ബെംഗളൂരു: ചുരുങ്ങിയ കാലയളവിൽ കാർഷികവായ്പ എഴുതിത്തള്ളാനും കടാശ്വാസനിയമം കൊണ്ടുവരാനും സാധിച്ചത് വലിയ നേട്ടം; കുമാരസ്വാമി. സത്യപ്രതിജ്ഞ ചെയ്ത സമയത്ത് കാർഷികവായ്പ എഴുതിത്തള്ളാനും കടാശ്വാസനിയമം കൊണ്ടുവരാനും പദ്ധതിയിട്ടതാണ്. കടാശ്വാസനിയമം സംസ്ഥാനത്തെ ജനങ്ങൾക്കുള്ള തന്റെ സർക്കാരിന്റെ സമ്മാനമാണ്, എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
കടാശ്വാസനിയമം കൊണ്ടുവന്ന് ഭൂമിയില്ലാത്ത തൊഴിലാളികളെയും ചെറുകിടകർഷകരെയും സഹായിക്കാൻ ആഗ്രഹിച്ചു. ഇതിനായി രാഷ്ട്രപതിയുടെ അനുമതിക്കായി അയയ്ക്കുകയും ചെയ്തു. ജൂലൈ 16-നാണ് രാഷ്ട്രപതി കടാശ്വാസ ബിൽ പാസാക്കിയത്. കടാശ്വാസ നിയമപ്രകാരം വായ്പയെടുത്ത ഭൂരഹിതകർഷകരുടെയും 1,20,000 ലക്ഷത്തിൽ താഴെ വരുമാനമുള്ള രണ്ടേക്കറിൽ താഴെ ഭൂമിയുള്ളവരുടെയും വായ്പ ഒറ്റത്തവണയായി എഴുതിത്തള്ളും.
90 ദിവസം മുമ്പ് വായ്പയെടുത്തവർ രേഖകളുമായി അസിസ്റ്റന്റ് കമ്മിഷണറെ സമീപിച്ച് കടാശ്വാസം നേടാനും കുമാരസ്വാമി ആവശ്യപ്പെട്ടു. കടാശ്വാസ നിയമപ്രകാരം അസിസ്റ്റന്റ് കമ്മിഷണർമാരാണ് നോഡൽ ഓഫീസർമാർ. 14 മാസത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും പാവപ്പെട്ട ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിച്ചതിൽ സംതൃപ്തനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.