ബെംഗളൂരു: കഴിഞ്ഞ വർഷം ഡ്രോൺ പെയിന്റിംഗിലൂടെ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കോർപ്പറേഷൻ ലിമിറ്റഡ് (CESC) ഇത്തവണ വീണ്ടും ചരിത്രം കുറിച്ചു. മൈസൂരു ദസറ ആഘോഷങ്ങളുടെ ഭാഗമായി 3,473 ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്ത് സൃഷ്ടിച്ച മയിലിന്റെ രൂപകൽപ്പനയ്ക്കാണ് ഇത്തവണ ഗിന്നസ് ലോകറെക്കോർഡ് ലഭിച്ചത്.
ഞായറാഴ്ച വൈകുന്നേരം നഗരത്തിലെ ബന്നിമണ്ഡപത്തിലുള്ള പഞ്ചിന കവയത്തു മൈതാനത്ത് നടന്ന ഡ്രോൺ പ്രദർശനത്തിലാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. വണ്ണപ്പക്കൂട്ടങ്ങളുള്ള ലൈറ്റുകൾ വെളിച്ചം വിതറിയപ്പോൾ ഒരേസമയം സംയോജിച്ച് ദേശീയ പക്ഷിയായ മയിലിന്റെ വർണ്ണാഭമായ രൂപകൽപ്പന സൃഷ്ടിച്ച ഡ്രോണുകൾ, മൈതാനത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് കാണികളെ അത്ഭുതപ്പെടുത്തി.
ആകെ പ്രദർശിപ്പിച്ച ഡ്രോണുകളിൽ 3,473 എണ്ണം ഉപയോഗിച്ചാണ് ഈ മയിൽ ഡിസൈൻ ഒരുക്കിയത്. ഏറ്റവും കൂടുതൽ ഡ്രോണുകൾ ഉപയോഗിച്ച് നിർമ്മിച്ച പക്ഷിയുടെ രൂപകൽപ്പന എന്ന വിഭാഗത്തിലാണ് ഇത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത്.
മനോഹരമായ ഡ്രോൺ പ്രദർശനത്തിന് തൊട്ടുപിന്നാലെ, ലണ്ടനിൽ നിന്നുമെത്തിയ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗിക സംഘം സിഇഎസ്സി കൈവരിച്ച പുതിയ ഗിന്നസ് റെക്കോർഡ് പ്രഖ്യാപിച്ചു. തുടർന്ന് സിഇഎസ്സി ടെക്നിക്കൽ ഡയറക്ടർ എൽ. ലോകേഷിനും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കും ഗിന്നസ് സർട്ടിഫിക്കറ്റ് കൈമാറി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]