നിയമിതനായി ഉടൻ നിര്‍ണായക സ്ഥാനം രാജിവച്ച് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിലെ നിർണായക സ്ഥാനത്തേക്ക് നിയമിതനായതിന് തൊട്ടുപിന്നാലെ രാജിവെച്ചു. ദീർഘകാലമായി പാർട്ടിയുടെ ദേശീയ നേതൃത്വവുമായി തർക്കത്തിലായിരുന്ന ഗുലാം നബി ആസാദ് ജമ്മു കശ്മീരിലെ പാർട്ടിയുടെ പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനമാണ് രാജിവെച്ചത്. ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും ആസാദ് രാജിവെച്ചു. കോൺഗ്രസിന്‍റെ അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതി അംഗമായ ആസാദിനെ ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിലേക്ക് നിയമിച്ചത് തരംതാഴ്ത്തലായിട്ടാണ് കാണുന്നതെന്ന് ആസാദിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ആസാദിന്‍റെ അടുത്ത സുഹൃത്ത് ഗുലാം അഹമ്മദ് മിറിനെയും പാർട്ടി…

Read More

രാജസ്ഥാനില്‍ പ്രതിസന്ധി ; 12 കോൺഗ്രസ് കൗണ്‍സിലര്‍മാര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ദളിതർക്കെതിരായ അതിക്രമങ്ങളിൽ രാജസ്ഥാനിൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം. പാർട്ടിക്കുള്ളിൽ നിന്ന് കടുത്ത സമ്മർദ്ദമാണ് മുഖ്യമന്ത്രി ഗെഹ്ലോട്ട് നേരിടുന്നത്. കുടിവെള്ളം നിറച്ച കലത്തിൽ സ്പർശിച്ചതിന് ഒൻപത് വയസുകാരനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ വിഷയമാണ് വലിയ വിവാദമായി മാറിയിരിക്കുന്നത്. ബാരൻ മുനിസിപ്പൽ കൗൺസിലിലെ 12 കോൺഗ്രസ് കൗൺസിലർമാർ രാജിവെച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് അവർ രാജിക്കത്ത് കൈമാറി. നേരത്തെ എംഎൽഎ പാന ചന്ദ് മേഘ്വാളും ദളിതർ നേരിടുന്ന അതിക്രമങ്ങളിൽ കടുത്ത രോഷം പ്രകടിപ്പിച്ച് രാജി പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ചൊവ്വാഴ്ച…

Read More

വീണ്ടും വാളോങ്ങി ; ഐഒഎ ഭരണസമിതിയെ ഡൽഹി ഹൈക്കോടതി പിരിച്ചുവിട്ടു

ന്യൂഡൽഹി: ദേശീയ കായിക നിയമങ്ങൾ ലംഘിച്ച് അധികാരം ദുരുപയോഗം ചെയ്തതിന് ഡൽഹി ഹൈക്കോടതി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പിരിച്ചു വിട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയ അനിശ്ചിതമായി വൈകിപ്പിച്ചതും ചിലരെ ആജീവനാന്ത ഭാരവാഹികളാക്കാനുള്ള നീക്കങ്ങളുമാണ് ഐഒഎയുടെ ഭരണസമിതിക്കെതിരെ കർശന നടപടിയെടുക്കാൻ ഡൽഹി ഹൈക്കോടതിയെ പ്രേരിപ്പിച്ചത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഇന്ത്യൻ ഘടകമായ ഐഒഎയുടെ പുതിയ കമ്മിറ്റിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് 16 ആഴ്ചയ്ക്കുള്ളിൽ നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. ഒളിമ്പ്യൻമാരായ അഭിനവ് ബിന്ദ്ര (ഷൂട്ടിംഗ്), അഞ്ജു ബോബി ജോർജ് (അത്ലറ്റിക്സ്), ബൊംബെയ്ല ദേവി (അമ്പെയ്ത്ത്) എന്നിവർ കോടതി നിയോഗിച്ച…

