കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് 10,000 രൂപ വീതം റിസ്ക് അലവൻസ്.

ബെം​ഗളുരു; റിസ്ക് അലവൻസ് നൽകുന്നു, കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ഗ്രൂപ്പ് ഡി ജീവനക്കാർക്ക് ആറുമാസത്തേക്ക് 10,000 രൂപ വീതം റിസ്ക് അലവൻസ് നൽകുമെന്ന് മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു.

കോവിഡ് ആശുപത്രികൾ, കോവിഡ് കെയർ സെന്ററുകൾ, സ്രവമെടുക്കുന്ന കേന്ദ്രങ്ങൾ, പനി ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർക്കാണ് ശമ്പളത്തോടൊപ്പം റിസ്‌ക് അലവൻസും നൽകുന്നത്.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

അതിനിടെ ബെംഗളൂരുവിൽ കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്ക് പുതിയ ഡ്യൂട്ടി ക്രമം നിശ്ചയിച്ചു.

കോവിഡ് കെയർ കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ സേവനം തുടർച്ചയായി ലഭിക്കുന്നതിനു വേണ്ടിയാണിത്.

ഇതനുസരിച്ച് കോവിഡ് കെയർ കേന്ദ്രങ്ങളിൽ ജോലിചെയ്യുന്ന ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, മറ്റു ജീവനക്കാർ എന്നിവർക്ക് 10 ദിവസം ഡ്യൂട്ടിയും തുടർന്ന് നാലുദിവസം അവധിയുമാകും ഉണ്ടാവുക.

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

ഡ്യൂട്ടി അവസാനിക്കുന്ന പത്താം ദിവസം ജീവനക്കാർ നിർബന്ധമായും റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് വിധേയരാകണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
[masterslider id="10"]

Related posts