വേമ്പനാട്ടു കായലിൽ നവ്യാനുഭവത്തിന്റെ അലകളുയർത്തി ബെംഗളൂരു ഫാഷൻ ഫ്ലെയിംസ് അണിയിച്ചൊരുക്കിയ”ഒഴുകുന്ന”ഫാഷൻ ഷോ.

ആലപ്പുഴ: വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പുകളിൽ ഒരു നവ്യാനുഭവമായി മാറുകയായിരുന്നു ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാഷൻ ഫ്ലെയിംസ് നടത്തിയ ഫാഷൻ ഷോ.

2019 ൽ രൂപീകൃതമായ ഫാഷൻ ഫ്ലയിംസിന്റ രണ്ടാമത്തെ ഫാഷൻ ഷോ ആണ് ഇത്.

വേമ്പനാട്ടു കായലിൽ പള്ളാത്തുരുത്തിയിൽ നിന്നുള്ള യാത്രക്കിടയിൽ ഒരു വഞ്ചി വീട്ടിൽ ആണ് വ്യത്യസ്തമായ ഈ ഷോ അരങ്ങേറിയത്, ഇത്തരത്തിലുള്ള ഷോ കേരളത്തിൽ ആദ്യമായാണ് നടക്കുന്നത് എന്ന് ഫാഷൻ ഫ്ലെയിംസ് സി.ഇ.ഒ ജിൻസി മാത്യു അറിയിച്ചു.

 

ഫാഷൻ ഡിസൈനർ മുംതാസ് ഖാനും ജിൻസി മാത്യുവും ഭദ്രദീപം കൊളുത്തി പരിപാടി ഉൽഘാടനം ചെയ്തു.

ഏപ്രിൽ 29ന് നടന്ന പരിപാടിയിൽ രാജ്യത്തെ പ്രശസ്തരായ 5 ഡിസൈനർമാരും 40 ഓളം മോഡലുകളും പങ്കെടുത്തു.

കുഞ്ഞു കലാകാരിയും സിനിമാതാരവുമായ അയന്ന മാത്യു ആയിരുന്നു പരിപാടിയുടെ ബ്രാന്റ് അംബാസിഡർ.

പൂർണമായും കൈത്തറിയിൽ നിർമ്മിച്ച വസ്ത്രങ്ങളുടെ കണ്ണിനിമ്പമാർന്ന ശേഖരവുമായി വിഫാഷൻ എന്ന ബ്രാന്റുമായി കേരളത്തിൽ നിന്നുള്ള വികാസ് ഷോയിൽ ആകർഷണീയമായി.

വർണ വിസ്മയമൊരുക്കി ബെംഗളൂരുവിൽ നിന്നുള്ള റോമിത തന്റെ ആർ.ടി.ടി എന്ന ബ്രാന്റ് അവതരിപ്പിച്ചു.

കാഷ്വൽ ഷർട്ടുകളിലൂടെ കേരളത്തിൽ ശ്രദ്ധേയമായ ഡി.ഫ്രാൻസ് അവരുടെ ഡിസൈനുകൾ അവതരിപ്പിച്ചു.

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവത്തിന്റെ കയ്യൊപ്പു പതിപ്പിച്ച സജീത രാജീവിന്റെ “അലംകൃത “എന്ന ബ്രാൻറ് ഷോയിൽ പങ്കെടുത്തവരുടെ മനം കവർന്നു.

ലേക്ക് ലാന്റ് ക്രൂയിസുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us