Read More

മേഘാലയ സമര്‍പ്പിച്ച ലോട്ടറി കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മേഘാലയ സമർപ്പിച്ച ലോട്ടറി കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ ലോട്ടറി നിയന്ത്രണ ചട്ടങ്ങളെ ചോദ്യം ചെയ്താണ് മേഘാലയ ഹർജി സമർപ്പിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രത്തിന് അവകാശമുണ്ടെന്നാണ് മേഘാലയയുടെ വാദം. സംസ്ഥാനങ്ങൾ ഫെഡറൽ തത്വങ്ങൾ പാലിച്ച് മുന്നോട്ട് പോകണമെന്ന് മേഘാലയ വാദിക്കുന്നു. ലോട്ടറി കേസില്‍ വീണ്ടും കേരളത്തിനെതിരെ ഹാജരാകുന്നത് മനു അഭിഷേക് സിംങ്വിയാണെന്നത് ഏറെ ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ മുഖ്യ വക്താക്കളില്‍ ഒരാള്‍ ആണ് മനു അഭിഷേക് സിംങ്വി. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരാതിയെ തുടര്‍ന്ന് മുന്‍പ് സിംങ്വിയോട് ലോട്ടറി…

Read More

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ റേഷൻ കടകൾ വഴി ആരംഭിക്കും. ഭക്ഷ്യക്കിറ്റിന്‍റെ പായ്ക്കിംഗ് പൂർത്തിയായതായി സപ്ലൈകോ അറിയിച്ചു. തുണിസഞ്ചി ഉൾപ്പെടെ ആകെ 14 ഇനങ്ങളാണ് കിറ്റിൽ ഉണ്ടാകുക. വെളിച്ചെണ്ണ പ്രത്യേകമായി വിതരണം ചെയ്യും. എ എവൈ കാർഡ് ഉടമകൾക്കാണ് കിറ്റ് ആദ്യം നൽകുക. തുടർന്ന് നീല, വെള്ള കാർഡ് ഉടമകൾക്ക് വിതരണം ചെയ്യും. നിശ്ചിത തീയതിയിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് അവസാന നാലുദിവസം കിറ്റ് വാങ്ങാം. ഇത്തവണ കുടുംബശ്രീയാണ് കിറ്റിൽ ഉൾപ്പെടുത്താനുള്ള ശർക്കര വരട്ടിയും ചിപ്സും നൽകുന്നത്. ഇതിനായി 12 കോടി രൂപയുടെ…

Read More

‘കേരള സവാരി’; സർക്കാരിന്റെ ഓൺലൈൻ ടാക്‌സി സർവീസ്‌ ഇന്നുമുതൽ

തിരുവനന്തപുരം: സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്ര ഉറപ്പുവരുത്താൻ സംസ്ഥാനത്തിന്റെ സ്വന്തം ഓൺലൈൻ ടാക്‌സി സർവീസായ ‘കേരള സവാരി’ ഇന്ന് മുതൽ നിരത്തിലിറങ്ങും. കനകക്കുന്നിൽ പകൽ 12ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരുസംസ്ഥാനം ഓൺലൈൻ ടാക്‌സി സർവീസ്‌ ആരംഭിക്കുന്നത്‌. തുടക്കത്തിൽ തിരുവനന്തപുരം നഗരത്തിലാണ്‌ പദ്ധതി നടപ്പാക്കുക. 302 ഓട്ടോയും 226 ടാക്‌സിയും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. 22 പേർ വനിതകളാണ്‌. സർക്കാർ നിശ്‌ചയിച്ച ഓട്ടോ–- ടാക്‌സി നിരക്കിന്‌ പുറമെ എട്ടുശതമാനമാണ്‌ സർവീസ്‌ ചാർജ്‌. മറ്റു ടാക്‌സി സർവീസുകളേക്കാൾ കുറവാണിത്‌. ഫ്ലക്സി നിരക്കല്ലാത്തതിനാൽ തിരക്കുള്ള…

