ബെംഗളൂരു: മംഗളൂരുവിലെ സ്റ്റേറ്റ് ബാങ്ക് പരിസരത്തുള്ള സർവീസ് ബസ് സ്റ്റാൻഡിന് 4.2 കോടി രൂപ ചെലവിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടക്കുന്നതോടെ പുതിയ രൂപഭാവം കൈവരുന്നു.
മംഗളൂരു സിറ്റി കോർപ്പറേഷൻ (എംസിസി), മംഗളൂരു അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി (മുഡ), മംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് എന്നിവയിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തികൾ നടക്കുന്നത്.
പതിറ്റാണ്ടുകൾക്കുമുമ്പ് പ്രൈവറ്റ് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചതാണെങ്കിലും ഇത്രയും വർഷമായിട്ടും മുഖം മിനുക്കിയിട്ടില്ല. യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ ഷെൽറ്ററുകളുണ്ടെങ്കിലും ഷെൽറ്ററിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ച് ബസ് കാത്തുനിൽക്കുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ടി അനുഭവപ്പെട്ടിരുന്നു, പ്രത്യേകിച്ച് മഴക്കാലത്തായിരുന്നു ഏറ്റവും അതികം പ്രശ്നങ്ങൾ നേരിട്ടിരുന്നത്.
റോഡിന്റെ ഉപരിതലവും തകർന്നത് മഴക്കാലത്ത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പുത്തൂർ, ധർമ്മസ്ഥല, സാഗര, ശിവമോഗ, പയ്യന്നൂർ തുടങ്ങിയ ദൂരദേശങ്ങളിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും പോകുന്ന ബസുകൾ സർവീസ് ബസ് സ്റ്റാൻഡ് ആണ് ഉപയോഗിച്ചിരുന്നത്.
ചില കെഎസ്ആർടിസി ബസുകൾ പോലും ഒരേ ബസ് സ്റ്റാൻഡിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.
നിലവിലിപ്പോൾ ഉപരിതലം കോൺക്രീറ്റ് ചെയ്യുകയും ബസ് സ്റ്റാൻഡിനുള്ളിലെ സർവീസ് റോഡിൽ ബസ് ബേ നീട്ടി ബസുകൾക്കായി ഒരു അധിക പാതയും നിർമ്മിച്ചിക്കുന്നുണ്ടെന്നും എംസിസി കമ്മീഷണർ അക്ഷി ശ്രീധർ പറഞ്ഞു.
റാവു, റാവു സർക്കിളിനു സമീപം സ്വകാര്യ വാഹനങ്ങൾ റോഡിലേക്ക് പ്രവേശിക്കാൻ ഉപയോഗിച്ചിരുന്ന റോഡ് സ്വകാര്യ വാഹനങ്ങൾക്കായി അടച്ചിടും. പണി പൂർത്തിയായാൽ ബസുകൾക്ക് മാത്രമായിരിക്കും ഇത് ഉപയോഗിക്കുക. ബസുകൾ ഒഴികെയുള്ള മറ്റെല്ലാ വാഹനങ്ങളും ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ലൂപ്പ് റോഡ് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മെയ് അവസാനത്തോടെ പണികൾ പൂർത്തിയാകാനാണ് സാധ്യത. ആദ്യഘട്ടത്തിൽ ഉപരിതലം കോൺക്രീറ്റ് ചെയ്യും. ബസ് സ്റ്റാൻഡിന് മുൻവശത്തെ ഭാഗം ശുചീകരിക്കും. സമ്പൂർണ ഫുട്പാത്ത് വികസിപ്പിക്കും. ബസ് സ്റ്റാൻഡിന് പിന്നിലെ സ്ഥലത്തിനൊപ്പം കെഎസ്ആർടിസി ബസുകൾ നിർത്തുന്ന സ്ഥലവും വികസിപ്പിക്കും. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് അനുയോജ്യമായ ഇരിപ്പിടങ്ങൾ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബസ് സ്റ്റാൻഡിലെ ഷെൽട്ടറുകളും ശുചിമുറികളും നന്നാക്കും. അധിക ശൗചാലയങ്ങളും നിർമിക്കും. ഇപ്പോൾ ബസ് സ്റ്റാൻഡിലെ പണികൾ നടക്കുന്നതിനാൽ ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന എല്ലാ സ്വകാര്യ, കെഎസ്ആർടിസി ബസുകളും സ്ഥലപരിമിതി കാരണം പാർക്ക് ചെയ്യാൻ കഴിയുന്നില്ലാന്നും ബസ് കണ്ടക്ടർമാർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.