പോലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം, എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: പോലീസിനെ  അധിക്ഷേപിച്ച്‌ മുദ്രാവാക്യം വിളിച്ച എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

പോലീസിനെ അധിക്ഷേപിച്ച്‌ പരസ്യമായി മുദ്രാവാക്യം വിളിച്ച 9 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഡി.പി.ഐ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയില്‍ ബൈക്കില്‍ ഇരുന്നാണ് ഇവര്‍ മലയാളത്തില്‍ അശ്ലീലവര്‍ഷം നടത്തിയത്.

പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചത് കൂടാതെ ആര്‍.എസ്.എസിനെതിരെയും മുദ്രാവാക്യം വിളിക്കുന്നുണ്ട്. പിടിയിലായവരെല്ലാം കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളിലുള്ളവരാണ്. ഇവര്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഒന്‍പത് പേര്‍ കൂടി ഇനിയും അറസ്റ്റിലാകാനുണ്ടെന്ന് മംഗളൂരു കങ്കനാടി പോലീസ് അറിയിച്ചു. ചോദ്യം ചെയ്യലില്‍ കേരളത്തിലെ ഒരു വ്യക്തിയില്‍ നിന്ന് പ്രചോദനം ലഭിച്ചാണ് ഇത്തരത്തില്‍ മുദ്രാവാക്യം വിളിച്ചതെന്നാണ് ഇവര്‍ മൊഴി പോലീസിന് നല്‍കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി
  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts