ശുചിത്വത്തിൽ ബെംഗളൂരു സിറ്റി റെയില്‍വേസ്റ്റേഷന് പത്താം സ്ഥാനം

ബെംഗളൂരു:കഴിഞ്ഞദിവസം റെയിൽവേ മന്ത്രി സുരേഷ് പ്രഭു പുറത്തുവിട്ട രാജ്യത്തെ റെയിൽവേസ്റ്റേഷനുകളുടെ ശുചിത്വ സർവേ ഫലം പ്രകാരം ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷന് രാജ്യത്ത് പത്താംസ്ഥാനം. 

ശുചിത്വത്തിന്റെ കാര്യത്തിൽ ബെംഗളുരുവിനു അഭിമാനിക്കാനുള്ള ഒരു വാർത്തയാണിത് എന്തെന്നാൽ 407 റെയിൽവേ സ്റ്റേഷനുകളിൽനിന്നാണ് ബെംഗളൂരു സിറ്റി സ്റ്റേഷൻ പത്താംസ്ഥാനത്തെത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം പതിനാലാം സ്ഥാനത്തായിരുന്ന ബെംഗളൂരു ഈ വർഷം സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ 16 റെയിൽവേ സോണുകളിൽ ബെംഗളൂരു, ഹുബ്ബള്ളി, മൈസൂരു എന്നിവയുൾപ്പെടുന്ന സൗത്ത് വെസ്റ്റ് റെയിൽവേ സോൺ ആറാംസ്ഥാനത്തെത്തി.

  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്

എ, എ വൺ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് റെയിൽവേസ്റ്റേഷനുകളുടെ സർവേ നടത്തിയത്. ഇതിൽ  എ വൺ വിഭാഗത്തിലാണ് ബെംഗളൂരു സിറ്റി സ്റ്റേഷൻ പത്താം സ്ഥാനം കരസ്ഥമാക്കിയത്. പ്രസ്തുത റെയിൽവേ സ്റ്റേഷനുകളുടെ വിഭാഗത്തിൽ വിശാഖപട്ടണം ഒന്നാം സ്ഥാനംനേടി. 

60 കോടി രൂപയ്ക്ക് മുകളിൽ വാർഷികവരുമാനമുള്ള  സ്റ്റേഷനുകൾ എ വൺ വിഭാഗത്തിലും എട്ടുകോടിക്കും 60 കോടിക്കും ഇടയിൽ വരുമാനമുള്ള സ്റ്റേഷനുകൾ എ വിഭാഗത്തിലുമാണ് വരുന്നത്. 

  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു

എ വിഭാഗത്തിലെ 332 സ്റ്റേഷനുകളിൽ പഞ്ചാബിലെ ബീസ് റെയിൽവേസ്റ്റേഷനാണ് ഒന്നാം സ്ഥാനം നേടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
[masterslider id="10"]

Related posts