 വട്ടം ചാംപ്യനായ മെസി പട്ടികയില്‍ നിന്ന് പുറത്താകുന്നത്. ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഏർപ്പെടുത്തിയ അവാർഡുകളുടെ ആദ്യ പട്ടികയിൽ നിന്ന് മെസിയും നെയ്മറും പുറത്തായത് മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ കേന്ദ്രീകരിച്ചുള്ള ഫുട്ബോൾ യുഗം അവസാനിക്കുന്നതിന്‍റെ സൂചനയാണ്. പോർചുഗൽ നായകനും അഞ്ച് വർഷത്തെ ബാലൺ ഡി ഓർ ജേതാവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കരീം ബെൻസേമ, റോബർട്ട് ലെവൻഡോവ്സ്കി, കിലിയൻ…
Read Moreകേരളത്തിലെ ഏറ്റവും വലിയ ദേശീയ പതാക: വില അരലക്ഷം രൂപ
തിരുവനന്തപുരം: രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തിയിട്ടുണ്ട്. ഹർ ഘർ തിരംഗ (എല്ലാ വീട്ടിലും പതാക) എന്ന പേരിലാണ് 75-ാം സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് രാജ്യമാകെ ദേശീയ പതാകകള്‍ ഉയരുന്നത്. സംസ്ഥാനത്ത് പല വലിപ്പത്തിലുള്ള പതാകകള്‍ പാറിപ്പറക്കുന്നുണ്ടെങ്കിലും ഏറ്റവും വലിയ ദേശീയ പതാക ഉയർന്നിരിക്കുന്നത് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര വളപ്പിലാണ്.72 അടി നീളവും 48 അടി വീതിയുമുള്ള പതാകയാണ് 207 അടി നീളമുള്ള കൊടിമരത്തിൽ ഉയർന്ന് പാറുന്നത്. ഹർ ഘർ തിരംഗയുടെ…
Read More