നോർക്ക ഇൻഷുറൻസ് ,തിരിച്ചറിയൽ കാർഡ് അപേക്ഷ സമർപ്പിച്ചു.

ബെംഗളൂരു : പ്രവാസി മലയാളികൾക്കായുള്ള നോർക്ക ഇൻഷുറൻസ് ,തിരിച്ചറിയൽ കാർഡ് എന്നിവക്കുള്ള പൂരിപ്പിച്ച അപേക്ഷകൾ ഹൊങസാന്ദ്ര  ആദർശ  റെസിഡൻറ്റ്  വെൽഫേർ  അസോസിയേഷൻ കോഓർഡിനേറ്റർ  വിനയൻ  എ .ആർ. നോർക്ക ഓഫിസിൽ സമർപ്പിച്ചു .

18  മുതൽ 70  വയസ്സുവരെയുള്ള  പ്രവാസി മലയാളികൾക്ക്  315  രൂപയുടെ ഒറ്റത്തവണ  പ്രീമിയത്തിലൂടെ  മൂന്നു വർഷത്തേക്ക് രണ്ട്  ലക്ഷം രൂപ വരെ ഇൻഷുറൻസ് കവറേജും പ്രവാസി മലയാളി തിരിച്ചറിയൽ കാർഡും നൽകുന്ന പദ്ധതിക്കാണ്   അപേക്ഷ സമർപ്പിച്ചത് .

  മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

പ്രവാസി മലയാളികൾക്ക്  നേരിട്ടോ ഓൺലൈനിലൂടെയോ മലയാളി സംഘടനകൾ വഴിയോ പദ്ധതിയിൽ അപേക്ഷിക്കാമെന്ന് നോർക്ക റൂട്സ് ബെംഗളൂരു ഓഫീസർ റീസ രഞ്ജിത്  അറിയിച്ചു. ഫോൺ : 25585090

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ ബില്ല്; ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us