വായനക്കാർക്ക് ബെംഗളൂരു വാർത്തയുടെ പുതുവൽസര സമ്മാനം!

കുറച്ച് മാസങ്ങൾക്ക് മുൻപാണ് ബെംഗളൂരു വാർത്തയുടെ ഫേസ് ബുക്ക് പേജിന്റെ സബ് സ്ക്രൈബര്‍  ആയ ഒരു സുഹൃത്ത് ഞങ്ങളുടെ ചാറ്റ് വിൻഡോയിൽ പ്രത്യക്ഷപ്പെടുന്നത്.

“ഒരു സഹായം ചെയ്യാമോ”

പറയൂ …

” ഭാര്യക്ക് വലിയ സുഖമില്ല, ഏതെങ്കിലും മലയാളി ഗൈനക്കോളജിസ്റ്റിനെ അറിയാമോ” ഏതാനും മിനിറ്റുകൾക്കുള്ളിൽ ലഭ്യമായ ഒരു ആശുപത്രിയുടെ നമ്പർ അദ്ദേഹത്തിന് നൽകുക അദ്ദേഹത്തിന്റെ “ഹൃദയം നിറഞ്ഞ നന്ദി” വാക്ക് കേൾക്കുകയും ചെയ്തു.

ഈ വിഷയം ഞങ്ങളിൽ ഉയർത്തിവിട്ട ഒരു ചോദ്യം ഇതായിരുന്നു, മലയാളി ബിസിനസ്സുകാർ നൽകുന്ന സേവനങ്ങൾ ആഗ്രഹിക്കുന്ന എത്രയോ ആളുകൾ ഈ നഗരത്തിൽ അത് ആശുപത്രിയാകട്ടെ ഹോട്ടലുകളാകട്ടെ പി ജി താമസ സ്ഥലങ്ങളാകട്ടെ ട്രാവൽസുകളാകട്ടെ സംഘടനകളാകട്ടെ മറ്റ് സ്ഥാപനങ്ങളാകട്ടെ അവരുടെ വിവരങ്ങൾ എല്ലാം ഒരു പേജിൽ കൊണ്ടു വരാൻ കഴിഞ്ഞാൽ അത് ബെംഗളൂരുവിൽ ജീവിക്കുന്ന മലയാളികൾക്ക് എത്ര ഉപകാരപ്രദമായിരിക്കും?

ഞങ്ങൾ അഭിമാനപുരസ്സരം സമർപ്പിക്കുന്നു ” ബെംഗളൂരു മലയാളി ബിസിനസ് ഡയറക്ടറി”

http://h4k.d79.myftpupload.com/dir

മുകളിൽ കൊടുത്ത ലിങ്കിൽ നിങ്ങൾക്ക് ഈ ഡയറക്ടറി ഏത് സമയത്തും സൗജന്യമായി ലഭ്യമാകും.

50 ൽ അധികം മലയാളി റസ്‌റ്റോറന്റുകളും വിവരങ്ങൾ ഈ ലിങ്കിൽ ഞങ്ങൾ നൽകിയിട്ടുണ്ട്.

നിരവധി മലയാളി പി ജികളുടെ വിവരങ്ങൾ ഉണ്ട്, ബെംഗളൂരു കേരള ആർടിസി നമ്പറും മറ്റ് മലയാളി ട്രാവൽസുകളുടെ നമ്പറും ഉണ്ട്.

മലയാളികൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൺസൽട്ടൻസികളുടെയും വിവരങ്ങൾ ഉണ്ട്. ഫോട്ടോഗ്രാഫി, സലൂൺ, തുണിക്കട ,ലൈബ്രറി,വെബ് സൈറ്റ് ഡിസൈനിംഗ് അങ്ങനെ എല്ലാം ഉണ്ട്.

ഇനി നഗരത്തിലെ ലോക്കൽ സ്ഥലങ്ങളുടെ പേരു വച്ച് സെർച്ച് ചെയ്യണമെങ്കിൽ അതിനും സൗകര്യമുണ്ട് ,ഇനി പേര് വച്ചോ സേവനം വച്ചോ തിരയാനുള്ള സൗകര്യവുമുണ്ട്.

ഈ പേജ് ഉപയോഗപ്പെടുത്തുക ഉപയോഗപ്രദമാണ് എന്ന് തോന്നുന്നുണ്ട് എങ്കിൽ ഷെയർ ചെയ്യുക.

ഇനി നിങ്ങൾ നഗരത്തിൽ ഏതെങ്കിലും വിധത്തിലുള്ള സേവനം നൽകുന്ന ഒരു വ്യക്തിയാണോ നിങ്ങൾ, ആ സേവനം സൗജന്യമായി ലിസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ “Create A Listing” എന്ന ബട്ടണിൽ ക്ലിക് ചെയ്തതിന് ശേഷം വേണ്ട വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യുക. അല്ലെങ്കിൽ [email protected] എന്ന ഈ മെയിലിലേക്കോ +91 8880173737 എന്ന നമ്പറിലേക്കോ വിവരങ്ങൾ അയക്കുക.

ഈ ഡയറക്ടറി എല്ലാവരും ഉപയോഗപ്പെടുത്തും എന്ന പ്രതീക്ഷയോടെ….

ടീം ബെംഗളൂരു വാർത്ത.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us