ദളിത്‌ പ്രക്ഷോപം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഗുജറാത്ത്‌ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു

ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു.ദളിത് പ്രക്ഷോഭം ശക്തമായിക്കൊണ്ടിരിക്കെയാണു മുഖ്യമന്ത്രിയുടെ രാജി. ഫേസ്ബുക്കില്‍ രാജിസന്നദ്ധത അറിയിച്ച ആനന്ദി ബെന്‍ പട്ടേലിന്റെ തീരുമാനം ബിജെപി അംഗീകരിക്കുകയായിരുന്നു.പ്രായമേറിയതിനാല്‍ ഒഴിയുന്നുവെന്നാണ് ആനന്ദി ബെന്‍ പട്ടേല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചെറുപ്പമായ മുഖ്യമന്ത്രിയെയാണ് ഗുജറാത്തിന് ആവശ്യമെന്നും തന്നെ സ്ഥാനത്തുനിന്ന് മാറ്റണമെന്നും പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടുന്ന കുറിപ്പ് അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നവംബറില്‍ തനിക്ക് 75 വയസ്സ് തികയുകയാണെന്നും അതിനു മുമ്ബ് തന്നെ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നും അവര്‍ കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഗുജറാത്തില്‍ ദളിതര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളെ ചെറുക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടതായി ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ആനന്ദിബെന്‍ പട്ടേലിന്റെ രാജി എന്നതും ശ്രദ്ധേയമാണ്.ഗോവധം ആരോപിച്ച്‌ നാല് ദളിത് യുവാക്കളെ കാറിനു പിന്നില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവം ദളിതരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധ സമരങ്ങള്‍ക്ക് കാരണമായി. ഇതിനെ തുടര്‍ന്ന് പ്രതിഷേധ ആത്മഹത്യകളടക്കം സംസ്ഥാനത്ത് അരങ്ങേറുകയും ചെയ്തിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്യസംസ്ഥാന വാഹനങ്ങൾക്ക് കടിഞ്ഞാണിടാൻ കർണാടക; പുതിയ നിയമം നിലവിൽ വന്നു
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കാം; നിയമസഭാകക്ഷി യോഗത്തിൽ പ്രമേയം പാസാക്കി
[masterslider id="10"]

Related posts

Click Here to Follow Us