ബെംഗളൂരു : കോവിഡ് പരിശോധന നടത്തിയ ഫലം ലഭിച്ചവര്‍ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് മാര്‍ഗ നിര്‍ദേശവുമായി കര്‍ണാടക ആരോഗ്യ വകുപ്പ്.
ഫലം നെഗറ്റീവ് ആണെങ്കില്‍ :
- പനി,ജലദോഷം,ശ്വാസ തടസം എന്നിവയില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ 14410 എന്നാ ആപ്തമിത്ര സൌജന്യ ആരോഗ്യ ഹെല്പ് ലൈന്‍ നമ്പരില്‍ വിളിച്ച് വിവരം പറയുക.
- അത്യാവശ്യം അല്ലാത്ത സാഹചര്യങ്ങളില്‍ പുറത്ത് പോകുന്നത് ഒഴിവാക്കുക.
- പുറത്ത് പോകുമ്പോള്‍ മുഖാവരണം ധരിക്കുക.
ഫലം പോസിറ്റീവ് ആണെങ്കില്‍ :
- ശ്വാസതടസമുണ്ടെങ്കില്‍ കോവിഡ് ചികിത്സക്കുള്ള ആശുപത്രിയില്‍ കൊണ്ട് പോകാനുള്ള സൌജന്യ ആംബുലന്‍സ് ലഭിക്കാന്‍ 108 എന്നാ നമ്പരില്‍ വിളിക്കുക.
- ലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ വീട്ടില്‍ സമ്പര്‍ക്ക രഹിതമായി കഴിയുക,നിങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ തേടി ആരോഗ്യ പ്രവര്‍ത്തകര്‍ നിങ്ങളെ ബന്ധപ്പെടും.
- ഭയപ്പെടെണ്ടതില്ല,സമാധാനമായിരിക്കുക,ആത്മവിശ്വാസത്തോടെ ഇരിക്കുക.
- 95 % ല്‍ അധികം പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്.
- ഏതെങ്കിലും മാനസിക പ്രശ്നങ്ങളോ ഉറക്കക്കുറവോ ഉണ്ടെങ്കില്‍ 104 എന്നാ നമ്പരില്‍ വിളിച്ച് 4 അമര്‍ത്തുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.ಕೋವಿಡ್ 19 ಪರೀಕ್ಷೆಗೆ ಒಳಪಟ್ಟ ರೋಗಿಗಳಿಗೆ ಸಲಹೆಗಳು.
Advisory for people undergoing testing for COVID19@CMofKarnataka @BSYBJP @sriramulubjp @drashwathcn @KarnatakaVarthe @PIBBengaluru @BlrCityPolice @blrcitytraffic @NammaBESCOM @BMTC_BENGALURU @publictvnews @suvarnanewstv @tv9kannada pic.twitter.com/z1cgepHaRR— K’taka Health Dept (@DHFWKA) July 16, 2020