Read More

ബഫർസോൺ: ചിങ്ങം ഒന്നിന് കരിദിനം ആചരിച്ച് കർഷക സംഘടനകൾ

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ട് കർഷക ദിനമായ ചിങ്ങം ഒന്നിന് കർഷക സംഘടനകൾ കരിദിനം ആചരിക്കുന്നു. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മേൽനോട്ടത്തിൽ 61 കർഷക സംഘടനകൾ ചേർന്ന് രൂപീകരിച്ച കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് കരിദിനം ആചരിക്കുന്നത്. ഇതിനൊപ്പം ജില്ലാ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ബഫർ സോൺ മേഖലകളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. വയനാട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് കരിദിനം ആചരിക്കുന്നത്. ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി…

Read More

ബല്‍കിസ് ബാനു കേസ് ; പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി ചട്ടലംഘനം

അഹ്‌മദാബാദ്: ഗർഭിണിയായ ബൽകിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ വിട്ടയക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമെന്ന് റിപ്പോർട്ട്. നിയമമനുസരിച്ച്, ബലാത്സംഗ കുറ്റവാളികളുടെയോ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരുടെയോ ശിക്ഷയിൽ ഇളവ് അനുവദിക്കരുത്. എന്നാൽ പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ ഉത്തരവ് ഇതിന്‍റെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി യോഗ്യരായ തടവുകാരുടെ ശിക്ഷയിൽ ഇളവ് നൽകാൻ ആഭ്യന്തര മന്ത്രാലയം നേരത്തെ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ജീവപര്യന്തം തടവുകാരെയും ബലാത്സംഗ പ്രതികളെയും പട്ടികയിൽ ഉൾപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങുന്നു : പ്രഖ്യാപനവുമായി എലോൺ മസ്ക്

മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങുന്നു എന്ന പ്രഖ്യാപനവുമായി എലോൺ മസ്ക്.”ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങുന്നു, നിങ്ങൾക്ക് സ്വാഗതം” എന്നായിരുന്നു മസ്കിന്റെ ട്വീറ്റ്. മസ്കിന്റെ ഈ പ്രഖ്യാപനം ഗൗരവമുള്ളതാണോ എന്ന് വ്യക്തമല്ലെങ്കിലും, അദ്ദേഹത്തിന്റെ ട്വീറ്റ് ഇന്റർനെറ്റിൽ ചർച്ചയായി. കളിക്കളത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം പ്രകടനം കാരണം ക്ലബിനെ നിയന്ത്രിക്കുന്ന ഗ്ലേസർ കുടുംബം ആരാധകരുടെ വിമർശനങ്ങൾ അഭിമുഖീകരിക്കുന്നതിനിടെയാണ് മസ്കിന്റെ പ്രഖ്യാപനം. ഓൾഡ് ട്രാഫോർഡ് ആസ്ഥാനമായുള്ള ക്ലബ് ബ്രെന്റ്‌ഫോർഡിനെതിരെയുളള മത്സരത്തിൽ 4-0 ന് പരാജയപ്പെട്ടതിന് ശേഷം പ്രീമിയർ ലീഗ് റാങ്കിംഗിൽ ഏറ്റവും താഴെയാണ്. 2005ൽ 790 മില്യൺ പൗണ്ടിന് (955.51…

Read More

രാപ്പകല്‍ സമരം തുടർന്ന് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുളള മത്സ്യത്തൊഴിലാളികളുടെ രാപ്പകൽ സമരം തുടരുന്നു. തീരദേശ ശോഷണം, പുനരധിവാസം എന്നീ വിഷയങ്ങൾ ഉന്നയിച്ച് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പൂവാർ, പുതിയതുറ ഇടവകകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ഇന്ന് മുള്ളൂരിലെ രാപ്പകൽ ഉപരോധ സമരത്തിൽ പങ്കെടുക്കും. 31 വരെ സമരം തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കുക, ആഘാത പഠനം നടത്തുക, പുനരധിവാസം പൂർത്തിയാക്കുക, തീരദേശ മണ്ണൊലിപ്പ് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, സബ്സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക തുടങ്ങിയ ഏഴ് ആവശ്യങ്ങളുന്നയിച്ചാണ് സമരം. നൂറുകണക്കിന്…

Read More
Click Here to Follow Us